play-sharp-fill

ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്യാൻ എത്തി; ആത്മഹത്യാ ഭീഷണി മുഴക്കി യുവതിയും കുഞ്ഞും

തിരുവനന്തപുരം പോത്തൻകോട് വീട് ജപ്തി ചെയ്യാൻ ബാങ്ക് അധികൃതരെത്തിയപ്പോൾ ആത്മഹത്യ ഭീഷണി മുഴക്കി യുവതിയും കുഞ്ഞും. ശലഭ എന്ന യുവതിയാണ് ജപ്തിക്കായി എസ്ബിഐ ഉദ്യോ​ഗസ്ഥർ എത്തിയപ്പോൾ പെട്രോളുമായി വീടിനുള്ളിൽ ആത്മഹത്യ ഭീഷണി നടത്തിയത്. ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ജപ്തി നടപടി നിർത്തി വെച്ചു. 2013ലാണ് ശലഭയുടെ ഭർത്താവ് അറുമുഖൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ‌ നിന്ന് 35 ലക്ഷം രൂപ ലോണെടുത്തത്. അറുമുഖൻ ഇവിടെ കച്ചവടം നടത്തുകയായിരുന്നു. 2017 ൽ അറുമുഖൻ ഇവരെ ഉപേക്ഷിച്ച് തമിഴ്നാട്ടിലേക്ക് തിരിച്ചു പോയി. ഇപ്പോൾ യാതൊരു […]

എസ്.ബി.ഐ അക്കൗണ്ട് ഉടമകൾക്ക് ആശ്വസിക്കാം ..! ജൂൺ 30 വരെ ഏത് ബാങ്കിന്റെ എ.ടി.എമ്മിൽ നിന്നും എത്ര തവണ വേണമെങ്കിലും ചാർജ് നൽകാതെ പണം പിൻവലിക്കാം

സ്വന്തം ലേഖകൻ കൊച്ചി: എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ഇനി ഏത് ബാങ്കിന്റെ എടിഎമ്മിൽ നിന്നു എത്രതവണ വേണമെങ്കിലും പണം പിൻവലിക്കാം. ഇതിനായി പ്രത്യേകം നിരക്കുകൾ ബാങ്ക് അധികൃതർ ഈടാക്കില്ല. കഴിഞ്ഞ ദിവസം ബാങ്കിന്റെ വെബ്‌സൈറ്റിലൂടെയാണ് എടിഎം നിരക്കുകൾ ജൂൺ 30വരെ പിൻവലിച്ചതായി അറിയിച്ചത്. നേരത്തെ ധനമന്ത്രി നിർമല സീതാരാമൻ എടിഎം നിരക്കുകൾ നിശ്ചിത കാലത്തേയ്ക്ക് ഒഴിവാക്കണമെന്ന് ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. എസ്.ബി.ഐ ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്. ഇതുവരെ സാധാരണ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് സൗജന്യമായി എട്ട് എടിഎം ഇടപാടുകളാണ് അനുവദിച്ചിരുന്നത്.എന്നാൽ മെട്രോ നഗരങ്ങളിലല്ലെങ്കിൽ […]

ആദ്യം ബാങ്കിലെ ക്ലീനിംഗ് കരാർ എറ്റെടുക്കും, ഇടപാടുകാർ വരുമ്പോൾ തൂപ്പുകാരി ക്യാബിനിൽ നിന്നും മാനേജർ എന്ന ഭാവേനെ ഇറങ്ങിവരും ;ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടുന്നതിന് നീതുവിന് കൂട്ടുനിന്നത് റിട്ട. ബാങ്ക് ഉദ്യോഗസ്ഥനെന്ന് വെളിപ്പെടുത്തൽ ; കേസിൽ കൂടുതൽ പേർ കുടുങ്ങുമെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കവരുന്ന തട്ടിപ്പിന് കൂട്ടുനിന്നത് റിട്ട. ബാങ്ക് ഉദ്യോഗസ്ഥനെന്ന് നീതു. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ കുടുങ്ങുമെന്ന് പോലീസ്. ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ കരവാളൂർ നീതുഭവനിൽ നീതു മോഹനനെ (35) കുന്നിക്കോട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌പ്പോഴാണ് തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി കണ്ടെത്തിയത്. റിട്ട.ബാങ്ക് ഉദ്യോഗസ്ഥനാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നാണ് വിലയിരുത്തൽ. ബാങ്കിന്റെ നിലമേൽ ബ്രാഞ്ചിന്റെ മാനേജരാണെന്ന തരത്തിലാണ് നീതുമോഹൻ […]

