സന്നിധാനത്തെ പന്നിക്കൂട്ടങ്ങള്‍ എവിടെ?????കഴിഞ്ഞ വര്‍ഷം വരെ സന്നിധാനത്ത് എത്തിയവര്‍ കാട്ടുപന്നി ശല്യം നേരിട്ടിരുന്നു
ശബരിമല: സന്നിധാനത്ത് പതിവായി കാണുന്ന പന്നിക്കൂട്ടങ്ങള്‍ എവിടെ?. സ്ഥിരമായി ശബരിമലയിലെത്തുന്നവര്‍ക്ക് ഇത്തവണയുണ്ടായ സംശയമാണ്. ഒടുവില്‍ പമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജി ആജികുമാര്‍ അതിന് ഉത്തരം നല്‍കി.
തീര്‍ഥാടന കാലത്ത് ഭക്തര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുള്ള പന്നികളെ വനം വകുപ്പ് പിടികൂടി ഉള്‍ക്കാട്ടിലേക്ക് അയച്ചിരുന്നു. മണ്ഡല കാലത്തിന് മുമ്പ് 84 പന്നികളെയാണ് കാട് കയറ്റിയത്. പിടി നല്‍കാതിരുന്ന ചിലത് മാത്രമാണ് ഇപ്പോള്‍ സന്നിധാനത്തുള്ളത്. ഭക്തര്‍ക്ക് ബുദ്ധിമുട്ടായാല്‍ ഇവയെയും കൂട്ടിലാക്കും’.
കഴിഞ്ഞ വര്‍ഷം വരെ സന്നിധാനത്ത് എത്തിയവര്‍ കാട്ടുപന്നി ശല്യം നേരിട്ടിരുന്നു. ഇതോടെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരമാണ് പന്നികളെ നീക്കിയത്. പെരിയാര്‍ കടുവ സങ്കേതം വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി ഹരികൃഷ്ണന്റയും പമ്പ റെയിഞ്ച് ഓഫീസറുടെയും നേതൃത്വത്തിലാണ് കൂടുകള്‍ സ്ഥാപിച്ച് പിടികൂടിയത്. തുടര്‍ന്ന് ട്രാക്ടറില്‍ പമ്പയിലെത്തിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെ നിന്നും പ്രത്യേക വാഹനങ്ങളില്‍ കയറ്റി ഉള്‍ക്കാട്ടിലേക്കയച്ചു. വെറ്ററിനറി ഓഫീസറുടെ സാന്നിധ്യത്തില്‍ 10 ദിവസമെടുത്താണ് ഉദ്യമം പൂര്‍ത്തിയാക്കിയത്. 20 ഓളം ജീവനക്കാരാണ് ഇതിനായി പ്രവര്‍ത്തിച്ചത്.