കളിചിരികളുമായി അക്ഷരലോകമുണർന്നു..!! പ്രവേശനോത്സവം ആഘോഷമാക്കി സ്‌കൂളുകൾ; വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റം വരുത്താൻ സർക്കാരിനായെന്ന് മന്ത്രി വി.എൻ. വാസവൻ
സ്വന്തം ലേഖകൻ കോട്ടയം: സ്‌കൂൾ പ്രവേശനോത്സവം ആഘോഷമാക്കി ജില്ലയിലെ സ്‌കൂളുകൾ. വർണാഭമായ പ്രവേശനോത്സവ പരിപാടികളാണ് സ്‌കൂളുകളിൽ സംഘടിപ്പിച്ചത്. മധുരം വിളമ്പിയും നവാഗതർക്ക് സമ്മാനങ്ങൾ നൽകിയും കലാ-സാംസ്‌കാരിക പരിപാടികൾ ഒരുക്കിയും സ്‌കൂളുകൾ പുതിയ അധ്യയന വർഷത്തെ വരവേറ്റു. കോട്ടയം ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാരിനായതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പൂട്ടാനിരുന്ന 2500 ഓളം വിദ്യാലയങ്ങൾ ഇന്ന് വിദ്യാർഥികളാൽ സമ്പന്നമാണ്. പത്തു […]