ഭാസ്‌കര പൊതുവാളിന് അച്ഛന്റെ രൂപമായിരുന്നു, രൂപം കണ്ട് ശബ്ദമിടറിക്കൊണ്ട് അച്ഛനെപ്പോലെ തന്നെയിരിക്കുന്നെടാ എന്നാണ് അമ്മ പറഞ്ഞത് : വികാരഭരിതനായി സുരാജ് വെഞ്ഞാറമൂട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന അവാർഡ് കിട്ടിയതിന്റെ സന്തോഷത്തിലാണ് സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരം സുരാജ് വെഞ്ഞാറമൂട്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയെക്കുറിച്ച് ചർച്ച നടക്കുന്ന സമയത്ത് സുരാജ് വെഞ്ഞാറമൂടിനെ കാസ്റ്റ് ചെയ്തിരുന്നില്ല. എന്നാൽ ടേക്ക് ഓഫ് ‘സിനിമയുടെ സംവിധായകൻ മഹേഷ് നാരായണൻ, ആ സിനിമയെക്കുറിച്ചു പറഞ്ഞ് കേട്ടപ്പോൾ സുരാജിന്റെ മനസ് ചിത്രത്തിലെ ഭാസ്‌കര പൊതുവാളിനോട് അടുക്കുകയായിരുന്നു. അന്ന് ചിത്രത്തിന് പേരും ഇട്ടിരുന്നില്ല.പിന്നീട് മാസങ്ങൾ കഴിഞ്ഞ് അച്ഛന്റെ മരണശേഷം അതിന്റെ ചടങ്ങുകളുമായി ബന്ധപ്പെട്ട് വീട്ടിൽ കഴിയുന്ന സമയത്താണ് നിർമ്മാതാവ് സന്തോഷ് ടി. കുരുവിളയുടെ കാൾ സുരാജിന് […]

സുരാജിന് കൊറോണയില്ല: എന്നാലും നിരീക്ഷണം തുടരും; ഏഴ് ദിവസം കൂടി വീട്ടിൽ തന്നെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൂരജ് വെഞ്ഞാറമൂടിനോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത് ഏറെ വാർത്തയായിരുന്നു. ഇപ്പോഴിതാ കൊറോണ പരിശോധനാഫലം നെഗറ്റീവായ വിവരം സൂരാജ് തന്നെ ആരാധകരോട് പങ്കുവച്ചിരിക്കുകയാണ്. സമൂഹമാധ്യമത്തിൽ കുറിപ്പിലൂടെയാണ് സൂരാജ് ഇക്കാര്യം തന്റെ ആരാധകരോട് പങ്കുവെച്ചത്. സൂരാജ് വെഞ്ഞാറമൂടിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം പ്രിയപ്പെട്ടവരെ. വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഒരു പ്രതിയ്ക്ക് കോവിഡ് പോസിറ്റീവ് ആയത് കൊണ്ട് ഞാനും, എം എൽ എ യും , നെല്ലനാട് പഞ്ചായത്ത് […]