ശബരിമല സന്നിധാനത്ത് കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി ; മൂന്നുപേർക്ക് പൊള്ളലേറ്റു

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി അപകടം. മൂന്ന് പേർക്ക് പൊള്ളലേറ്റു. ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരിൽ എ ആർ ജയകുമാർ (47), ചെങ്ങന്നൂർ കാരയ്ക്കാട് പാലക്കുന്ന് മോടിയിൽ അമൽ (28), പാലക്കുന്ന് മോടിയിൽ രജീഷ് ( 35 ) എന്നിവർക്കാണ് പരുക്കേറ്റത്. സ്ഥിരമായി കതിന നിറയ്ക്കുന്നവരാണ് ഇവർ‌. ഒരാൾക്ക് 60 ശതമാനവും മറ്റു രണ്ടു പേർക്കും 40 ശതമാനവും പൊള്ളലേറ്റെന്നാണ് വിവരം. മാളികപ്പുറത്തിനു സമീപം വെടുമരുന്നു നിറയ്ക്കുന്നിതിനിടെയാണ് അപകടം. തീര്‍ഥാടകര്‍ ഉള്ള ഭാഗത്തല്ല അപകടമുണ്ടായത്. അപകടകാരണം […]

കാനന വാസനെ കാണാന്‍ കരിമല താണ്ടിയത് 1,26,146 ഭക്തര്‍ ; വന്യമൃഗ ശല്യം തടയാന്‍ പാതയുടെ ഇരുവശത്തും ഫെന്‍സിംഗ് ചെയ്തിട്ടുണ്ട് ;ആറ് സ്ഥലങ്ങളില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്

ശബരിമല: എരുമേലി-പമ്പ പരമ്പരാഗത കാനന പാതയിലൂടെ ഇതുവരെ ശബരീശനെ കാണാന്‍ എത്തിയത് 1,26,146 ഭക്തര്‍. 24.5 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇതുവഴി പമ്പയില്‍ എത്തുന്നത്. എരുമേലിയില്‍ നിന്നുള്ള ഭക്തര്‍ക്ക് അഴുതക്കടവ്, മുക്കുഴി എന്നിവിടങ്ങളിലൂടെ രാവിലെ 7 മണി മുതല്‍ വനംവകുപ്പ് ചെക്‌പോസ്റ്റുകള്‍ കടന്ന് കാനന പാതയിലേക്ക് പ്രവേശിക്കാം. അഴുതയില്‍ ഉച്ചക്ക് 2.30 വരെയും മുക്കുഴിയില്‍ വൈകിട്ട് 3.30 വരെയുമാണ് ഭക്തരെ കടത്തിവിടുക. അഴുതയില്‍ നിന്നും കല്ലിടാംകുന്ന്, വെള്ളാരംചെറ്റ, പുതുശ്ശേരി, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നീ സ്ഥലങ്ങളിലൂടെ 18.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പമ്പയിലെത്തും. ഇതിനിടയില്‍ സ്വാമി അയ്യപ്പന്‍ […]

സന്നിധാനത്തെ പന്നിക്കൂട്ടങ്ങള്‍ എവിടെ?????കഴിഞ്ഞ വര്‍ഷം വരെ സന്നിധാനത്ത് എത്തിയവര്‍ കാട്ടുപന്നി ശല്യം നേരിട്ടിരുന്നു

ശബരിമല: സന്നിധാനത്ത് പതിവായി കാണുന്ന പന്നിക്കൂട്ടങ്ങള്‍ എവിടെ?. സ്ഥിരമായി ശബരിമലയിലെത്തുന്നവര്‍ക്ക് ഇത്തവണയുണ്ടായ സംശയമാണ്. ഒടുവില്‍ പമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജി ആജികുമാര്‍ അതിന് ഉത്തരം നല്‍കി. തീര്‍ഥാടന കാലത്ത് ഭക്തര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുള്ള പന്നികളെ വനം വകുപ്പ് പിടികൂടി ഉള്‍ക്കാട്ടിലേക്ക് അയച്ചിരുന്നു. മണ്ഡല കാലത്തിന് മുമ്പ് 84 പന്നികളെയാണ് കാട് കയറ്റിയത്. പിടി നല്‍കാതിരുന്ന ചിലത് മാത്രമാണ് ഇപ്പോള്‍ സന്നിധാനത്തുള്ളത്. ഭക്തര്‍ക്ക് ബുദ്ധിമുട്ടായാല്‍ ഇവയെയും കൂട്ടിലാക്കും’. കഴിഞ്ഞ വര്‍ഷം വരെ സന്നിധാനത്ത് എത്തിയവര്‍ കാട്ടുപന്നി ശല്യം നേരിട്ടിരുന്നു. ഇതോടെ ചീഫ് വൈല്‍ഡ് ലൈഫ് […]

പുണ്യം പൂങ്കാവനം: സന്നിധാനത്ത് ശുചീകരണം നടത്തി ;ശേഖരിച്ച മാലിന്യം ട്രാക്ടറില്‍ പാണ്ടിത്താവളത്തിന് സമീപത്തെ മാലിന്യ പ്ലാന്റില്‍ സംസ്‌കരിച്ചു

