സിനിമയിൽ നായിക വേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു ;സംവിധായകൻ കമലിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രംഗത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: എന്നും വിവാദങ്ങൾ വിട്ടൊഴിയാത്ത മേഖലയാണ് മലയാള സിനിമാരംഗം. ഇപ്പോഴിതാ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമലിനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി യുവനടി രംഗത്ത് എത്തിയിരിക്കുകയാണ്. പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിൽ നായിക വേഷം വാഗ്ദ്ധാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കമൽ സംവിധാനം ചെയ്ത ആമി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലും ലൈംഗിക ചൂഷണം നടന്നുവെന്ന് യുവനടി വ്യക്തമാക്കുന്നു. സിനിമയിൽ നായിക വേഷം വാഗ്ധാനം ചെയ്ത് ഫ്‌ളാറ്റിൽ വച്ച് പീഡനം നടന്നുവെന്നാണ് നടിയുടെ പരാതി. സംവിധായകൻ കമൽ വിശ്വാസ വഞ്ചന […]

യുവനടിയെ പീഡിപ്പിച്ച സംഭവം : കുഞ്ചാക്കോ ബോബനെ തിങ്കളാഴ്ച വിസ്തരിക്കും

സ്വന്തം ലേഖകൻ കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ചലച്ചിത്ര താരം കുഞ്ചാക്കോ ബോബനെ പ്രത്യേക വിചാരണ കോടതി തിങ്കളാഴ്ച വിസ്തരിക്കും. സാക്ഷി വിസ്താരത്തിനായി ഹാജാകുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം കോടതി വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ ഷൂട്ടിങ് തിരക്കായിനാൽ അവധി നൽകണമെന്ന് താരം പിന്നീട് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് തിങ്കളാഴ്ച സാക്ഷി വിസ്താരത്തിന് ഹാജരാകാൻ കോടതി നിർദ്ദേശിക്കുകയുമായിരുന്നു. ദിലീപ് ഇടപെ്ടട് ഇരയാക്കപ്പെട്ട നടിയുടെയും മഞ്ജു വാര്യരുടെ സിനിമാ അവസരങ്ങൾ ഇല്ലാതാക്കാൻ നോക്കിയെന്നായിരുന്നു കേസ് അന്വേഷണ സമയത്ത് കുഞ്ചാക്കോ ബോബൻ മൊഴി […]

യുവനടിയെ പീഡിപ്പിച്ച സംഭവം : താരങ്ങളായ സിദ്ദിഖ്,ബിന്ദു പണിക്കർ എന്നിവരെ വിസ്തരിക്കുന്നത് മാറ്റി ; നടപടി പ്രോസിക്യൂട്ടർ ഹാജരാകാത്തതിനെ തുടർന്ന്

സ്വന്തം ലേഖകൻ കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ ചലചിത്ര താരങ്ങളായ സിദ്ദിഖ്, നടി ബിന്ദു പണിക്കർ എന്നിവരെ വിസ്തരിക്കുന്നത് മാറ്റിവെച്ചു. നടപടി പ്രോസിക്യൂട്ടർ ഹാജരാകാത്തതിനെ തുടർന്നാണ് വിസ്താരം മാറ്റിയത്. നടി ബിന്ദു പണിക്കരെ തിങ്കളാഴ്ച വിസ്തരിക്കും, എന്നാൽ സിദ്ദിഖിനെ വിസ്തരിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്നും കോടതി അറിയിച്ചു. കഴിഞ്ഞ ദിവസം ഭാമയെ വിസ്തരിക്കുന്നതും മാറ്റിവെച്ചിരുന്നു. മൊഴി നൽകാനായി ഭാമ രാവിലെ കൊച്ചിയിലെ കോടതിയിൽ എത്തിയിരുന്നെങ്കിലും പ്രോസിക്യൂഷൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് വിസ്താരം മാറ്റിയത്. മാർച്ച് പതിമൂന്നാം തീയതിയിലേക്കാണ് ഭാമയുടെ വിസ്താരം മാറ്റിയത്. കേസിലെ പ്രോസിക്യൂഷൻ […]

ഓഡിഷന് വിളിച്ചുവരുത്തി ജ്യൂസിൽ മയക്ക് മരുന്ന് കലർത്തി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചു ; വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം

