കോഴിക്കോട് വീട്ടമ്മയെ പീഡിപ്പിച്ച വൈദികൻ മനോജ് പ്ലാക്കൂട്ടം ഒളിവിലിരുന്ന് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു
സ്വന്തം ലേഖകൻ
കോഴിക്കോട്: ചേവായൂരിൽ വീട്ടമ്മയെ പീഡിപ്പിച്ച വൈദികൻ മനോജ് പ്ലാക്കൂട്ടം ഒളിവിലിരുന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇതുമായി ബന്ധപ്പെട്ട ഹർജി ഈ മാസം 19ന് കോടതി പരിഗണിക്കും.
ചേവായൂർ ഇടവക വികാരിയായിരിക്കെ ഫാ. മനോജ് പ്ലാക്കൂട്ടം തന്നെ ഒരു വീട്ടിൽ വച്ച് പീഡിപ്പിച്ചുവെന്നും
ഇതുസംബന്ധിച്ച് താമരശേരി ബിഷപ്പ് മാർ റമജിയോസ് ഇഞ്ചനാനിയിലിന് നൽകിയ പരാതി പൂഴ്ത്തിയെന്നുമാണ് 45 കാരിയായ വീട്ടമ്മയുടെ പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ പൊലീസ് കേസെടുത്ത് ഒരാഴ്ചയായിട്ടും ഫാ. മനോജ് പ്ലാക്കൂട്ടത്തെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് ഫാ.മനോജ് പ്ലാക്കൂട്ടം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
ഹർജി ഈ മാസം 19ന് കോടതി പരിഗണിക്കും. വൈദികൻ ബലാത്സംഗം ചെയ്ത കാര്യം രൂപത നേതൃത്വത്തെ അറിയിച്ചപ്പോൾ ബിഷപ്പ് അടക്കമുളളവർ വൈദികനെതിരെ കർശന നടപടി ഉറപ്പ് നൽകിയിരുന്നെങ്കിലും അതുണ്ടായില്ലെന്നാണ് വീട്ടമ്മയുടെ പരാതി. ഇക്കാര്യങ്ങളെക്കുറിച്ചാണ് അന്വേഷണ സംഘം താമരശേരി രൂപത അധികൃതരുടെ മൊഴിയെടുത്തത്.
അതിനിടെ, കേസിൽ താമരശേരി രൂപത അധികൃതരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. ബിഷപ്പ് മാർ റമജിയോസ് ഇഞ്ചനാനിയിലിന്റെ മൊഴിയും ഉടൻ രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.