ശബരിമല: സന്നിധാനം മാലിന്യമുക്തമാക്കുന്ന ‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ഭാഗമായി പൊലീസ് സേനയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. അരവണ പ്ലാന്റിന്റെയും ഭസ്മക്കുളത്തിന്റെയും പരിസരം, അപ്പം അരവണ ഗോഡൗണ്‍, തെക്കേ നട, വടക്കെ നട എന്നീ സ്ഥലങ്ങളാണ് ശുചീകരിച്ചത്. മണ്ഡലകാലം ആരംഭിച്ചപ്പോള്‍ പൊലീസ് ശുചീകരണം നടത്തിയിരുന്നു. മകരവിളക്ക് മഹോത്സവകാലം തുടങ്ങിയതോടെയാണ് വീണ്ടും വൃത്തിയാക്കിയത്. ശേഖരിച്ച മാലിന്യം ട്രാക്ടറില്‍ പാണ്ടിത്താവളത്തിന് സമീപത്തെ മാലിന്യ പ്ലാന്റില്‍ എത്തിച്ച് സംസ്‌കരിച്ചു. ‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ നടത്തിപ്പിനായി ഡി വൈ എസ് പി, എസ് ഐ, 10 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരടങ്ങിയ […]

മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും;ഇന്ന് പ്രത്യേക പൂജകൾ ഉണ്ടായിരിക്കുന്നതല്ല;ജനുവരി 14നാണ് മകരവിളക്ക്; തിരുവാഭരണ ഘോഷയാത 12ന് പന്തളത്ത് നിന്ന് പുറപ്പെടും.

മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും;ഇന്ന് പ്രത്യേക പൂജകൾ ഉണ്ടായിരിക്കുന്നതല്ല;ജനുവരി 14നാണ് മകരവിളക്ക്; തിരുവാഭരണ ഘോഷയാത 12ന് പന്തളത്ത് നിന്ന് പുറപ്പെടും. മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ടരര് രാജീവര് ആകും നട തുറക്കുക. തുടർന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാൻ മേൽശാന്തി ഹരിഹരൻ നമ്പൂതിരിക്ക് താക്കോലും ഭസ്മവും നൽകി യാത്രയാക്കും.മേൽശാന്തിയുടെ ചുമതലയുള്ള തിരുവല്ല കാവുംഭാഗം നാരായണൻ നമ്പൂതിരി പതിനെട്ടാം പടിയിറങ്ങി ആഴി തെളിയിക്കും. അതിനു ശേഷം ഭക്തർക്ക് പതിനെട്ടാംപടി കയറാം. ഇന്ന് പ്രത്യേക […]

ഹൃദയാഘാതമുണ്ടായ 136 പേരെ രക്ഷിച്ചു;മണ്ഡല കാലത്ത് ചികിത്സ തേടിയത് 1.20 ലക്ഷം തീര്‍ഥാടകര്‍; ഓട്ടോമെറ്റഡ് ഡിബ്രിഫ്രിലേറ്റര്‍ സംവിധാനം സജ്ജം;പ്രധാന കേന്ദ്രങ്ങളില്‍ കാര്‍ഡിയോളജിസ്റ്റിന്റെ സേവനവും ലഭ്യമാണ്.

ശബരിമല: മണ്ഡല കാലത്ത് അയ്യപ്പ ദര്‍ശനത്തിന് എത്തിയ ഭക്തര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ്. പമ്പ, സന്നിധാനം, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, നിലക്കല്‍ എന്നീ സര്‍ക്കാർ ആശുപത്രികളിലായി ഇതുവരെ 1,20,878 പേര്‍ ചികിത്സ തേടി. ഇതില്‍ 160 പേർക്ക് ഹൃദയാഘാതമായിരുന്നു. സന്നിധാനം ആശുപത്രിയില്‍ 47294 പേരും പമ്പയിലെ ആശുപത്രിയില്‍ 18888 പേരുമാണ് വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടിയത്. ഗുരുതര ആരോഗ്യപ്രശ്നം ബാധിച്ച 930 പേരെ പ്രാഥമിക ചികിത്സ നല്‍കി മറ്റ് ആശുപത്രികളിലേക്ക് സുരക്ഷിതമായി മാറ്റി. ഇതുവരെ നിലക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടെ […]

നാല്‍പ്പത്തിയൊന്ന് നാളത്തെ മണ്ഡലകാല വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ച് ശബരിമലയിൽ മണ്ഡല പൂജ നടന്നു ; മകരവിളക്ക് മഹോത്സവത്തിനായി 30 ന് വീണ്ടും നട തുറക്കും

