ഏഴ് വർഷത്തെ വിലക്ക് അവസാനിച്ചു, ശ്രീശാന്തിന് ഇനി ക്രിക്കറ്റ് കളിക്കാം ; വിലക്ക് അവസാനിച്ചതിന്റെ ആഹ്‌ളാദത്തിൽ താരം
സ്വന്തം ലേഖകൻ കൊച്ചി: ശ്രീശാന്തിന് ബി.സി.ഐ ഏർപ്പെടുത്തിയ നീണ്ട ഏഴു വർഷത്തെ അദ്ദേഹത്തിന്റെ വിലക്കിനു ഇന്ന് അന്ത്യം. ഒത്തുകളി ആരോപണത്തെ തുടർന്നു ബിസിസിഐ തനിക്കേർപ്പെടുത്തിയ വിലക്ക് നിയമപോരാട്ടങ്ങൾക്കൊടുവിൽ ഏഴു വർഷമായി വെട്ടിക്കുറച്ചിരുന്നു. ഇതോടെയാണ് വീണ്ടും ക്രിക്കറ്റ് കളിക്കാമെന്ന ശ്രീശാന്തിന്റെ സ്വപ്‌നം പൂവണിഞ്ഞത്. 2007ലെ പ്രഥമ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു 37 കാരനായ പേസർ. അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കാൻ താൻ ആഗ്രഹിക്കുന്നതായി അടുത്തിടെ ശ്രീശാന്ത് വെളിപ്പെടുത്തിയിരുന്നു. പക്ഷെ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ […]