play-sharp-fill
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ യുവാവിന്റെ ശല്യം സഹിക്കാനാവാതെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു ; സംഭവം മലപ്പുറത്ത്

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ യുവാവിന്റെ ശല്യം സഹിക്കാനാവാതെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു ; സംഭവം മലപ്പുറത്ത്

സ്വന്തം ലേഖകന്‍

മലപ്പുറം: യുവാവിന്റെ ശല്യം സഹിക്കാനാവതെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അയല്‍വാസിയായ യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ അയല്‍വാസിയായ യുവാവിന്റെ ശല്യം സഹിക്കാനാവാതെയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.


മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങരംകുളം കോക്കൂര്‍ സ്വദേശി ജുനൈദ് എന്ന യുവാവിനെതിരെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. അയല്‍വാസിയായ ജുനൈദ് നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തുകയാണെന്നും നിരസിച്ചതിന്റെ പേരില്‍ പല തവണ ശാരീരികമായും മാനസികമായും അക്രമിക്കുകയാണെന്നും പെണ്‍കുട്ടി പറയുന്നു.

ഇയാള്‍ക്കെതിരെ പെണ്‍കുട്ടി നേരത്തെ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയ്ക്ക് വരുന്ന വിവാഹ ആലോചനകള്‍ മുടക്കുന്നതും ഇയാളുടെ ശീലമാണ്.

നേരത്തെ നല്‍കിയ പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും ആക്രമണം തുടരുകയാണെന്ന് പെണ്‍കുട്ടി പറയുന്നു.കഴിഞ്ഞ ദിവവസം വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയെ കത്തി കഴുത്തില്‍ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

യുവാവുമായുള്ള വിവാഹത്തിന് സമ്മതമാണെന്ന് മൊബൈല്‍ ഫോണില്‍ റിക്കോര്‍ഡ് ചെയ്തു. തുടര്‍ന്ന് ഫോണ്‍ ഇയാള്‍ കൊണ്ടുപോവുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പറഞ്ഞു.

യുവാവിന്റെ ഭീഷണിയും മാനസിക പ്രയാസവും സഹിക്കാന്‍ കഴിയാതെ വന്നതോടെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ പെണ്‍കുട്ടി കൈയിലെ ഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്