സിനിമയിൽ നായിക വേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു ;സംവിധായകൻ കമലിനെതിരെ ഗുരുതര  ആരോപണവുമായി യുവനടി രംഗത്ത്

സിനിമയിൽ നായിക വേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു ;സംവിധായകൻ കമലിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രംഗത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എന്നും വിവാദങ്ങൾ വിട്ടൊഴിയാത്ത മേഖലയാണ് മലയാള സിനിമാരംഗം. ഇപ്പോഴിതാ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമലിനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി യുവനടി രംഗത്ത് എത്തിയിരിക്കുകയാണ്.

പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിൽ നായിക വേഷം വാഗ്ദ്ധാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കമൽ സംവിധാനം ചെയ്ത ആമി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലും ലൈംഗിക ചൂഷണം നടന്നുവെന്ന് യുവനടി വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയിൽ നായിക വേഷം വാഗ്ധാനം ചെയ്ത് ഫ്‌ളാറ്റിൽ വച്ച് പീഡനം നടന്നുവെന്നാണ് നടിയുടെ പരാതി. സംവിധായകൻ കമൽ വിശ്വാസ വഞ്ചന കാണിച്ചുവെന്നും ആട്ടിൻ തോലിട്ട ചെന്നായ ആണെന്നും നടി ആരോപിക്കുന്നു.

ഫ്‌ളാറ്റിൽ വച്ച് പീഡിപ്പിച്ചതിന് പുറമെ ഔദ്യോഗിക വസതിയിൽ വച്ച് പീഡനം നടന്നതായും യുവതി വക്കീൽ നോട്ടീസിൽ പറയുന്നുണ്ട്.

ഏറെ നാളുകൾക്ക് ശേഷമാണ് മലയാള സിനിമയിൽ വീണ്ടും പുതിയൊരു വിവാദത്തിന് തിരി തെളിയുന്നത്. അതേസമയം കമൽ അടിസ്ഥാന രഹിതമായ ആരോപണമെന്നാണ് സംഭവത്തെ കുറിച്ച് പറഞ്ഞിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.