വരുന്ന അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ശക്തമായ മഴയ്ക്ക് സാധ്യത ; കോട്ടയം ഉൾപ്പടെ 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാലവർഷത്തോട് അനുബന്ധിച്ച് വരുന്ന അഞ്ച് ദിവസത്തേക്ക് കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ജൂലൈ 8, 9, 10, 11, 12 തീയതികളിൽ കേരളത്തിലും മാഹിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു. ഏഴ് മുതൽ 11 സെന്റിമീറ്റർ വരെ മഴയാണ് അടുത്ത 24 മണിക്കൂറിൽ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. ചില പ്രദേശങ്ങളിൽ 12 മുതൽ 20 സെന്റിമീറ്റർ വരെ മഴയും ലഭിച്ചേക്കാം. 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റും വീശിയടിക്കാൻ സാധ്യതയുണ്ട്. […]

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത ; കോട്ടയം ഉൾപ്പടെ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വരും ദിവസങ്ങളി. സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടും. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കേരളത്തിൽ ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് കേന്ദ്ര കലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ […]

അറബിക്കടലിൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറുന്നു ; കോട്ടയം ഉൾപ്പടെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ഇരട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറുന്നു. ഇതോടെ സംസ്ഥാനത്ത് കോട്ടയം ഉൾപ്പെടെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലിൽ രൂപം കൊണ്ട ഇരട്ട ന്യൂനമർദ്ദം അതിതീവ്ര ചുഴക്കലിക്കാറ്റായി നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്ര തീരങ്ങളിൽ പ്രവേശിക്കും. മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്രഭരണപ്രദേശമായ ദാമിനുമിടയിലെ പ്രദേശങ്ങളിൽ മണിക്കൂറിൽ പരമാവധി […]

കോട്ടയം ഉൾപ്പെടെ ആറ് ജില്ലകളിൽ അടുത്ത് മൂന്ന് മണിക്കൂറിനിടെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ; ശക്തിയായ കാറ്റിനും സാധ്യത : ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വരുന്ന മൂന്ന് മണിക്കൂറിനിടെ സംസ്ഥാനത്ത് എറണാകുളം, ഇടുക്കി, തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട എന്നി ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇടിയോട് കൂടിയ മഴയ്ക്ക് പുറമെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യത. കൂടാതെ വരുന്ന ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ പെയ്യാൻ സാധ്യത ഉളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചിച്ചിരിക്കുന്നത്. […]

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യത : ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് കനത്ത മഴ പ്രവചിച്ച പശ്ചാത്തലത്തിൽ വ്യാഴാഴ്ച ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി, മലപ്പുറം ജില്ലയിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരുന്ന ഞായറാഴ്ച എറണാകുളം, ഇടുക്കി, ആലപ്പുഴ, പാലക്കാട് ജില്ലകളിലും യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട […]

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത : ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വേനല്‍ മഴയോട് അനുബന്ധിച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോട് കൂടിയ കനത്ത വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവാസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ മെയ് പത്തിന് തിരുവനന്തപുരം ജില്ലയിലും മെയ് പതിമൂന്നിന് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലയിലും മെയ് പതിനാലിന് മലപ്പുറം കോഴിക്കോട് ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് അതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം പ്രവചിക്കപ്പെട്ടിരിക്കുന്നത്. […]

വരുന്ന അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴയോടനുബന്ധിച്ച് വരുന്ന അഞ്ച് ദിവസത്തേക്ക് കൂടി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് പതിനൊന്നിന് കോഴിക്കോട് ,വയനാട് ,കണ്ണൂര്‍ ജില്ലകളിലും മെയ് പന്ത്രണ്ടിന് കോഴിക്കോട് ,കണ്ണൂര്‍,കാസര്‍കോട് എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. മെയ് എട്ട് മുതല്‍ മെയ് 12 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ […]

ഇടിമിന്നൽ സാധ്യതയേറുന്നു: അപകടം ഒഴിവാക്കാൻ ജാഗ്രതാ നിർദേശവുമായി സർക്കാർ ; മുൻകരുതൽ നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : വരുന്ന അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമനായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. ഉച്ചക്ക് രണ്ടു മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സർക്കാർ അറിയിച്ചു. ചില സമയങ്ങളിൽ രാത്രി വൈകിയും ഇടിമിന്നൽ തുടരാനുള്ള സാധ്യതയുണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരിയാണ്. അവ മനുഷ്യ ജീവനും വൈദ്യുതോപകരണങ്ങൾക്കും വൻതോതിൽ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ […]