അമ്മയുടെ ഇടത് കാല് മുട്ടിന് താഴെ വച്ച് മുറിച്ചു കളഞ്ഞു, കൃത്രിമ കാലിൽ നടക്കാനുള്ള പ്രയ്തനത്തിലാണ്; എല്ലാവരും അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം : വികാരഭരിതനായി ശ്രീശാന്ത്

അമ്മയുടെ ഇടത് കാല് മുട്ടിന് താഴെ വച്ച് മുറിച്ചു കളഞ്ഞു, കൃത്രിമ കാലിൽ നടക്കാനുള്ള പ്രയ്തനത്തിലാണ്; എല്ലാവരും അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം : വികാരഭരിതനായി ശ്രീശാന്ത്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയിലൂടെയാണ് അമ്മ കടന്നു പോകുന്നത്. ഇടത് കാൽ മുട്ടിന് താഴെ വച്ച് മുറിച്ച് കളഞ്ഞു. കൃത്രിമ കാലിൽ നടക്കാനുള്ളൊരു കഠിനപ്രയ്തനത്തിലാണ്. അമ്മയെ കുറിച്ച് വികാരഭരിതനായി ശ്രീശാന്ത്. ക്രിക്കറ്റർ എന്ന നിലയിൽ സുപ്രധാന മാച്ചുകൾ കളിക്കുമ്പോൾ പൂജാമുറിയിൽ പ്രാർത്ഥിക്കുന്ന വ്യക്തിയായി സാവിത്രി ദേവിയെ ടെലിവിഷൻ ചാനലുകളിലൂടെ കേരളീയർക്ക് സുപരിചിതമാണ്.പ്രമേഹ രോഗം കലശതായതോടെ ശ്രീശാന്തിന്റെ അമ്മയുടെ ഒരു കാല് മുട്ടിന് താഴേക്ക് മുറിച്ചു മാറ്റേണ്ടി വരികയായിരുന്നു. ഇപ്പോൾ കൃത്രിമ കാലും ഘടിപ്പിച്ച് മനക്കരുത്തോടെ ജീവിതത്തെ നേരിടുകയാണ് അവർ.

പ്രമേഹ രോഗത്തെ തുടർന്ന് കുറച്ചു മാസങ്ങളായി ചികിത്സയിൽ കഴിയുകയായിരുന്നു സാവിത്രീദേവി. കടുത്ത പ്രമേഹമാണ് അവരുടെ ആരോഗ്യം തകർത്തത്. പ്രമേഹം മൂർച്ഛിച്ചതോടെ ഇടതുകാല് മുട്ടിന് താഴേക്ക് മുറിച്ചു കളയേണ്ടി വന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. പ്രമേഹം കലശലായതോടെ കുടത്ത പ്രതിസന്ധിയെയാണ് അവർ നേരിട്ടത്. എങ്കിലും പ്രതിസന്ധികളോടു പോരാടി ഒരു ധീരയായി വീണ്ടും ജീവിതത്തിലേക്ക് സാവിത്രിദേവി തിരിച്ചു വന്നു. ഇപ്പോൾ കൃത്രിമ കാലിൽ നടക്കാനുള്ള പ്രയത്‌നത്തിലാണ് അവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെല്ലുവിളികളോട് നേരെ നിന്നു പോരാടി ശീലിച്ച അവർ മനക്കരുത്തോടെ തന്നെയാണ് ഇപ്പോഴുള്ള കഠിനമായ സാഹചര്യങ്ങളെ നേരിടുന്നത്. ക്രിക്കറ്ററാകാൻ ആഗ്രഹിച്ച ശ്രീശാന്തിന്റെ മോഹത്തിനൊപ്പം നിന്നു സഹായിച്ചത് സാവിത്രിദേവിയായിരുന്നു. അമ്മയുടെ ആഗ്രഹപ്രകാരം ശ്രീ ഇന്ത്യൻ ടീമിൽ ഇടംപിടിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ശ്രീശാന്ത് കരിയറിലെ പ്രതിസന്ധിയെ നേരിട്ടപ്പോഴും കുടുംബത്തോടൊപ്പം ശ്രീശാന്തിന് പിന്തുണച്ചു നിന്നും സാവിത്രിദേവി. വാതുവെപ്പ് കേസിൽ ശ്രീശാന്തിന്റെ ആജീവനാന്തവിലക്ക് നീക്കിയതിന്റെ ആഹ്ലാദം മാധ്യമങ്ങളോട് പങ്കിട്ടപ്പോഴും അവർ മുന്നിലുണ്ടായിരുന്നു.