സൗരവ് ഗാംഗുലിക്ക് വീണ്ടും നെഞ്ചുവേദന; കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകന്‍ കൊല്‍ക്കത്ത: ബി സി സി ഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചത്. ജനുവരി രണ്ടിന് നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഹൃദയധമനിയിലെ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതില്‍ ഒരെണ്ണം നീക്കിയിരുന്നു. മറ്റ് രണ്ട് ബ്ലോക്കുകള്‍ക്ക് ശസ്ത്രക്രിയ വേണ്ട എന്നായിരുന്നു വുഡ്ലാന്‍ഡ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. ഇതിനിടെയാണ് അദ്ദേഹത്തിന് വീണ്ടും നെഞ്ച് വേദനയുണ്ടായത്.  

സൗരവ് ഗാംഗുലി ക്വാറന്റൈനിൽ ; നിരീക്ഷണത്തിൽ കഴിയുന്നത് മൂത്ത സഹോദരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ

സ്വന്തം ലേഖകൻ കൊൽക്കത്ത: സൗരവ് ഗാംഗുലിയുടെ മൂത്ത സഹോദരും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായി സ്‌നേഹാഷിഷിന് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലി ക്വാറന്റൈനിൽ. സൗരവ് ഗാംഗുലി വീട്ടിൽ തന്നെയാണ് ഗാംഗുലി നിരീക്ഷണത്തിൽ കഴിയുന്നത്. ഗാംഗുലിയ്‌ക്കൊപ്പം കുടുംബാംഗങ്ങളും ക്വാറന്റൈനിലാണ്. ജൂലൈ എട്ടിനായിരുന്നു സൗരവ് ഗാംഗുലിയുടെ ജന്മദിനം. അന്ന് കുടുംബാംഗങ്ങൾക്കൊപ്പമാണ് സൗരവ് ജന്മദിനം ആഘോഷിച്ചത്. ഇന്നലെ കോവിഡ് പോസിറ്റീവ് ആയ സൗരവിന്റെ മൂത്ത സഹോദരൻ സ്‌നേഹാഷിഷ് ഗാംഗുലിയും അന്നത്തെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തിരുന്നതായാണ് റിപ്പോർട്ടുകൾ. ഇതോടെയാണ് ഗാംഗുലി […]

ഞാൻ പലപ്പോഴും ഗാംഗുലിയുടെ നെഞ്ചളവിലാണ് പന്തെറിയാറ് ; ബൗൺസറുകൾക്ക് മുൻപിൽ പിടിച്ചു നിൽക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടില്ല ; എങ്കിലും ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാനാണ് ഗാഗുലി : ശുഐബ് അക്തർ

സ്വന്തം ലേഖകൻ കൊച്ചി : എന്റെ കരിയറിൽ ഞാൻ കണ്ട ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാനാണ് ഗാംഗുലിയെത്ത് ശുഐബ് അക്തർ. റിക്കി പോണ്ടിങ്, സച്ചിൻ ടെണ്ടുൽക്കർ, ബ്രയാൻ ലാറ, ആദം ഗിൽക്രിസ്റ്റ്, ജാക്ക് കാലിസ്, സനത് ജയസൂര്യ തുടങ്ങിയവർക്ക് നേരെ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും സൗരവ് ഗാംഗുലിയാണ് ധൈര്യത്തിന്റെ കാര്യത്തിൽ മുൻപന്തിയിലെന്നാണ് അക്തർ പറയുന്നത് . അക്തറിന് ഏറ്റവംു പ്രിയുപ്പെട്ട ക്യാപ്റ്റനും ഗാംഗുലി തന്നെ. 2000 ത്തിൽ ഗാംഗുലി നേതൃത്വം ഏറ്റെടുത്തതോടെ ഇന്ത്യയുടെ മട്ടും ഭാവവും മാറി. ഏറ്റവും മികച്ച ഇന്ത്യൻ ക്യാപ്റ്റനാണ് സൗരവ് ഗാംഗുലിയെന്നും അക്തർ പറയുന്നു. […]