സുരാജിന് കൊറോണയില്ല: എന്നാലും നിരീക്ഷണം തുടരും; ഏഴ് ദിവസം കൂടി വീട്ടിൽ തന്നെ

സുരാജിന് കൊറോണയില്ല: എന്നാലും നിരീക്ഷണം തുടരും; ഏഴ് ദിവസം കൂടി വീട്ടിൽ തന്നെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൂരജ് വെഞ്ഞാറമൂടിനോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത് ഏറെ വാർത്തയായിരുന്നു. ഇപ്പോഴിതാ കൊറോണ പരിശോധനാഫലം നെഗറ്റീവായ വിവരം സൂരാജ് തന്നെ ആരാധകരോട് പങ്കുവച്ചിരിക്കുകയാണ്. സമൂഹമാധ്യമത്തിൽ കുറിപ്പിലൂടെയാണ് സൂരാജ് ഇക്കാര്യം തന്റെ ആരാധകരോട് പങ്കുവെച്ചത്.

സൂരാജ് വെഞ്ഞാറമൂടിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിയപ്പെട്ടവരെ.

വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഒരു പ്രതിയ്ക്ക് കോവിഡ് പോസിറ്റീവ് ആയത് കൊണ്ട് ഞാനും, എം എൽ എ യും , നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പടെ പങ്കെടുത്ത വെഞ്ഞാറമൂട് SCB ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ കൃഷി ഇറക്കൽ ചടങ്ങിൽ വെഞ്ഞാറമൂട്
Cl യും പങ്കെടുത്ത കാരണത്താൽ.
Secondary contact list – ൽ പ്പെട്ട് ഞാനും മറ്റുള്ളവരും Home quarantine – ലേക്ക്
പോയ വിവരം എല്ലാവരേയും അറിയിച്ചിരുന്നു.

ഇപ്പോൾ വെഞ്ഞാറമൂട് CI യുടെ Swab റിസൾട്ട് നെഗറ്റീവായി കണ്ടെത്തിയതിനാൽ
Cl യും Secondary contact – ൽ  ഉള്ള ഞങ്ങളും നിരീക്ഷണത്തിൽ നിന്നും മോചിതരായെങ്കിലും തുടർന്നും ഏഴ് ദിവസം കൂടെ നിരീക്ഷണത്തിൽ ഇരിക്കാൻ തീരുമാനിച്ചു , ആ നിരീക്ഷണ കാലാവധി ഇന്നലെ ജൂൺ 5 ന് അവസാനിച്ച വാർത്തയും ഞാൻ
നിങ്ങളുമായും പങ്കുവയ്ക്കുന്നു.

Home quarantine ആയ വാർത്തയറിഞ്ഞ് നാട്ടിൽ നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും,
വിദേശത്ത് നിന്നും ഫോണിൽ വിളിച്ചും, മറ്റന്വേക്ഷണങ്ങളിലൂടെയും സ്നേഹവും, സൗഹൃദവും, കരുതലും പങ്കുവച്ചവർ നിരവധിയാണ്. വിളിച്ചാൽ ബുദ്ധിമുട്ടാകുമോയെന്ന ധാരണയിൽ മറ്റുതരത്തിൽ കാര്യങ്ങൾ അന്വേക്ഷിച്ചറിഞ്ഞവരും ഉണ്ട്.

എല്ലാവരുടെയും സ്നേഹം ഒരിക്കൽ കൂടി അനുഭവിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്.
നന്ദി പറഞ്ഞ് പിരിയേണ്ടവരല്ലല്ലോ
നമ്മളൊക്കെ തമ്മിൽ എന്നത് കൊണ്ട്
ഞാനതിന് തുനിയുന്നില്ല.

സ്നേഹപൂർവ്വം
സുരാജ് വെഞ്ഞാറമൂട്