സിസ്റ്റർ അഭയക്കൊലക്കേസ് ; നാർക്കോ അനാലിസിസ് നടത്തിയ ഡോകക്ടർമാരെ വിസ്തരിക്കരുതെന്ന് ചൂണ്ടിക്കാണിച്ച് പ്രതികൾ സി.ബി.ഐ കോടതിയിൽ ഹർജി നൽകി.

സിസ്റ്റർ അഭയക്കൊലക്കേസ് ; നാർക്കോ അനാലിസിസ് നടത്തിയ ഡോകക്ടർമാരെ വിസ്തരിക്കരുതെന്ന് ചൂണ്ടിക്കാണിച്ച് പ്രതികൾ സി.ബി.ഐ കോടതിയിൽ ഹർജി നൽകി.

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം : സിസ്റ്റർ അഭയ കേസിലെ മുഖ്യപ്രതികളുടെ നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കരുതെന്ന് പ്രതികൾ. ഡോക്ടർമാരെ വിസ്തരിക്കുന്നത് നിയമ വിധേയമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഇന്നലെയാണ് കേസിന്റെ രണ്ടാം ഘട്ട വിസ്താരം ആരംഭിച്ചത്.

കേസിലെ മുഖ്യപ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ െ്രസ്രഫി എന്നിവരുടെ നാർകോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കുന്നതിനെതിരെയാണ് പ്രതികൾ ഹർജി നൽകിയത്. ഡോക്ടർമാരെ വിസ്തരിക്കുന്നത് നിയമ വിധേയമല്ലെന്ന് ഹർജിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടർമാരായ പ്രവീൺ, ക്യഷ്ണവേണി എന്നിവരെ വിസ്തരിക്കാനായിരുന്നു പ്രോസിക്യൂഷൻ തീരുമാനിച്ചിരുന്നത്. തങ്ങളുടെ അനുമതിയില്ലാതെയാണ് നുണപരിശോധന നടത്തിയതെന്നും, നാർക്കോ അനാലിസിസ് റിപ്പോർട്ടിനെ സാധൂകരിക്കുന്ന തെളിവുകൾ സിബിഐ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പ്രതികൾ ഹർജിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ ഡോക്ടർമാരെ സാക്ഷികളായി ഉൾപ്പെടുത്താൻ പാടില്ലെന്നാണ് പ്രതികളുടെ വാദം