video
play-sharp-fill

പേവിഷബാധയെന്ന് സംശയമുള്ള തെരുവുനായയുടെ ആക്രമണം; കടിയേറ്റത് എട്ട് പേര്‍ക്ക്; തിരച്ചില്‍ നടത്തിയിട്ടും നായയെ കണ്ടെത്താനായില്ല

സ്വന്തം ലേഖകൻ തൃശൂർ: തൃശൂരിലെ പെരുമ്പിലാവ് ആല്‍ത്തറയില്‍ തെരുവ് നായ ആക്രമണം. എട്ട് പേര്‍ക്ക് നായയുടെ കടിയേറ്റു. ആക്രമിച്ച തെരുവ് നായയെ കണ്ടെത്താന്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടവത്താനായില്ല. പലരെയും നായ വീട്ടില്‍ കയറി ചെന്നാണ് കടിച്ചത്. നായക്ക് പേ വിഷബാധയുള്ളതായും സംശയിക്കുന്നു. പലര്‍ക്കും മുഖത്തും കൈകാലുകളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.കടിയേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ആലപ്പുഴയില്‍ തെരുവ് നായയുടെ ആക്രമണം;വസ്ത്രം കടിച്ചു കീറി, ഓടിച്ചിട്ട് കടിച്ചു; നാല് പേര്‍ക്ക് പരിക്ക്; നായക്ക് പേയുള്ളതായി സംശയം

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തിന് മുന്നില്‍ തെരുവ് നായയുടെ ആക്രണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.ഇന്നലെ രാവിലെയാണ് സംഭവം. രാവിലെ മുതല്‍ സ്റ്റേഡിയത്തിലെത്തുന്ന കടക്കാര്‍ക്കും യാത്രക്കാര്‍ക്കും നേരെ നായ്ക്കള്‍ കുരച്ചുചാടുകയും ആക്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.സ്റ്റേഡിയത്തിലെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍, ഒരു ബൈക്ക് യാത്രക്കാരന്‍, രണ്ട് സ്ത്രീകള്‍ എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ആശുപത്രിയുടെ മുന്നില്‍ സുരക്ഷാ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നയാള്‍ക്ക് നേരെ കുരച്ചുചാടിയ നായ ഇദ്ദേഹത്തെ കടിക്കുകയായിരുന്നു. പിന്നീടാണ് രണ്ട് സ്ത്രീകള്‍ക്കുള്‍പ്പെടെ കടിയേറ്റത്. ബൈക്ക് യാത്രികന് നേരെ കുരച്ചുചാടിയ നായ ഇയാളുടെ […]

വീണ്ടും തെരുവ്നായ ആക്രമണം;കോഴിക്കോട് രണ്ട് വയസ്സുകാരനടക്കം നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു;രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാരെയും നായ കടിച്ചുകീറി

സ്വന്തം ലേഖകൻ കോഴിക്കോട്:കോഴിക്കോട് പയ്യാനക്കലില്‍ രണ്ട് വയസ്സുള്ള കുട്ടിയടക്കം നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. അംഗന്‍വാടിയില്‍ നിന്ന് അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങിവന്ന ജബ്ബാറെന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്. അംഗന്‍വാടിയില്‍ നിന്ന് രണ്ട് വയസ്സുളള മകന്‍ ജബ്ബാറിനെയും കൂട്ടി വീട്ടിലേക്ക് വന്നതാണ് ജുബാരിയ. വഴിമധ്യേ ഇവരെ തെരുവ് നായ ആക്രമിച്ചു. നായയുടെ കടിയേറ്റ് കുട്ടിയുടെ കാലില്‍ ആഴത്തിലുള്ള മുറിവുണ്ട്. ജുബാരിയയ്ക്കും ദേഹമാസകലം കടിയേറ്റിട്ടുണ്ട്. രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാരെയും നായ കടിച്ചുകീറി. അമ്മയെയും കുഞ്ഞിനെയും നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിച്ചതാണ് അബ്ദുള്‍ ഖയൂമും സുഹ്റയും. […]

ആ നാല് കുഞ്ഞുങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു; കണ്മുന്നില്‍ തെരുവ് നായ കടിച്ചു കുടഞ്ഞ നായ്ക്കുട്ടിയെ രക്ഷിക്കാന്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: തെരുവു നായയുടെ അക്രമണത്തിന് ഇരയായ നായക്കുട്ടിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയെ വിളിച്ച്നാടിന് മാതൃകയാവുകയാണ് നാല് കുഞ്ഞുങ്ങള്‍. പാലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നാറാത്ത് എയുപി സ്‌കൂളിലുമായി പഠിക്കുന്ന അനന്ദുദേവ്, ദീജു ദിനേശ്, അക്ഷയ്, ആദര്‍ശ് എന്നീ കുട്ടികളാണ് നായകുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വിളിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചു മണിയോടെ രണ്ടുമാസം പ്രായമുള്ള നായക്കുട്ടിയെ തെരുവുനായകള്‍ കടിച്ചു കുടയുന്നത് കുട്ടികള്‍ കണ്ടത്. ശരീരമാസകലം മുറിവേറ്റ നായക്കുട്ടിയെ ഇവര്‍ തെരുവുനായകളില്‍നിന്നു രക്ഷിച്ചെങ്കിലും എന്തുചെയ്യണം എന്നറിയില്ലായിരുന്നു. ഉടനെ അനന്ദു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഫോണ്‍ […]