നാട്ടുകാരെ സുവിശേഷം പറഞ്ഞ് നേര്‍വഴിക്ക് നടത്തുന്ന മരുമകള്‍ സ്വന്തം വീട്ടില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ മൃഗീയമായി തല്ലിച്ചതക്കുന്നു; ഉപവാസവും പ്രാര്‍ത്ഥനയുമായി നടക്കുന്ന മരുമകളുടെ തല്ല് കൊള്ളേണ്ട ഗതികേടില്‍ വൃദ്ധദമ്പതികള്‍;  ഇരുകാലുകളും തളര്‍ന്ന വയോധികര്‍ കട്ടിലില്‍ മലമൂത്ര വിസര്‍ജനം നടത്തിയത് കണ്ട് കലിപൂണ്ട മരുമകള്‍ ഇരുവരെയും ചെരുപ്പൂരി അടിച്ചു; മറഞ്ഞ് നിന്ന് ഹോംനഴ്‌സ് പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; വീഡിയോ ഇവിടെ കാണാം

Spread the love

സ്വന്തം ലേഖകന്‍

മല്ലപ്പള്ളി: ഇരുകാലുകളും തളര്‍ന്ന വൃദ്ധ ദമ്പതികള്‍ കിടക്കയില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന്റെ പേരില്‍ ചെരിപ്പൂരി അടിച്ച മരുമകളെ പൊലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി ഈസ്റ്റ് നെല്ലിമൂട് കുന്നക്കാട്ടില്‍ കുഞ്ഞുകുട്ടി(89), ഭാര്യ ഭവാനിയമ്മ(76) എന്നിവരെ അടിച്ച കേസില്‍ മരുമകള്‍ ഷൈലമ്മയെയാണ് കീഴ്വായ്പൂര്‍ എസ്എച്ച്ഓ സിടി സഞ്ജയ് അറസ്റ്റ് ചെയ്തത്. മരുമകള്‍ വൃദ്ധമാതാപിതാക്കളെ ചെരുപ്പൂരി അടിക്കുന്നത് ഇവരെ പരിചരിക്കാന്‍ നിയോഗിച്ച ഹോംനഴ്‌സ് മറഞ്ഞ്‌നിന്ന് മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയായിന്നു.

പെന്തക്കോസ്ത് വിശ്വാസിയായ മരുമകള്‍ സദാ പ്രാര്‍ത്ഥനയും ഉപവാസവുമായി കഴിയുന്ന ആളാണ്. നാട്ടുകാരോട് മുഴുവന്‍ സുവിശേഷം പറയുന്ന ഇവര്‍ സ്വന്തം വീട്ടില്‍ കാണിച്ച ക്രൂരത അറിഞ്ഞ് നാട് നടുങ്ങി. അറിയാതെ കിടക്കയില്‍ മലമൂത്ര വിസര്‍ജനം നടത്തിയ ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ നേരെ കുപിതയായ മരുമകള്‍ അസഭ്യം പറയുകയും ചെരുപ്പൂരി അടിക്കുകയുമായിരുന്നു.
സ്ഥിരമായി ഇവര്‍ വൃദ്ധദമ്പതികളെ ഉപദ്രവിക്കുമായിരുന്നു എന്നാണ് പരിസരവാസികള്‍ പറയുന്നത്. ഹോംനഴ്‌സ് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു. ദൃശ്യങ്ങള്‍ വൈറല്‍ ആയതിനെ തുടര്‍ന്ന് കേരളാ പൊലീസിന്റെ മീഡിയ സെല്‍ വിവരം ഡിജിപിക്ക് കൈമാറി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്‍ നിശാന്തിനിക്ക് നിര്‍ദ്ദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പി സുനീഷ്ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം കീഴ്വായ്പൂര്‍ പൊലീസ് കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.