ഇടുക്കിയിലെ തമിഴ് വിദ്യാർത്ഥികൾ ഇനി മലയാളം പറയും; തമിഴ് വിദ്യാർത്ഥികളെ മലയാളം പഠിപ്പിക്കുന്നതിനുള്ള കേരള യൂണിവേഴ്സിറ്റി പദ്ധതി വിജയകരം
സ്വന്തം ലേഖകൻ മൂന്നാര്‍: ഇടുക്കി ജില്ലയിലെ തമിഴ് വിദ്യാര്‍ത്ഥികളെ മലയാളഭാഷ പഠിപ്പിക്കുന്നതിനുള്ള കേരള യൂണിവേഴ്സിറ്റി പദ്ധതി വിജയകരം. യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ വരുന്ന മനോമണിയം സെന്റര്‍ തമിഴ് ആണ് വിദ്യാർത്ഥികൾക്ക് മലയാളം പഠിപ്പിക്കാന്‍ അവസരം ഒരുക്കിയത്. മൂന്നാറിലെ തോട്ടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ മക്കള്‍ക്ക് മലയാള ഭാക്ഷയുടെ അപര്യാപ്തമൂലം നിരവധി പ്രശ്‌നങ്ങളാണ് നേരിടേണ്ടിവന്നത്.പി.എസ്.സി ഓരോ വര്‍ഷവും ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ജോലിക്കായി അപേക്ഷകള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ തമിഴ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ദേവികുളം താലൂക്കില്‍ നിന്നും പി.എസ്.സി പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറവായിരുന്നു. ഇത്തരം […]