ചൊറിയാന്‍ വന്നു, മാന്തിക്കീറി തിരിച്ചയച്ചു; സുപ്രീം കോടതി പറഞ്ഞോ പൊലീസ് വേഷം ധരിപ്പിച്ച് പെണ്ണുങ്ങളെ ശബരിമലയില്‍ വലിച്ച് കയറ്റാന്‍..?; എന്റെ മുന്നില്‍ വിഡ്ഢി കളിക്കരുത്; എംവി നികേഷ് കുമാറിനോട്‌ പൊട്ടിത്തെറിച്ച് സുരേഷ് ഗോപി

ചൊറിയാന്‍ വന്നു, മാന്തിക്കീറി തിരിച്ചയച്ചു; സുപ്രീം കോടതി പറഞ്ഞോ പൊലീസ് വേഷം ധരിപ്പിച്ച് പെണ്ണുങ്ങളെ ശബരിമലയില്‍ വലിച്ച് കയറ്റാന്‍..?; എന്റെ മുന്നില്‍ വിഡ്ഢി കളിക്കരുത്; എംവി നികേഷ് കുമാറിനോട്‌ പൊട്ടിത്തെറിച്ച് സുരേഷ് ഗോപി

Spread the love

സ്വന്തം ലേഖകന്‍

തൃശൂര്‍: ശബരിമല വിഷയത്തോടനുബന്ധിച്ച് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പൊട്ടിത്തെറിച്ച് എംപിയും നടനുമായ സുരേഷ് ഗോപി. സുപ്രീംകോടതി പറഞ്ഞുവോ പെണ്ണുങ്ങളെ വലിച്ചു കയറ്റാനെന്ന് ചോദിച്ചാണ് താരം അവതാരകനോട് പരിസരം മറന്ന് ചൂടായത്. വീഡിയോ ഇതിനോടകം സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.

നിങ്ങള്‍ സുപ്രീംകോടതിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കരുത്. ശബരിമല വിഷയം വൈകാരികം തന്നെയാണ്. എന്റെ വിശ്വാസത്തെ തകര്‍ക്കാന്‍ വരുന്നവനെ തച്ചുതകര്‍ക്കുക എന്നതാണ് എന്റെ പ്രമാണം. വിഡ്ഢി കളിക്കരുതെന്നും അവതാരകന്റെ പേരെടുത്തു പറഞ്ഞ് സുരേഷ് ഗോപി ശബ്ദമുയര്‍ത്തി.
സുപ്രീംകോടതി വിധി എല്ലാം നിങ്ങള്‍ നടപ്പിലാക്കിയോ, നാലു ഫ്ളാറ്റ് പൊളിച്ചു, പിന്നെ എന്തു ചെയ്തു. സുപ്രീംകോടതി പറഞ്ഞുവോ പൊലീസ് വേഷം ധരിപ്പിച്ചു കേറ്റാന്‍. ഇങ്ങനെ നാണംകെട്ട വര്‍ത്തമാനം പറയരുത്. മാറി മാറി ഭരിച്ചില്ലേ, എന്തുണ്ടാക്കി. പിടിച്ചുപറി, വെട്ടിപ്പ് എല്ലാമുണ്ട്. ഇതെല്ലാം മനസിലാക്കി ഒരു അവസരം നല്‍കാനാണ് ബി.ജെ.പി അഭ്യര്‍ത്ഥിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

Tags :