സർക്കാർ ജീവനക്കാർക്ക് പ്രസവ അവധിയ്ക്ക് പുറമെ മൂന്നുവയസുവരെ കുട്ടികളെ നോക്കാൻ ശമ്പളത്തോടെ അവധി ; മക്കളുണ്ടായാൽ അച്ഛന്മാർക്ക് 15 ദിവസം അവധി : പാർട്ട് ടൈം ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 11500 ; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ ജീവനക്കാരെ കൂടെ നിർത്താൻ പിണറായി സർക്കാരിന്റെ പുതിയ തന്ത്രം

സർക്കാർ ജീവനക്കാർക്ക് പ്രസവ അവധിയ്ക്ക് പുറമെ മൂന്നുവയസുവരെ കുട്ടികളെ നോക്കാൻ ശമ്പളത്തോടെ അവധി ; മക്കളുണ്ടായാൽ അച്ഛന്മാർക്ക് 15 ദിവസം അവധി : പാർട്ട് ടൈം ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 11500 ; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ ജീവനക്കാരെ കൂടെ നിർത്താൻ പിണറായി സർക്കാരിന്റെ പുതിയ തന്ത്രം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രതിസന്ധിയിൽ മുങ്ങിത്താഴുകയാണ് പിണറായി സർക്കാർ. സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിനിൽക്കെ സർക്കാർ ജീവനക്കാരെയും ചേർത്ത് നിർത്താൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ.

തെരഞ്ഞടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ കുറഞ്ഞത് 4,650 രൂപയുടെ വർധന ഉറപ്പാക്കിയും വീട്ടുവാടക അലവൻസ് അടിസ്ഥാന ശമ്പളത്തിന്റെ 10 % വരെ നൽകാൻ നിർദേശിച്ചുമുള്ള 11ാം ശമ്പളക്കമ്മിഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമെ വീട്ടുവാടക അലവൻസ് (എച്ച്ആർഎ) നിശ്ചിത തുകയ്ക്കു പകരം ഇനി അടിസ്ഥാന ശമ്ബളത്തിന്റെ നിശ്ചിത ശതമാനമാകും. നഗരങ്ങളിൽ 10 %, ജില്ലാ കേന്ദ്രങ്ങളിൽ 8 %, മുനിസിപ്പാലിറ്റി 6 %, പഞ്ചായത്ത് 4 % എന്നിങ്ങനെയാണിത്. കുറഞ്ഞ എച്ച്ആർഎ 1200 രൂപ, കൂടിയത് 10,000 രൂപ. എല്ലാ ജീവനക്കാർക്കും ഇതിന്റെ ഗുണം കിട്ടു

കിടപ്പു രോഗികളും മറവി രോഗികളുമായ മാതാപിതാക്കളെ ശുശ്രൂഷിക്കാൻ 40 % ശമ്ബളത്തോടെ മറ്റെല്ലാ സർവീസ് ആനുകൂല്യങ്ങളും നൽകി പരമാവധി ഒരു വർഷം വരെ അവധി നൽകാമെന്ന നിർദ്ദേശമാണ് ഇതിൽ പ്രധാനം. 3 വയസ്സു വരെയുള്ള കുട്ടികളെ സംരക്ഷിക്കാൻ 40% ശമ്ബളത്തോടു കൂടി ഒരു വർഷം വരെ അവധിയും കിട്ടും. ഒപ്പം കുട്ടി ജനിച്ചാൽ അച്ഛന് 15 ദിവസം ഇനി അവധി എടുക്കാം.

പെൻഷൻ വാങ്ങുന്നവരെയും ചേർത്ത് നിർത്തുകയാണ് സംസ്ഥാന സർക്കാർ. 80 വയസ്സു കഴിഞ്ഞ പെൻഷൻകാർക്കു മാസം 1000 രൂപ അധിക ബത്ത നൽകണം. പെൻഷൻ നിർണയ രീതി നിലവിൽ അവസാന 10 മാസത്തെ ശമ്പളത്തിന്റെ ശരാശരിയുടെ പകുതിയാണ്. ഇത് അവസാന ശമ്ബളത്തിന്റെ പകുതിയാക്കണം. അവസാന സ്ഥാനക്കയറ്റം താൽക്കാലികമെങ്കിൽ മാത്രം 10 മാസ ശരാശരി നോക്കാം. കുടുംബ പെൻഷൻ വാങ്ങുന്ന മാനസിക വെല്ലുവിളിയുള്ള കുട്ടികൾക്കു പൂർണ പെൻഷൻ ഇനി കിട്ടും.

പാർട്ട് ടൈം, കണ്ടിജന്റ് ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 11500, കുറഞ്ഞ ശമ്ബളം 22,970 എന്നിങ്ങനെയാണ് ശുപാർശ ചെയ്തിരിക്കുന്നത്.

വർധിപ്പിച്ച ശമ്പളം ഏപ്രിൽ മുതൽ വിതരണം ചെയ്യും. ചയർമാൻ കെ. മോഹൻദാസും അംഗങ്ങളായ പ്രഫ. എം.കെ. സുകുമാരൻ നായർ, അശോക് മാമ്മൻ ചെറിയാൻ എന്നിവർ ചേർന്നാണ് റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറിയത്.