ഒരു മണിക്കൂര്‍ കൊണ്ട് തെളിയിക്കാവുന്ന കേസാണ് 28 വര്‍ഷം കൊണ്ട് നടന്നത്; സിസ്റ്റര്‍ അഭയയുടെ സഹോദരന്‍ ബിജു

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: അഭയക്കേസില്‍ നീതികിട്ടിയതില്‍ സന്തോഷമെന്ന് സിസ്റ്റര്‍ അഭയയുടെ സഹോദരന്‍ ബിജു. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ഇത് തെളിയില്ലെന്ന് തന്നെയാണ് ഒരു ഘട്ടം വരെയും വിശ്വസിച്ചിരുന്നത്. ഒടുവില്‍ നീതി കിട്ടി. കേസ് തെളിയില്ലെന്ന് നാട്ടില്‍ പലര്‍ക്കും സംശയം ഉണ്ടായിരുന്നു. ഒരു മണിക്കൂര്‍ കൊണ്ട് തെളിയിക്കാവുന്ന കേസാണ് 28 വര്‍ഷം കൊണ്ട് നടന്നത്. നീതിക്ക് വേണ്ടി സഭയ്ക്കകത്തും സമൂഹത്തിലാകെയും ആഗ്രഹിച്ച നിരവധി പേരുണ്ട്. അവരെല്ലാം വിധികേട്ട് സന്തോഷിക്കുമെന്ന് ഉറപ്പാണെന്നും ബിജു പറഞ്ഞു. സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ തോമസ് […]

സിസ്റ്റര്‍ അഭയക്കൊലക്കേസിലെ നിര്‍ണ്ണായക നാള്‍ വഴികള്‍ ഇങ്ങനെ

  തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയ 1992 മാര്‍ച്ച് 27 – പയസ് ടെന്‍ത് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏപ്രില്‍ 14 – കേസ് ക്രൈംബ്രാഞ്ചിനു കൈമാറി 1993 ജനുവരി 30 – അഭയയുടെ മരണം ആത്മഹത്യയാണ് എന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍. 1993 മാര്‍ച്ച് 29 – കേസ് സി.ബി.ഐ ഏറ്റെടുക്കുന്നു. സി.ബി.ഐ ഡിവൈ.എസ്.പി വര്‍ഗീസ് പി.തോമസിനു അന്വേഷണ ചുമതല. 1993 – ആത്മഹത്യ എന്ന വാദം തെറ്റാണ് എന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. 1994 ജനുവരി […]

അഭയക്കേസ് ; സിസ്റ്റർ സ്റ്റെഫി കൃത്രിമമായി കന്യാചർമ്മം വച്ച് പിടിപ്പിച്ചു, ഹൈമനോപ്ലാസ്റ്റി സർജറി ചെയ്തതായി ഡോക്ടറുടെ മൊഴി. മറുപടി പറയാനാവാതെ നാണംകെട്ട് സഭാനേതൃത്വം.

  സ്വന്തം ലേഖിക തിരുവനന്തപുരം: സിസ്റ്റർ അഭയകേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി കന്യകയാണെന്നു സ്ഥാപിക്കാൻ വേണ്ടി കൃത്രിമമായി ഹൈമെനോപ്ലാസ്റ്റി സർജറി ചെയ്തുവെന്ന് പ്രോസിക്യൂഷൻ പത്തൊൻപതാം സാക്ഷി ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റ് ലളിതാംബിക കരുണാകരൻ കോടതിയിൽ വിചാരണയ്ക്കിടെ മൊഴി നൽകി. മറുപടി പറയാനാവാതെ നാണംകെട്ട് സഭാനേതൃത്വം.അഭയകേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫിയെ 2008 നവംബർ 19 നു ഇആക അറസ്റ്റ് ചെയ്‌പ്പോൾ മെഡിക്കൽ പരിശോധനയ്ക്കു 2008 നവംബർ 25 നു വിധേയയാക്കിയപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനെക്കോളജി ഡിപ്പാർട്‌മെന്റിന്റെ മേധാവിയായ ഡോ. ലളിതാംബിക […]

സിസ്റ്റർ അഭയക്കൊലക്കേസ് ; നാർക്കോ അനാലിസിസ് നടത്തിയ ഡോകക്ടർമാരെ വിസ്തരിക്കരുതെന്ന് ചൂണ്ടിക്കാണിച്ച് പ്രതികൾ സി.ബി.ഐ കോടതിയിൽ ഹർജി നൽകി.

  സ്വന്തം ലേഖിക തിരുവനന്തപുരം : സിസ്റ്റർ അഭയ കേസിലെ മുഖ്യപ്രതികളുടെ നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കരുതെന്ന് പ്രതികൾ. ഡോക്ടർമാരെ വിസ്തരിക്കുന്നത് നിയമ വിധേയമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഇന്നലെയാണ് കേസിന്റെ രണ്ടാം ഘട്ട വിസ്താരം ആരംഭിച്ചത്. കേസിലെ മുഖ്യപ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ െ്രസ്രഫി എന്നിവരുടെ നാർകോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കുന്നതിനെതിരെയാണ് പ്രതികൾ ഹർജി നൽകിയത്. ഡോക്ടർമാരെ വിസ്തരിക്കുന്നത് നിയമ വിധേയമല്ലെന്ന് ഹർജിയിൽ പറയുന്നു. ഡോക്ടർമാരായ പ്രവീൺ, ക്യഷ്ണവേണി എന്നിവരെ വിസ്തരിക്കാനായിരുന്നു […]