പൗരത്വ ഭേദഗതി നിയമം ; സൂട്ട് ഹർജിയുമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സൂട്ട് ഹർജിയുമായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സൂട്ട് ഹർജി നൽകിയിരിക്കുന്നത്. പൗരത്വ നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സർക്കാർ ഹർജിയിൽ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോടതിയിൽ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം. പൗരത്വ നിയമ ദേദഗതിക്കെതിരെ ആദ്യം മുതലേ വൻ വിമർശനമാണ് സംസ്ഥാന സർക്കാർ ഉന്നയിച്ചിരുന്നത്. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നും ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ […]

ഐ.എസ്.ആർ.ഒ ചാരക്കേസ് ; നമ്പി നാരായണനുമായി ഒത്തുതീർപ്പിന് തയ്യാറായി സംസ്ഥാന സർക്കാർ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പിനാരായണനുമായി ഒത്തുതീർപ്പിന് തയ്യാറെന്ന് സംസ്ഥാന സർക്കാർ. നിയമവിരുദ്ധ അറസ്റ്റിനെതിരെ, തിരുവനന്തപുരം സബ് കോടതിയിൽ നമ്പി നാരായണൻ ഫയൽ ചെയ്ത കേസ് ഒത്തുതീർപ്പാക്കുന്നതിന് 1.3 കോടി രൂപ നൽകണമെന്ന ശിപാർശ തത്വത്തിൽ അംഗീകരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചത്. സുപ്രീംകോടതി നിർദ്ദേശപ്രകാരം നൽകിയ 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷൻ ശിപാർശ ചെയ്ത പത്ത് ലക്ഷം രൂപയ്ക്കും പുറമേ ആയിരിക്കും ഇത്. നിയമവിദഗ്ധരുമായി ആലോചിച്ച് തയാറാക്കുന്ന ഒത്തുതീർപ്പു കരാർ തിരുവനന്തപുരം സബ്‌കോടതിയിൽ സമർപ്പിക്കാനും കോടതിയുടെ തീരുമാനപ്രകാരം തുടർ […]

ആർ.എസ്.എസ് ശാഖകൾ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നീക്കം ;  ക്ഷേത്ര പരിസരങ്ങളിൽ ആയുധങ്ങൾ ഉപയോഗിച്ചോ അല്ലാതെയോ പരിശീലനം നടത്തിയാൽ ആറ് മാസം തടവും അല്ലെങ്കിൽ 5000 രൂപ  പിഴയും

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്തെ  ആര്‍.എസ്.എസ് ശാഖകള്‍ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം.  ഇതിനായി ദേവസ്വം ബോര്‍ഡ് ഉടമസ്ഥതയിലുള്ള അമ്പലങ്ങളുടെ പരിസരത്ത് ആയുധങ്ങള്‍ ഉപയോഗിച്ചോ ഇല്ലാതെയോ പരിശീലനം നടത്തിയാല്‍ ആറ് മാസം വരെ തടവോ 5000 രൂപ വരെ പിഴയോ നിര്‍ദേശിച്ചുകൊണ്ടുള്ള കരട് ബില്ല് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. നിലവില്‍ സംസ്ഥാനത്ത് ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ക്ക് മാത്രമാണ് നിയമം ബാധകമാവുക. ഇതോടെ  ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കല്ലാതെ ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്ര പരിസരവും വസ്തുവകകളും ഉപയോഗിക്കുവാന്‍ പാടുള്ളതല്ല. ശബരിമലയിലെ  ഭരണസംവിധാനം സംബന്ധിച്ച ഹര്‍ജി […]

വടിയെടുത്താൽ ഇനി അടി കുട്ടികൾക്കല്ല, വടിയെടുക്കുന്നവർക്ക് ; ചൂരലിനെതിരെ ഉത്തരവുമായി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സ്കൂളുകളിൽ കുട്ടികൾക്ക് നേരെ ഇനി വടിയെടുത്താൽ ” അടി ” കിട്ടുന്നത് വടി എടുത്തവർക്കും  സ്കൂളിനും. ഇതു സംബന്ധിച്ചുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം സ്കൂളുകൾക്ക് ലഭിച്ചു. ഇതിനുപുറമെ കടകളിൽ ചൂരൽ വില്ക്കുന്നത് തടയണമെന്നും, ചൂരൽ ഉപയോഗിക്കുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബാലാവകാശ കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് നല്കിയിട്ടുണ്ട്. സ്കൂളുകൾക്ക് സമീപത്തുളള കടകളിൽ കെട്ടുകണക്കിന് ചൂരൽ വില്പനയ്ക്കുള്ളതായി ബാലാവകാശ കമ്മിഷന് ലഭിച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിവരങ്ങൾ അന്വേഷിക്കുന്നതിനായി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉപഡയറക്ടർമാരെയും ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. […]