ആ നാല് കുഞ്ഞുങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു; കണ്മുന്നില്‍ തെരുവ് നായ കടിച്ചു കുടഞ്ഞ നായ്ക്കുട്ടിയെ രക്ഷിക്കാന്‍

ആ നാല് കുഞ്ഞുങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു; കണ്മുന്നില്‍ തെരുവ് നായ കടിച്ചു കുടഞ്ഞ നായ്ക്കുട്ടിയെ രക്ഷിക്കാന്‍

Spread the love

സ്വന്തം ലേഖകന്‍

കോഴിക്കോട്: തെരുവു നായയുടെ അക്രമണത്തിന് ഇരയായ നായക്കുട്ടിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയെ വിളിച്ച്നാടിന് മാതൃകയാവുകയാണ് നാല് കുഞ്ഞുങ്ങള്‍. പാലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നാറാത്ത് എയുപി സ്‌കൂളിലുമായി പഠിക്കുന്ന അനന്ദുദേവ്, ദീജു ദിനേശ്, അക്ഷയ്, ആദര്‍ശ് എന്നീ കുട്ടികളാണ് നായകുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വിളിച്ചത്.

കഴിഞ്ഞദിവസം വൈകിട്ട് അഞ്ചു മണിയോടെ രണ്ടുമാസം പ്രായമുള്ള നായക്കുട്ടിയെ തെരുവുനായകള്‍ കടിച്ചു കുടയുന്നത് കുട്ടികള്‍ കണ്ടത്. ശരീരമാസകലം മുറിവേറ്റ നായക്കുട്ടിയെ ഇവര്‍ തെരുവുനായകളില്‍നിന്നു രക്ഷിച്ചെങ്കിലും എന്തുചെയ്യണം എന്നറിയില്ലായിരുന്നു. ഉടനെ അനന്ദു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഫോണ്‍ നമ്പര്‍ തപ്പിയെടുത്തു വിളിച്ചു കാര്യം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ പരാതി ശ്രദ്ധയോടെ കേട്ട മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥന്‍ വിവരങ്ങളെല്ലാം കുറിച്ചെടുത്തു. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു ജില്ലാ മൃഗ സംരക്ഷണ ഓഫീസിലേക്ക് അപ്പോള്‍ തന്നെ വിവരം എത്തി. അവിടെനിന്നു പഞ്ചായത്ത് സെക്രട്ടറിയെയും പ്രസിഡന്റിനേയും അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സംഭവ സ്ഥലത്തെത്തി വാര്‍ഡ് മെമ്പറെ ബന്ധപ്പെട്ടു. പ്രദേശത്തെ പൊതു പ്രവര്‍ത്തകരെയും കൂട്ടി മെമ്പര്‍ സ്ഥലത്തെത്തുമ്പോള്‍ നായ്ക്കുട്ടി മരണാസന്നനായിരുന്നു.

ഉടനെ കാറില്‍ കൊയിലാണ്ടിയിലെ താലൂക്ക് മൃഗാശുപത്രിയില്‍ എത്തിച്ചു. മുറിവുകളില്‍ തുന്നലിടുകയും അടിയന്തര ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തതോടെ നായക്കുട്ടിക്കു പുതുജീവന്‍ കിട്ടി. നായക്കുട്ടിയെ കുട്ടികള്‍ തന്നെയാണു പരിചരിക്കുന്നത്.