കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിൽ ‘ചികിത്സ തേടി’ ഇഴ ജന്തുക്കളും..!! ഒന്നര മാസത്തിനിടെ ആശുപത്രി പരിസരത്തുനിന്ന് പെരുമ്പാമ്പിനെ പിടികൂടിയത് നാല് തവണ; ഭീതിയിൽ രോഗികളും ജീവനക്കാരും
സ്വന്തം ലേഖകൻ കോട്ടയം : കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിൽ ‘ചികിത്സ’ തേടിയെത്തുന്നവരിൽ ഇഴ ജന്തുക്കളും. ആശുപത്രി പരിസരം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ് . പാമ്പുകളെ ഭയന്ന് നടക്കാൻ കഴിയാത്ത അവസ്ഥ. കഴിഞ്ഞ ഒന്നര മാസത്തിനിടെ ആശുപത്രി പരിസരത്തുനിന്നു നാലു തവണയാണ് പെരുമ്പാമ്പുകളെ പിടികൂടിയത്. ഇതിൽ പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളും ഉള്‍പ്പെടും കഴിഞ്ഞ തവണ മെഡിക്കല്‍ വാര്‍ഡിന്‍റെ പരിസരത്തു നിന്നായിരുന്നുവെങ്കില്‍ ഇത്തവണ പാമ്പിനെ കണ്ടതു പ്രസവവാര്‍ഡിന്‍റെ പരിസരത്താണ്. വ്യാഴാഴ്ച രാത്രിയിലാണ് ഏറ്റവും ഒടുവില്‍ പാമ്പിനെ പിടികൂടിയത്. പ്രസവവാര്‍ഡിനുള്ളിലേക്ക് ഇഴഞ്ഞ നീങ്ങിയ പാമ്പിനെ കൂട്ടിരിപ്പുകാരാണ് ആദ്യം കണ്ടത്. ഇവര്‍ ആശുപത്രിയില്‍ത്തന്നെ […]