സ്വന്തം ലേഖകൻ ശബരിമല : നാല്‍പ്പത്തിയൊന്ന് നാളത്തെ മണ്ഡലകാല വ്രതാനുഷ്ഠാനത്തിന് പരിസമാപ്തിയായി സന്നിധാനത്ത് മണ്ഡല പൂജ നടന്നു. അരലക്ഷത്തോളം പേരാണ് പ്രത്യേക പൂജകളിൽ പങ്കെടുക്കാനും ദർശനം നടത്താനും സന്നിധാനത്ത് എത്തിയത്. മകരവിളക്ക് മഹോത്സവത്തിനായി ഈ മാസം 30 ന് വീണ്ടും നട തുറക്കും. ഇന്ന് ഉച്ചയ്ക്ക് 12:30 നും ഒരുമണിക്കും മധ്യേയുള്ള മുഹൂർത്തത്തിലാണ് അയ്യപ്പ വിഗ്രഹത്തിൽ തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടന്നത്.മണ്ഡകാലത്തെ അവസാന ദിനത്തിലെ പുലരിയിൽ ഭക്തിനിർഭരമായിരുന്നു സന്നിധാനം. കളഭവും കലശവും തന്ത്രിയുടെ നേതൃത്വത്തിൽ പൂജിച്ച ശേഷം അയ്യപ്പന് അഭിഷേകം നടത്തി. ഇതിനു ശേഷം […]

മണ്ഡല പൂജയ്ക്ക് ഒരുങ്ങി ശബരിമല ; തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും ;വൈകിട്ട് മഹാദീപാരാധന

ശബരിമല : മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥ ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും.നാളെ ഉച്ചയ്ക്ക് 12.30 നും 1 മണിക്കും ഇടയിലാണ് മണ്ഡല പൂജ. തങ്ക അങ്കി ചാർത്തിയുള്ള മഹാദീപാരാധന ഇന്ന് വൈകിട്ട് നടക്കും. പെരുന്നാട് നിന്ന് രാവിലെ ഏഴു മണിക്കാണ് തങ്ക അങ്കിയുമായുള്ള രഥം ശബരിമലയിലേക്ക് തിരിച്ചത് . ഇന്ന് വൈകിട്ട് 5.30ന് ശരംകുത്തിയിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആചാരപൂർവം സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. […]

സന്നിധാനത്ത് ദേവസ്വം ബോർഡിന് പുതിയ ട്രാക്ടർ;സംഭാവന നൽകിയത് നാഗർകോവിൽ മേയർ ആർ. മഹേഷ്

ശബരിമല: ശബരിമല സന്നിധാനത്ത് ദേവസ്വം ബോർഡിന് പുതിയ ട്രാക്ടർ സ്വന്തം. നാഗർകോവിൽ മേയർ അഡ്വ. ആർ. മഹേഷ് സംഭാവനയായി നൽകിയതാണ് പുതിയ ട്രാക്ടർ. സന്നിധാനത്ത് പതിനെട്ടാംപടിക്കു മുന്നിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന് നാഗർകോവിൽ മേയർ ട്രാക്ടർ കൈമാറി. അപ്പം, അരവണ വിതരണത്തിനാണ് പുതിയ ട്രാക്ടർ. പുതിയ ട്രാക്ടർ കൂടി വന്നതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നാലു ട്രാക്ടറുകൾ സ്വന്തമായി. മഹീന്ദ്ര അർജുൻ നോവോ 605 ഡി.എൽ. ഐ ട്രാക്ടറാണ് 12 ലക്ഷം രൂപ മുടക്കി ബോർഡിന് […]

അമിതവില: ജ്യൂസ്സ്റ്റാളിന് 5000 രൂപ പിഴ;സന്നിധാനത്തും പരിസരങ്ങളിലുമുള്ള വ്യാപാരശാലകളിൽ കർശനപരിശോധന നടത്തുമെന്നു ഡ്യൂട്ടി മജിസ്‌ട്രേറ്റ്.

സ്വന്തം ലേഖകൻ ശബരിമല: അയ്യപ്പഭക്തരിൽനിന്ന് അമിതവില ഈടാക്കിയ ജ്യൂസ് സ്റ്റാളിന് 5000 രൂപ പിഴ ചുമത്തി. പാണ്ടിതാവളത്തു പ്രവർത്തിക്കുന്ന ജ്യൂസ് സ്റ്റാളിനാണ് വില വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താതെ അയ്യപ്പ ഭക്തരിൽനിന്ന് അമിതവില ഈടാക്കിയതിന് പ്രത്യേക സ്‌ക്വാഡിന്റെ പരിശോധനയെത്തുടർന്നു പിഴ ചുമത്തിയത്. അനധികൃതമായി മൊബൈൽ ചാർജിങ് സെന്റർ പ്രവർത്തിച്ചതായി കഴിഞ്ഞദിവസത്തെ പരിശോധനയിൽ കണ്ടെത്തിയ പാണ്ടിത്താവളത്തെ സ്ഥാപനത്തിന് കെ.എസ്.ഇ.ബി. 16000 രൂപ പിഴയും ചുമത്തി.തുടർന്നുള്ള ദിവസങ്ങളിലും സന്നിധാനത്തും പരിസരങ്ങളിലുമുള്ള വ്യാപാരശാലകളിൽ കർശനപരിശോധന നടത്തുമെന്നു ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചു.