സൗരവ് ഗാംഗുലിക്ക് വീണ്ടും നെഞ്ചുവേദന; കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സൗരവ് ഗാംഗുലിക്ക് വീണ്ടും നെഞ്ചുവേദന; കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകന്‍

കൊല്‍ക്കത്ത: ബി സി സി ഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചത്.

ജനുവരി രണ്ടിന് നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഹൃദയധമനിയിലെ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതില്‍ ഒരെണ്ണം നീക്കിയിരുന്നു. മറ്റ് രണ്ട് ബ്ലോക്കുകള്‍ക്ക് ശസ്ത്രക്രിയ വേണ്ട എന്നായിരുന്നു വുഡ്ലാന്‍ഡ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. ഇതിനിടെയാണ് അദ്ദേഹത്തിന് വീണ്ടും നെഞ്ച് വേദനയുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group