പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടത് മുത്തശ്ശിയുടെ ഒത്താശയോടെ; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടത് മുത്തശ്ശിയുടെ ഒത്താശയോടെ; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

കൊല്ലം:അഞ്ചലിലെ ഏരൂരില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടത് മുത്തശ്ശിയുടെ ഒത്താശയോടെയെന്ന് പൊലീസ്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍.

ഏഴംകുളം വനജാ വിലാസത്തില്‍ ഗണേശാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ അച്ഛന്റെ അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ഛന്റെ മദ്യപാനത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ പുനരധിവാസ കേന്ദ്രത്തിലാക്കിയിരുന്ന കുട്ടിയെ പിന്നീട് മുത്തശ്ശി ഏറ്റെടുത്ത് താമസിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ഗണേശ് പെണ്‍കുട്ടിയോട് അടുപ്പം സ്ഥാപിച്ചത്. നിരവധിതവണ പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടി മൊഴി നല്‍കി.

മുത്തശ്ശി പതിവായി യാത്ര ചെയ്യാറുള്ള ഓട്ടോറിക്ഷയുടെ ഡ്രൈവറായിരുന്നു ഗണേശ്.

Tags :