കടബാധ്യതയിൽ മുങ്ങിനിൽക്കുമ്പോഴും സർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധനവ് ഉടൻ; തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സർക്കാർ ജീവനക്കാരെ ഒപ്പം നിർത്താൻ പിണറായിയുടെ  തന്ത്രം :  പിണറായി സർക്കാറിന് ശമ്പളവർദ്ധനവിലൂടെ വരുന്നത് വൻകടബാധ്യത

കടബാധ്യതയിൽ മുങ്ങിനിൽക്കുമ്പോഴും സർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധനവ് ഉടൻ; തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സർക്കാർ ജീവനക്കാരെ ഒപ്പം നിർത്താൻ പിണറായിയുടെ തന്ത്രം : പിണറായി സർക്കാറിന് ശമ്പളവർദ്ധനവിലൂടെ വരുന്നത് വൻകടബാധ്യത

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഭരണ കാലാവധി അവസാനിക്കാറായപ്പോഴെക്കും കടത്തിൽ മുങ്ങിനിൽക്കുകയാണ് പിണറായി സർക്കാർ. ഇതിനിടയിലാണ് സർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധനവ് ഉടൻ നടപ്പിലാക്കാൻ ആലോചന.

കുറഞ്ഞ ശമ്പളം 23,000നും 25,000 രൂപയ്ക്കും ഇടയ്ക്ക് ആക്കാനാണ് സാധ്യത. കൂടിയ ശമ്പളം 1.4 ലക്ഷം രൂപയ്ക്കടുത്താവുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് പതിനൊന്നാം ശമ്പളക്കമ്മിഷൻ ദിവസങ്ങൾക്കകം റിപ്പോർട്ട് നൽകിയേക്കും. ഫെബ്രുവരി പതിനഞ്ചോടെ ശമ്പളപരിഷ്‌കരണ ഉത്തരവിറക്കാനാണ് ധനവകുപ്പിന്റെ ശ്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ജീവനക്കാരുടെ കുറഞ്ഞശമ്പളം നിലവിൽ 16,500 രൂപയും കൂടിയത് 1.20 ലക്ഷവുമാണ്. കുറഞ്ഞ ശമ്പളം 25,000 രൂപയാക്കണമെന്നാണ് സർവീസ് സംഘടനകളുടെ ആവശ്യം. കൂടിയ ശമ്പളം 1.40 ലക്ഷം രൂപയാകുന്നതോടെ കൂടിയ പെൻഷൻ 70,000 രൂപയാകും.

12 ശതമാനംവരെ വർധനവരുത്തുന്ന വിധത്തിൽ കമ്മീഷൻ ശുപാർശകൾ തയ്യാറാക്കിയെങ്കിലും സർക്കാരിന്റെ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് ഇത് പുനഃക്രമീകരിക്കുകയാണ്. ശമ്പളവും ഒപ്പം പെൻഷനും വർധിക്കുന്നതോടെ ഈ ഇനത്തിലുള്ള സർക്കാരിന്റെ ബാധ്യത പത്ത് ശതമാനത്തിൽ കൂടരുതെന്നാണ് സർക്കാരും ശമ്പളകമ്മിഷനും തമ്മിലുള്ള ധാരണ.

തെരഞ്ഞെടുപ്പിനിറങ്ങുമ്പോൾ ജീവനക്കാരുടെ പ്രതിഷേധം തിരിച്ചടിയാകുമെന്നതിനാലാണ് ഇപ്പോൾത്തന്നെ വർധന നടപ്പാക്കാൻ തീരുമാനിച്ചത്. മുൻ കേന്ദ്ര സെക്രട്ടറി കെ. മോഹൻദാസ് അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്.

ശമ്പള വർധനവ് നടപ്പിലാക്കുമ്പോൾ സർക്കാർ ഖജനാവിന് വൻ സാമ്പത്തിക ബാധ്യതയായിരിക്കും ഉണ്ടാവുക. സർക്കാറിന്റെ പൊതുകടം ഇപ്പോൾ തന്നെ ഉയർന്ന നിലയിലാണ്. ഈ സർക്കാർ അധികാരമൊഴിയുമ്പോൾ വർധന 1,39,446 കോടി രൂപയാകുമെന്നാണ് റിപ്പോർട്ടുകൾ.