പെരുമാറ്റചട്ടം നിലവിലുണ്ടായിട്ടും കടുംവെട്ട് അവസാനിപ്പിക്കാതെ പിണറായി സര്‍ക്കാര്‍ ; കടത്തില്‍ മുങ്ങിനില്‍ക്കുമ്പോഴും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെയും ശമ്പളം വര്‍ദ്ധിപ്പിച്ചു ; ശമ്പളം വര്‍ദ്ധിച്ചവരില്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ മുതല്‍ പാചകക്കാര്‍ വരെ : പത്താം ക്ലാസും ഗുസ്തിയും ഉള്ളവനും ഇനി വാങ്ങുക ലക്ഷങ്ങള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ എല്ലാ മാസവും കടമെടുത്ത് കടത്തില്‍ മുങ്ങിനില്‍ക്കുകയാണ്. കാലാവധി അവസാനിക്കാറായപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും പേഴ്‌സണല്‍ സ്റ്റാഫിന്റെയും ശമ്പളം വര്‍ദ്ധിപ്പിച്ചു. ശമ്പളത്തോടൊപ്പം അലവന്‍സുകളിലും ഭീമമായ വര്‍ദ്ധനവാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. ഇതോടെ കോടികളാണ് ഓരോ മാസവും അധികമായി ഖജനാവില്‍ നിന്ന് ചെലവഴിക്കേണ്ടി വരിക. മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയും പേഴ്‌സണല്‍ സ്റ്റാഫിന്റെയും ഒപ്പം ചീഫ് വിപ്പിന്റേയും പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളമാണ് വര്‍ധിപ്പിച്ചത്. 2019 ജൂലായ് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യവും നല്‍കിയിട്ടുണ്ട്. കുടിശ്ശിക […]

സർക്കാർ ജീവനക്കാർക്ക് പ്രസവ അവധിയ്ക്ക് പുറമെ മൂന്നുവയസുവരെ കുട്ടികളെ നോക്കാൻ ശമ്പളത്തോടെ അവധി ; മക്കളുണ്ടായാൽ അച്ഛന്മാർക്ക് 15 ദിവസം അവധി : പാർട്ട് ടൈം ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 11500 ; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ ജീവനക്കാരെ കൂടെ നിർത്താൻ പിണറായി സർക്കാരിന്റെ പുതിയ തന്ത്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രതിസന്ധിയിൽ മുങ്ങിത്താഴുകയാണ് പിണറായി സർക്കാർ. സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിനിൽക്കെ സർക്കാർ ജീവനക്കാരെയും ചേർത്ത് നിർത്താൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. തെരഞ്ഞടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ കുറഞ്ഞത് 4,650 രൂപയുടെ വർധന ഉറപ്പാക്കിയും വീട്ടുവാടക അലവൻസ് അടിസ്ഥാന ശമ്പളത്തിന്റെ 10 % വരെ നൽകാൻ നിർദേശിച്ചുമുള്ള 11ാം ശമ്പളക്കമ്മിഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയാണ്. ഇതിന് പുറമെ വീട്ടുവാടക അലവൻസ് (എച്ച്ആർഎ) നിശ്ചിത തുകയ്ക്കു പകരം ഇനി അടിസ്ഥാന ശമ്ബളത്തിന്റെ […]

കടബാധ്യതയിൽ മുങ്ങിനിൽക്കുമ്പോഴും സർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധനവ് ഉടൻ; തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സർക്കാർ ജീവനക്കാരെ ഒപ്പം നിർത്താൻ പിണറായിയുടെ തന്ത്രം : പിണറായി സർക്കാറിന് ശമ്പളവർദ്ധനവിലൂടെ വരുന്നത് വൻകടബാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭരണ കാലാവധി അവസാനിക്കാറായപ്പോഴെക്കും കടത്തിൽ മുങ്ങിനിൽക്കുകയാണ് പിണറായി സർക്കാർ. ഇതിനിടയിലാണ് സർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധനവ് ഉടൻ നടപ്പിലാക്കാൻ ആലോചന. കുറഞ്ഞ ശമ്പളം 23,000നും 25,000 രൂപയ്ക്കും ഇടയ്ക്ക് ആക്കാനാണ് സാധ്യത. കൂടിയ ശമ്പളം 1.4 ലക്ഷം രൂപയ്ക്കടുത്താവുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് പതിനൊന്നാം ശമ്പളക്കമ്മിഷൻ ദിവസങ്ങൾക്കകം റിപ്പോർട്ട് നൽകിയേക്കും. ഫെബ്രുവരി പതിനഞ്ചോടെ ശമ്പളപരിഷ്‌കരണ ഉത്തരവിറക്കാനാണ് ധനവകുപ്പിന്റെ ശ്രമം. നിലവിൽ ജീവനക്കാരുടെ കുറഞ്ഞശമ്പളം നിലവിൽ 16,500 രൂപയും കൂടിയത് 1.20 ലക്ഷവുമാണ്. കുറഞ്ഞ ശമ്പളം 25,000 രൂപയാക്കണമെന്നാണ് സർവീസ് […]