സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്; വൈരാഗ്യം തീര്‍ക്കാന്‍ രാഷ്ട്രീയമായി കെട്ടിച്ചമച്ചതെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം; പീഡനം നടന്നെന്ന് പരാതിക്കാരി പറഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലില്ല; തെരഞ്ഞെടുപ്പു കാലത്ത് ഉമ്മന്‍ ചാണ്ടിക്ക് കിട്ടിയ വജ്രായുധം യുഡിഎഫിന് ഊര്‍ജ്ജം പകരുന്നു; റിപ്പോര്‍ട്ട് കേന്ദ്രത്തിന് അയച്ചതോടെ വെട്ടിലായി പിണറായി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. വൈരാഗ്യം തീര്‍ക്കാനുള്ള കേസാണിതെന്നും രാഷ്ട്രീയമായി കെട്ടിച്ചമച്ചതാണെന്നുമുള്ള നിഗമനത്തിലേക്കാണ് നിലവില്‍ ക്രൈംബ്രാഞ്ച് പോകുന്നത്. 2012 സെപ്റ്റംബര്‍ 19ന് ക്ലിഫ്ഹൗസില്‍ വച്ചാണ് പീഡനം നടന്നതെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍, ഈ ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ്ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെയും പേഴ്സണല്‍ സ്റ്റാഫിനെയും ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും പരാതിക്കാരി സംഭവം നടന്ന ദിവസം ക്ലിഫ്ഹൗസില്‍ വന്നില്ലെന്ന് അന്വേഷണ […]

സർക്കാരിന്റെ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; സരിത എസ് നായർ പ്രതിയായ കേസിലെ പരാതിക്കാരന് വധഭീഷണി; കേസിലെ രണ്ടാം പ്രതി ഷാജു പൊലീസ് കസ്റ്റഡിയിൽ; ഒന്നാം പ്രതി രതീഷ് പഞ്ചായത്ത് തെര‌ഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിച്ച്‌ സത്യപ്രതിജ്ഞയും ചെയ്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സര്‍ക്കാരിന്‍റെ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങല്‍ തട്ടിയയെന്ന സരിത എസ്. നായര്‍ക്കെതിരായ തൊഴില്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന് വധഭീഷണി. നെയ്യാറ്റിന്‍കര സ്വദേശികളായ രതീഷ്, ഷാജു എന്നിവരാണ് ജോലി വാഗ്ദനം ചെയ്തു ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയത്. ഇവർ സരിത നായരുടെ ഇടനിലക്കാരെന്നാണ് പരാതിക്കാരുടെ മൊഴിയില്‍ പറയുന്നത്. പണം നഷ്ടമായ രണ്ടുപേർ നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ ഒരു പരാതിക്കാരന്റെ ഫോണിലേക്ക് വിളിച്ചാണ് കേസിലെ രണ്ടാം പ്രതിയായ ഷാജു ഭീഷണിപ്പെടുത്തിയത്. നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. ഫോൺ സംഭാഷണത്തിന്റെ […]

സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ ഉടന്‍ കേസ് അന്വേഷിക്കാന്‍ സിബിഐ ഓടിയെത്തില്ല; യുഡിഎഫിനും ബിജെപിക്കും ഒരു കെണി ഒരുക്കി സര്‍ക്കാരിന്റെ നീക്കം; പക്ഷേ, സോളാര്‍ കേസ് സിബിഐ ഏറ്റെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് ഇവര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട പീഡന പരാതികളില്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാരി കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പരാതി സ്വീകരിച്ച ഉടന്‍ സര്‍ക്കാര്‍ സിബിഐയെ കേസ് ഏല്‍പ്പിച്ചുകൊണ്ട് നടപടി കൈക്കൊള്ളുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ പറഞ്ഞതു കൊണ്ടുമാത്രം കേസ് അന്വേഷിക്കാന്‍ സി ബി ഐ വരില്ല. ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനം എടുക്കേണ്ടത് സിബിഐ തിരുവനന്തപുരം യൂണിറ്റാണ്. നിലവില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഉദ്ദേശം നാനൂറ് കേസുകള്‍ കേരള […]

