പാർലമെന്റിൽ രമ്യ ഹരിദാസ് എം.പിയ്ക്ക് നേരെ കയ്യേറ്റ ശ്രമം ; സഭയിൽ പ്രതിഷേധിച്ച ടി. എൻ പ്രതാപനെയും ഹൈബി ഈഡനെയും പുറത്താക്കി

പാർലമെന്റിൽ രമ്യ ഹരിദാസ് എം.പിയ്ക്ക് നേരെ കയ്യേറ്റ ശ്രമം ; സഭയിൽ പ്രതിഷേധിച്ച ടി. എൻ പ്രതാപനെയും ഹൈബി ഈഡനെയും പുറത്താക്കി

Spread the love

 

 

സ്വന്തം ലേഖിക

ന്യൂഡൽഹി: മഹാരാഷ്ട്ര രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധത്തിനിടയിൽ രമ്യ ഹരിദാസ് എം.പിക്ക് നേരെ പാർലമെന്റിൽ കൈയ്യേറ്റ ശ്രമം. പ്രതിഷേധിക്കുന്നതിനിടെ ലോക്‌സഭയിലെ പുരുഷ മാർഷൽമാർ ബലം പ്രയോഗിച്ച് രമ്യ ഹരിദാസിനെയും ചില കോൺഗ്രസ് എംപിമാരെയും പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിൽ രമ്യ ഹരിദാസ് സ്പീക്കർക്ക് പരാതി നൽകി.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് സഭയിൽ ബഹളം ഉണ്ടായത്. പ്രതിഷേധിച്ച ടി.എൻ പ്രതാപനെയും ഹൈബി ഈഡനെയും ഒരു ദിവസത്തേക്ക് സഭയിൽ നിന്ന് പുറത്താക്കി. ‘മുദ്രാവാക്യം വിളിച്ചതായിരുന്നു.പ്ലക്കാർഡ് പറ്റില്ലെന്നും പറഞ്ഞ് പിടിച്ചുമാറ്റുകയായിരുന്നു. പാർലമെന്റിനകത്ത് പോലും സേഫ് അല്ലെങ്കിൽ വേറെവിടെയാണ് അതുണ്ടാകുക’രമ്യ ഹരിദാസ് പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :