കണ്ണൂരിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി ; കൊലപാതകത്തിന് പിന്നിൽ ബി.ജെ.പിയെന്ന് എസ്.ഡി.പി.ഐ

സ്വന്തം ലേഖകൻ

കണ്ണൂർ : വെഞ്ഞാറമൂട് കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്നും കേരളം ഉണരുന്നതിന് മുൻപ് തന്നെ സംസ്ഥാനത്ത് വീണ്ടുമൊരു രാഷ്ട്രീയ കൊലപാതകം കൂടി. കണ്ണൂരിൽ എഡ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി.

എസ്ഡിപിഐ പ്രവർത്തകനും കണ്ണവം സ്വദേശിയുമായ സലാഹുദീനാണ് കൊല്ലപ്പെട്ടത്. വണ്ടി കൊണ്ട് ഇടിച്ചു വീഴ്ത്തിയ സലാഹുദീനെ വെട്ടിക്കൊന്നതായാണ് ലഭിക്കുന്ന റിപ്പോർട്ട്.

ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് സംഭവം നടന്നത്. കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

കഴുത്തിൽ വെട്ടേറ്റ ഇദ്ദേഹം സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോടട്ടുകൾ. ആഴത്തിലുള്ള മുറിവാണ് കഴുത്തിലേറ്റത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ച സലാഹുദീന്റെ മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

എ.ബി.വി.പി പ്രവർത്തകൻ ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയാണ് കൊല്ലപ്പെട്ട സ്വലാഹുദ്ദീൻ. ഈ കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. കൊലപാതകത്തിന് പിന്നിൽ ബി ജെ പിയാണെന്ന് എസ് ഡി പി ഐ ആരോപിച്ചു