ജോസ് കെ മാണി സഖാവായിട്ടും അബ്ദുല്ലക്കുട്ടി സംഘിയായിട്ടും കാര്യമില്ല; എല്ലാവരെയും സിബിഐക്ക് മുന്നില്‍ കൊണ്ടുവരുമെന്ന് സരിത; സോളാര്‍ കേസ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍

ജോസ് എല്‍ഡിഎഫില്‍ പോയതും അബ്ദുല്ലക്കുട്ടി ബിജെപിയില്‍ പോയതും എന്നെ ബാധിക്കുന്ന വിഷയമല്ല; പരാതി കൊടുത്ത എല്ലാവരെയും സിബിഐക്ക് മുന്നില്‍ കൊണ്ടുവരും; സോളാര്‍ കേസ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍ പ്രതികരണവുമായി സരിത സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് വിടുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സോളാര്‍ സംരംഭക സരിത രംഗത്തെത്തി. താന്‍ ആര്‍ക്കെതിരെ പരാതി കൊടുത്തിട്ടുണ്ടോ ആ പരാതികളില്‍ പറയുന്ന എല്ലാവരെയും സി ബി ഐക്ക് മുന്നില്‍ കൊണ്ടുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതില്‍ നിന്ന് താന്‍ പിന്മാറിയിട്ടില്ലെന്നും സരിത പറഞ്ഞു. സോളാര്‍ കേസില്‍ എ പി അബ്ദുളളക്കുട്ടിക്കും ജോസ് […]

സോളാര്‍ കേസ് തുറന്ന് കാണിക്കുന്നത് ഇരട്ടചങ്കന്റെ ഇരട്ടത്താപ്പ്; സിബിഐയ്‌ക്കെതിരെ കോടികള്‍ മുടക്കി സുപ്രീംകോടതിയില്‍ പോയതും അനുമതി എടുത്തുമാറ്റിയതും സംസ്ഥാന സര്‍ക്കാര്‍ ; സോളാര്‍ കേസ് സി.ബി.ഐ ഏറ്റെടുത്തില്ലെങ്കില്‍ നാണക്കേടാവുക പിണറായി സര്‍ക്കാരിന്

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: സോളാര്‍ പീഡന കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ട് കൊടുത്തതോടെ വെളിച്ചത്ത് വരുന്നത് പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ ഇരട്ടത്താപ്പ് കൂടിയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം സോളാര്‍ കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തില്ലെങ്കില്‍ അത് നാണക്കേടാകുന്നതും പിണറായി സര്‍ക്കാരിനായിരിക്കും. ഒരേസമയം സിബിഐ അന്വേഷണങ്ങളെ എതിര്‍ക്കുക. അതേസമയം തന്നെ സിബിഐയെ ക്ഷണിച്ചു വരുത്തുക എന്നതാണ് പല കേസുകളിലും സംസ്ഥാന സര്‍ക്കാറിന്റെ കാര്യങ്ങള്‍. സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതിനെ എതിര്‍ത്ത സര്‍ക്കാറാണ് പിറണായിയുടേത്. ഇക്കാര്യത്തില്‍ സിബിഐക്ക് നല്‍കിയ പ്രത്യേക അധികാരം […]

സോളാർ അഴിമതി : സരിതാ നായർക്ക് മൂന്നു വർഷം തടവ് ;മൂന്നാം പ്രതി രവിയ്ക്ക് മൂന്നു വർഷം തടവും 10000 രൂപ പിഴയും

  സ്വന്തം ലേഖിക കോയമ്പത്തൂർ: രാഷ്ട്രീയ കേരളത്തിൽ പ്രകമ്പനം സൃഷ്ടിച്ച സോളാർ അഴിമതി കേസിൽ സരിത നായർക്ക് കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതിയാണ് സരിത. മൂന്നാം പ്രതിയായ രവിയ്ക്കും മൂന്ന് വർഷത്തേക്ക് തടവും 10000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കോയമ്പത്തൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ടീം സോളാർ എന്ന വിവാദ കമ്പനിയുടെ പ്രധാന വ്യാവസായിക ഇടപാടുകൾ എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു എന്ന കണ്ടത്തലിനെ തുടർന്ന്, മുഖ്യമന്ത്രിയുടെ പ്രധാന പേർസണൽ […]