ലോക്കല്‍ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധം; അന്തര്‍ധാര സജീവം; ആലപ്പുഴ സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി; 38 അംഗങ്ങള്‍ രാജി വെച്ചു
സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴ സിപിഎമ്മില്‍ 38 പാര്‍ട്ടി അംഗങ്ങള്‍ രാജി വെച്ചു. ലോക്കല്‍ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധം ചൂണ്ടിക്കാട്ടിയാണ് കൂട്ടരാജി. ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റിയിലെ അംഗങ്ങളാണ് രാജി വെച്ചത്. പാര്‍ട്ടി വിട്ടവരില്‍ നാല് ബ്രാഞ്ച് സെക്രട്ടറിമാരും ഉള്‍പ്പെടും. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിനെതിരെയാണ് പാര്‍ട്ടി അംഗങ്ങള്‍ പരാതി ഉന്നയിക്കുന്നത്. ലോക്കല്‍ സെക്രട്ടറിയുടെ ബിസിനസ് പങ്കാളി എസ്.ഡി.പി.ഐ. നേതാവാണെന്നാണ് രാജിവെച്ചവരുടെ ആക്ഷേപം. ചെങ്ങന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലാണ് ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ബിസിനസ് പങ്കാളി എസ്.ഡി.പിഐ. […]