ഐ.എസ്.ആർ.ഒ ചാരക്കേസ് ; നമ്പി നാരായണനുമായി ഒത്തുതീർപ്പിന് തയ്യാറായി സംസ്ഥാന സർക്കാർ

ഐ.എസ്.ആർ.ഒ ചാരക്കേസ് ; നമ്പി നാരായണനുമായി ഒത്തുതീർപ്പിന് തയ്യാറായി സംസ്ഥാന സർക്കാർ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പിനാരായണനുമായി ഒത്തുതീർപ്പിന് തയ്യാറെന്ന് സംസ്ഥാന സർക്കാർ. നിയമവിരുദ്ധ അറസ്റ്റിനെതിരെ, തിരുവനന്തപുരം സബ് കോടതിയിൽ നമ്പി നാരായണൻ ഫയൽ ചെയ്ത കേസ് ഒത്തുതീർപ്പാക്കുന്നതിന് 1.3 കോടി രൂപ നൽകണമെന്ന ശിപാർശ തത്വത്തിൽ അംഗീകരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചത്.

സുപ്രീംകോടതി നിർദ്ദേശപ്രകാരം നൽകിയ 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷൻ ശിപാർശ ചെയ്ത പത്ത് ലക്ഷം രൂപയ്ക്കും പുറമേ ആയിരിക്കും ഇത്. നിയമവിദഗ്ധരുമായി ആലോചിച്ച് തയാറാക്കുന്ന ഒത്തുതീർപ്പു കരാർ തിരുവനന്തപുരം സബ്‌കോടതിയിൽ സമർപ്പിക്കാനും കോടതിയുടെ തീരുമാനപ്രകാരം തുടർ നടപടികൾ സ്വീകരിക്കാനും തീരുമാനമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്പി നാരായണൻ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിശോധിക്കാനും കേസ് രമ്യമായി തീർപ്പാക്കുന്നതിനുമുള്ള ശിപാർശകൾ സമർപ്പിക്കുന്നതിന് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ജയകുമാറിന്റെ ശുപാർശ പരിഗണിച്ചാണ് മന്ത്രിസഭ തീരുമാനം എടുത്തത്.

ചാരക്കേസിൽ 1994 നവംബർ 30നാണ് നമ്പി നാരായണൻ അറസ്റ്റിലായത്. എന്നാൽ അദ്ദേഹത്തിനെതിരായ കേസ് പൂർണമായും വ്യാജമാണെന്ന് സിബിഐ തെളിയിച്ചിരുന്നു. ഈ റിപ്പോർട്ട് കോടതിയും ശരിവക്കുകയായിരുന്നു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും സിബിഐ ശുപാർശ ചെയ്തിരുന്നു.