സ്വന്തം ലേഖകൻ കൊച്ചി : സിനിമാ രംഗത്ത് എനിക്കും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വെളിപ്പെടുത്തലുമായി ഹിന്ദി സീരിയൽ താരവും ബിഗ് ബോസ് ഹിന്ദി പതിപ്പ് പതിമൂന്നാം സീസണിൽ മത്സരാർത്ഥിയായിരുന്ന റഷാമി ദേശായി. കാസ്റ്റിംഗ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന സൂരജ് എന്നയാളിൽ നിന്ന് തനിക്ക് പതിനാറാം വയസിൽ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഇപ്പോൾ അയാൾ എവിടെയാണെന്ന് എനിക്ക് അറിയില്ല. ആദ്യമായി കണ്ടപ്പോൾ എന്താണ് പദ്ധതി എന്ന് അയാൾ ചോദിച്ചു. പക്ഷേ, എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല. കാര്യങ്ങളെക്കുറിച്ച് എനിക്ക് വ്യക്തതയില്ല എന്ന് അയാൾ […]

യുവനടിയെ പീഡിപ്പിച്ച സംഭവം : ദിലീപിന് ഇന്നത്തെ ദിവസം നിർണ്ണായകം ; റിമി ടോമി, കുഞ്ചാക്കോ ബോബൻ, മുകേഷ് എന്നിവരെ വിസ്തരിക്കും

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക സാക്ഷി വിസ്താരം ബുധനാഴ്ച നടക്കും. കേസിലെ നിർണ്ണായക സാക്ഷികളായ റിമി ടോമി, കുഞ്ചാക്കോ ബോബൻ, മുകേഷ് എന്നിവരെയാണ് ബുധനാഴ്ച വിസ്തരിക്കുന്നത്. ദിലീപിനെതിരെയുള്ള ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിൽ ഇവരുടെ മൊഴി നിർണ്ണായകമാണ്. കൊച്ചിയിലെ പ്രത്യേക വിചാരണകോടതിയിലാണ് സാക്ഷി വിസ്താരം. അതേസമയം കഴിഞ്ഞ ദിവസത്തെ വിചാരണയിൽ ഹാജരാകുകയോ അവധി അപേക്ഷ നൽകുകയോ ചെയ്യാതിരുന്നതിന് കുഞ്ചാക്കോ ബോബന് എതിരെ അഡീഷണൽ സെഷൻസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു റിമി ടോമിയും ആക്രമിക്കപ്പെട്ട നടിയും. കാവ്യാ […]

മുൻ ഭർത്താവിനെ മഞ്ചുവാര്യർ കുടുക്കുമോ…? യുവ നടിയെ പീഡിപ്പിച്ച കേസിൽ മഞ്ചുവാര്യരുടെ സാക്ഷി വിസ്താരം വ്യാഴാഴ്ച നടക്കും ; ഉറ്റുനോക്കി സിനിമാ ലോകം

സ്വന്തം ലേഖകൻ കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ മഞ്ചുവാര്യരുടെ സാക്ഷി വിസ്താരം വ്യാഴാഴ്ച നടക്കും. കേസിൽ മുൻ ഭർത്താവിനെതിരെ മഞ്ചു എങ്ങനെ മൊഴി നൽകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നടിയെ പീഡിപ്പിച്ച കേസിൽ ദിലീപ് പ്രതിയായിരുന്നു. നടിയെ ആക്രമിച്ചതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച മഞ്ചു ഇക്കാര്യം കോടതിയിൽ ആവർത്തിക്കുമോ എന്നാണ് എല്ലാവരും ആകാക്ഷയോടെ കാത്തിരിക്കുന്നത്. അതേസമയം അഞ്ച് വർഷം മുൻപ്് ദിലീപും മഞ്ജുവും വിവാഹ മോചനം നേടിയ അതേ കോടതിസമുച്ചയത്തിലാണ് നടിയെ ആക്രമിച്ച കേസിന്റെയും വിചാരണ നടക്കുന്നത്. അതുകൊണ്ട് തന്നെ മഞ്ചുവിന്റെയും ദിലീപിന്റെയും ജീവിതത്തിലെ […]