എസ്.ബി.ഐ അക്കൗണ്ട് ഉടമകൾക്ക് ആശ്വസിക്കാം ..! ജൂൺ 30 വരെ ഏത് ബാങ്കിന്റെ എ.ടി.എമ്മിൽ നിന്നും എത്ര തവണ വേണമെങ്കിലും ചാർജ് നൽകാതെ പണം പിൻവലിക്കാം

എസ്.ബി.ഐ അക്കൗണ്ട് ഉടമകൾക്ക് ആശ്വസിക്കാം ..! ജൂൺ 30 വരെ ഏത് ബാങ്കിന്റെ എ.ടി.എമ്മിൽ നിന്നും എത്ര തവണ വേണമെങ്കിലും ചാർജ് നൽകാതെ പണം പിൻവലിക്കാം

സ്വന്തം ലേഖകൻ

കൊച്ചി: എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ഇനി ഏത് ബാങ്കിന്റെ എടിഎമ്മിൽ നിന്നു എത്രതവണ വേണമെങ്കിലും പണം പിൻവലിക്കാം. ഇതിനായി പ്രത്യേകം നിരക്കുകൾ ബാങ്ക് അധികൃതർ ഈടാക്കില്ല.

കഴിഞ്ഞ ദിവസം ബാങ്കിന്റെ വെബ്‌സൈറ്റിലൂടെയാണ് എടിഎം നിരക്കുകൾ ജൂൺ 30വരെ പിൻവലിച്ചതായി അറിയിച്ചത്. നേരത്തെ ധനമന്ത്രി നിർമല സീതാരാമൻ എടിഎം നിരക്കുകൾ നിശ്ചിത കാലത്തേയ്ക്ക് ഒഴിവാക്കണമെന്ന് ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. എസ്.ബി.ഐ ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെ സാധാരണ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് സൗജന്യമായി എട്ട് എടിഎം ഇടപാടുകളാണ് അനുവദിച്ചിരുന്നത്.എന്നാൽ മെട്രോ നഗരങ്ങളിലല്ലെങ്കിൽ പ്രത്യേക നിരക്കൊന്നും നൽകാതെ പത്ത് സൗജന്യ ഇടപാടുകൾ നടത്താൻ സാധിക്കുമായിരുന്നു.

അക്കൗണ്ട് ഉടമകൾക്ക് നൽകിയിരുന്ന സൗജന്യ ഇടപാടുകൾ കൂടാതെയുള്ള ഓരോ സാമ്പത്തിക ഇടപാടിനും 20 രൂപയും ജിഎസ്ടിയും സാമ്പത്തികേതര ഇടപാടിന് എട്ട് രൂപയും ജിഎസ്ടിയുമാണ് ഈടാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞമാസം മുതൽ ബാങ്ക് മിനിമം ബാലൻസ് നിബന്ധനയും എസ്എംഎസ് ചാർജും ഒഴിവാക്കിയിരുന്നു.

Tags :