play-sharp-fill

രമ്യ ഹരിദാസ് എംപിയ്ക്കെതിരെ അസഭ്യവും ഭീഷണിയും ; കോട്ടയം കണ്ണിമല സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു ; താക്കീത് ചെയ്തിട്ടും ശല്യം തുടർന്നതോടെയാണ് എംപി പോലീസിൽ പരാതി നൽകിയത്

രമ്യ ഹരിദാസ് എംപിയെ മൊബൈല്‍ ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നയാളെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കണ്ണിമല സ്വദേശി ഷിബുക്കുട്ടനെയാണ് എംപിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി തവണ താക്കീത് ചെയ്തിട്ടും ശല്യം തുടര്‍ന്നതോടെ എം.പി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അര്‍ദ്ധരാത്രിയില്‍ ഉള്‍പ്പെടെ വിവിധ സമയങ്ങളില്‍ എംപിയുടെ ഫോണില്‍ വിളിച്ച് സ്ഥിരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നയാളാണ് പ്രതി. നിരവധി തവണ താക്കീത് ചെയ്തിട്ടും ശല്യം തുടര്‍ന്നതോടെ രമ്യാ ഹരിദാസ് എംപി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ജില്ലാ പൊലീസ് […]

വീണ്ടും ലോക്‌സഭയിൽ കൈയാങ്കളി : രമ്യ ഹരിദാസിന് നേരെ ബി.ജെ.പി എംപിമാരുടെ കൈയ്യേറ്റം ; സ്പീക്കറുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോക്‌സഭയിൽ വീണ്ടും കൈയ്യാങ്കളി. രമ്യ ഹരിദാസും ബിജെപി എംപിയും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് രമ്യ ഹരിദാസിന് നേരെ കയ്യേറ്റവുമുണ്ടായി. തുടർച്ചയായ ബി.ജെ.പി എംപിമാരുടെ ആക്രമത്തെ തുടർന്ന് സ്പീക്കറുടെ മുന്നിൽ വച്ച് രമ്യ ഹരിദാസ് പൊട്ടിക്കരഞ്ഞു. സംഭവത്തെ തുടർന്ന് സ്പീക്കർ സഭ നിർത്തിവെച്ചു. കഴിഞ്ഞ ദിവസവും സഭയിൽ സമാന സംഭവം ഉണ്ടായിരുന്നു. ഡൽഹി കലാപത്തെ കുറിച്ച് ഉടനടി ചർച്ച നടക്കണമെന്ന പ്രതിപക്ഷ എം.പിമാരുടെ ആവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് ലോക്‌സഭയിൽ പ്രതിഷേധമുണ്ടായത്. തുടർന്നാണ് വനിതാ എം.പിമാരുമായി കൈയാങ്കളി ഉണ്ടായത്. സഭയിലുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ […]

പാർലമെന്റിൽ രമ്യ ഹരിദാസ് എം.പിയ്ക്ക് നേരെ കയ്യേറ്റ ശ്രമം ; സഭയിൽ പ്രതിഷേധിച്ച ടി. എൻ പ്രതാപനെയും ഹൈബി ഈഡനെയും പുറത്താക്കി

    സ്വന്തം ലേഖിക ന്യൂഡൽഹി: മഹാരാഷ്ട്ര രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധത്തിനിടയിൽ രമ്യ ഹരിദാസ് എം.പിക്ക് നേരെ പാർലമെന്റിൽ കൈയ്യേറ്റ ശ്രമം. പ്രതിഷേധിക്കുന്നതിനിടെ ലോക്‌സഭയിലെ പുരുഷ മാർഷൽമാർ ബലം പ്രയോഗിച്ച് രമ്യ ഹരിദാസിനെയും ചില കോൺഗ്രസ് എംപിമാരെയും പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിൽ രമ്യ ഹരിദാസ് സ്പീക്കർക്ക് പരാതി നൽകി. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് സഭയിൽ ബഹളം ഉണ്ടായത്. പ്രതിഷേധിച്ച ടി.എൻ പ്രതാപനെയും ഹൈബി ഈഡനെയും ഒരു ദിവസത്തേക്ക് സഭയിൽ നിന്ന് പുറത്താക്കി. ‘മുദ്രാവാക്യം വിളിച്ചതായിരുന്നു.പ്ലക്കാർഡ് പറ്റില്ലെന്നും പറഞ്ഞ് പിടിച്ചുമാറ്റുകയായിരുന്നു. പാർലമെന്റിനകത്ത് പോലും സേഫ് […]