പ്രണയം നടിച്ച് പീഡനം ; വണ്ടിപ്പെരിയാറിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച 22 കാരന്‍ പിടിയില്‍

ഇടുക്കി: വണ്ടിപ്പെരിയാറിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച 22 കാരനെ പൊലീസ് പിടികൂടി. ഡൈമുക്ക് സ്വദേശി നിധീഷാണ് അറസ്റ്റിലായത്. പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അടുപ്പത്തിലായ നിധീഷ് ഓട്ടോറിക്ഷയിൽ വച്ച് കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. രണ്ടുമാസം മുമ്പാണ് സംഭവം നടന്നത്. കഴിഞ്ഞദിവസം സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടയാണ് കുട്ടി വിവരം പറഞ്ഞത്. ചൈൽഡ്‍ലൈൻ വിവരം വണ്ടിപ്പെരിയാർ പൊലീസിനെ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വണ്ടിപ്പെരിയാറിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് നിധീഷ്. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്ത നിധീഷിനെ നാളെ കോടതിയിൽ ഹാജരാക്കും. 

വീട്ടിൽ ഒറ്റക്കുള്ളപ്പോളെത്തി ലൈംഗീകമായി പീഡിപ്പിച്ചു ; വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ വൈദികനെതിരെ കേസ്

  സ്വന്തം ലേഖിക കോഴിക്കോട്: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ വൈദികനെതിരെ ബലാത്സംഗ കേസ്. താമരശേരി രൂപതയിലെ വൈദീകനായ ഫാ. മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിനെതിരെയാണ് കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തത്. 2017 ജൂൺ15ന് ചേവായൂർ നിത്യസഹായ മാത പളളിവികാരിയായിരിക്കെ ഫാ. മനോജ് തന്നെ കണ്ണാടിക്കലിലുളള ഒരു വീട്ടിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് രൂപത നേതൃത്വത്തിന് പരാതി നൽകിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിയിലുണ്ട്. ഫാ. മനോജ് പ്ലാക്കൂട്ടത്തിനെ ഇടവക ചുമതയിൽ നിന്ന് നീക്കിയത് പരാതിയുടെ പശ്ചാത്തലത്തിലെന്നാണ് സൂചന. ഇയാൾ നിലവിൽ ഉപരിപഠനത്തിനായി മറ്റൊരു കേന്ദ്രത്തിലാണെന്ന് രൂപ നേതൃത്വം […]

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടത് മുത്തശ്ശിയുടെ ഒത്താശയോടെ; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക കൊല്ലം:അഞ്ചലിലെ ഏരൂരില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടത് മുത്തശ്ശിയുടെ ഒത്താശയോടെയെന്ന് പൊലീസ്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍. ഏഴംകുളം വനജാ വിലാസത്തില്‍ ഗണേശാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ അച്ഛന്റെ അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ഛന്റെ മദ്യപാനത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ പുനരധിവാസ കേന്ദ്രത്തിലാക്കിയിരുന്ന കുട്ടിയെ പിന്നീട് മുത്തശ്ശി ഏറ്റെടുത്ത് താമസിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ഗണേശ് പെണ്‍കുട്ടിയോട് അടുപ്പം സ്ഥാപിച്ചത്. നിരവധിതവണ പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടി മൊഴി നല്‍കി. മുത്തശ്ശി പതിവായി യാത്ര ചെയ്യാറുള്ള ഓട്ടോറിക്ഷയുടെ ഡ്രൈവറായിരുന്നു ഗണേശ്.

സ്‌കൂളിലും രക്ഷയില്ല ; എട്ടാം ക്ലാസ് വിദ്യാർത്ഥിനികളെ ക്ലാസ് മുറിയിൽ പീഡിപ്പിക്കാൻ ശ്രമിച്ച പ്യൂൺ അറസ്റ്റിൽ

സ്വന്തം ലേഖിക പയ്യന്നൂർ: വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്യൂൺ അറസ്റ്റിൽ. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾ അറസ്റ്റിലായത്. കാറമേലിലെ തെക്കേവീട്ടിൽ പ്രഭാകരനെയാണു പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാർഥിനികളെ ക്ലാസ് മുറിയിൽവച്ച് ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിന്മേലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദ്യാർഥിനികൾ രക്ഷിതാക്കളോടു വിവരം പറഞ്ഞതിനെത്തുടർന്ന് ചൈൽഡ്ലൈൻ പ്രവർത്തകർ വിദ്യാർഥിനികളിൽനിന്നു വിവരം ശേഖരിച്ചിരുന്നു.വിദ്യാർഥിനികളിൽ നിന്നു മൊഴിയും രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.