തിരക്കുള്ള എസ്.ബി.ഐ ശാഖയിൽ നിന്നും ഭീഷണിയും മാരകായുധങ്ങളുമില്ലാതെ മോഷ്ടാക്കൾ കവർന്നത് ലക്ഷങ്ങൾ : അധികൃതർ മോഷണവിവരം അറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം ; പൊലീസ് അന്വേഷണം ആരംഭിച്ചു

  സ്വന്തം ലേഖകൻ തൃശ്ശൂർ: തിരക്കുള്ള എസ്.ബി.ഐ ശാഖയിൽ നിന്നും ഭീഷണിയും മാരാകായുധങ്ങളുമില്ലാതെ മോഷ്ടാക്കൾ കവർന്നത് ലക്ഷക്കണക്കിന് രൂപ. തൃശ്ശൂർ സ്വരാജ് റൗണ്ട് സൗത്തിലെ എസ്.ബി.ഐ ശാഖയിൽ നിന്നാണ് സിനിമാക്കഥയെ വെല്ലുന്ന വ്യത്യസ്തമായ മോഷണം നടന്നത്. പട്ടാപ്പകൽ ബാങ്കിൽ കയറിയ 12 മോഷ്ടാക്കൾ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് നാടകീയമായി കവർന്നത് നാല് ലക്ഷം രൂപയാണ്. നാലു പേർ ബാങ്ക് കവാടത്തിൽ കാവൽ നിൽക്കുകയും മറ്റുള്ളവർ ജീവനക്കാരുടെ ശ്രദ്ധ തിരിക്കുകയും ചെയ്ത തക്കത്തിനാണ് പന്ത്രണ്ടാമൻ കാഷ് കൗണ്ടറിലെ ക്യാബിനിൽ നിന്ന് നാല് ലക്ഷം രൂപ കവർന്നത്. […]

സാമ്പത്തിക മാന്ദ്യത്തിന് പുറമെ കേരള ബാങ്കും എസ്.ബി.ഐയുടെ അടിത്തറ ഇളക്കുമോ…? മറ്റ് പൊതുമേഖലാ ബാങ്കുകളും ആശങ്കയിൽ

    സ്വന്തം ലേഖിക കണ്ണൂർ: സാമ്പത്തിക മാന്ദ്യത്തിന് പുറമെ കേരള ബാങ്കും അടിത്തറയിളക്കുമെന്ന ആശങ്കയിൽ എസ് ബി ഐ. എസ്ബിഐയ്ക്ക് പുറമെ സംസ്ഥാനത്തെ മറ്റ് പൊതുമേഖലാ ബാങ്കുകളും ഭീതിയുടെ നിഴലിലാണ്. നിലവിൽ കേരള സംസ്ഥാന സർക്കാരിന്റെ ബാങ്കിങ്ങ് ഇടപാടുകളെല്ലാം നടക്കുന്നത് എസ്.ബി. ഐ വഴിയാണ്. നേരത്തെ കേരളത്തിന്റെ സ്വന്തം ബാങ്കായ എസ്.ബി.ടി വഴിയായിരുന്നു ഇത്തരം ഇടപാടുകൾ നടന്നിരുന്നത്. എന്നാൽ എസ്.ബി.ഐ- എസ്.ബി.ടി ലയനത്തോടെ മുഴുവൻ ഇടപാടുകളും എസ്.ബി.ഐ വഴിയായി. ജീവനക്കാർക്ക് ശമ്പളം, പെൻഷൻ മറ്റ് ഇടപാടുകൾ സർവകലാശാല പണമടക്കൽ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ […]

വായ്പക്കാർക്ക് ആശ്വാസമായി എസ്.ബി.ഐ; പലിശനിരക്കുകൾ കുറച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: വായ്പക്കാർക്ക് ഇനി ആശ്വസിക്കാം, എസ്.ബി.ഐ പലിശ നിരക്കുകൾ കുറച്ചു. വായ്പാ പലിശയുടെ അടിസ്ഥാനനിരക്കായ മാർജിനൽ കോസ്റ്റ് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എം.സി.എൽ.ആർ) വീണ്ടും കുറച്ചു. തുടർച്ചയായ എട്ടാം തവണയാണ് എസ്.ബി.ഐ വായ്പാ നിരക്ക് കുറയ്ക്കുന്നത്. ഇതോടൊപ്പം എസ്ബിഐയുടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കും കുറയും. ഇതിനുപുറമെ എല്ലാ കാലാവധിയിലുളള വായ്പ പലിശ നിരക്കിലും കുറവുണ്ടാകും. നിലവിലുണ്ടായിരുന്ന എട്ട് ശതമാനത്തിൽനിന്ന് 7.90 ശതമാനമായാണ് പലിശ നിരക്ക് കുറയുക. ഒരുവർഷ കാലാവധിയുള്ള വായ്പകളുടെ എം.സി.എൽ.ആർ ആണ് എസ്.ബി.ഐ കുറച്ചത്. […]