വായ്പക്കാർക്ക് ആശ്വാസമായി എസ്.ബി.ഐ; പലിശനിരക്കുകൾ കുറച്ചു

വായ്പക്കാർക്ക് ആശ്വാസമായി എസ്.ബി.ഐ; പലിശനിരക്കുകൾ കുറച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വായ്പക്കാർക്ക് ഇനി ആശ്വസിക്കാം, എസ്.ബി.ഐ പലിശ നിരക്കുകൾ കുറച്ചു. വായ്പാ പലിശയുടെ അടിസ്ഥാനനിരക്കായ മാർജിനൽ കോസ്റ്റ് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എം.സി.എൽ.ആർ) വീണ്ടും കുറച്ചു. തുടർച്ചയായ എട്ടാം തവണയാണ് എസ്.ബി.ഐ വായ്പാ നിരക്ക് കുറയ്ക്കുന്നത്. ഇതോടൊപ്പം എസ്ബിഐയുടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കും കുറയും.

ഇതിനുപുറമെ എല്ലാ കാലാവധിയിലുളള വായ്പ പലിശ നിരക്കിലും കുറവുണ്ടാകും. നിലവിലുണ്ടായിരുന്ന എട്ട് ശതമാനത്തിൽനിന്ന് 7.90 ശതമാനമായാണ് പലിശ നിരക്ക് കുറയുക. ഒരുവർഷ കാലാവധിയുള്ള വായ്പകളുടെ എം.സി.എൽ.ആർ ആണ് എസ്.ബി.ഐ കുറച്ചത്. എന്നാൽ മറ്റ് കാലാവധിയുള്ള വായ്പകളുടെ എം.സി.എൽ.ആറിലും നിക്ഷേപങ്ങളുടെ പലിശയിലും മാറ്റം ഉണ്ടാകില്ല. പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തിൽ വരും. ഇതോടെ, ഈവർഷം ഒരുവർഷ കാലാവധിയുള്ള വായ്പകളുടെ എം.സി.എൽ.ആറിലുണ്ടാവുന്ന കുറവ് 0.49 ശതമാനമാണ്. കഴിഞ്ഞമാസം 0.05 ശതമാനം ഇളവ് എസ്.ബി.ഐ പ്രഖ്യാപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വർഷം ആദ്യ ഏഴുതവണയും എസ്.ബി.ഐ എം.സി.എൽ.ആർ നിരക്ക് താഴ്ത്തിയത് റിസർവ് ബാങ്ക് റിപ്പോനിരക്ക് തുടർച്ചയായി കുറച്ച പശ്ചാത്തലത്തിലാണിത്. എന്നാൽ, ഈമാസം ആദ്യം പ്രഖ്യാപിച്ച ധനനയത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. എങ്കിലും, എം.സി.എൽ.ആറിൽ ഇളവ് വരുത്താൻ എസ്.ബി.ഐ തീരുമാനിക്കുകയായിരുന്നു.