എന്ത് രാഷ്ട്രീയ പാരമ്പര്യമാണ് പിണറായി വിജയനുള്ളത് , അന്ന് പിണറായിയുടെ ചെത്തുകാരനായ അച്ഛൻ കള്ളും കുടിച്ച് അങ്ങാടിയിൽ തേരാപാരാ നടക്കുകയായിരുന്നു : മുഖ്യമന്ത്രിയ്‌ക്കെതിരെ പരിഹാസവുമായി കെ.സുധാകരൻ

സ്വന്തം ലേഖകൻ കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും ജാതീയ പരിഹാസവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും അനുസ്മരണ യോഗത്തിലായിരുന്നു കെ.സുധാകരൻ ഇങ്ങനെ ഒരു പരാമർശം നടത്തിയത്. ‘ഞങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ അച്ഛനെ കുറിച്ച് എന്തു പറഞ്ഞു. അട്ടംപരതി ഗോപാലൻ എന്ന്. ഗോപാലൻ ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി, ആ പോരാട്ടത്തിൽ ഒരു പോരാളിയായി നാടിന്റെ മോചനത്തിന് വേണ്ടി പടവെട്ടുമ്പോൾ പിണറായി വിജയന്റെ ചെത്തുകാരനായ അച്ഛൻ കോരേട്ടൻ പിണറായി അങ്ങാടിയിൽ […]

കോൺഗ്രസ് നേതൃത്വം പറഞ്ഞാൽ പിണറായിക്കെതിരെ മത്സരിക്കും ; സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് കൊല്ലപ്പെട്ട ഷുഹൈബിന്റെ പിതാവ്

സ്വന്തം ലേഖകൻ മട്ടന്നൂർ: കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ പിണറായി വിജയനെതിരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെന്ന് സി.പി.എം. പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ ഷുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദ്. മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിന്നും ഇതുവരെ നിർദ്ദേശങ്ങളൊന്നും വന്നിട്ടില്ലെന്നും മുഹമ്മദ് വ്യക്തമാക്കി. പിണറായി വിജയനെതിരെ യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കുമെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങളോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു. ധർമടത്തോ തലശ്ശേരിയിലോ പാർട്ടി പറഞ്ഞാൽ താനോ തന്റെ കുടുംബത്തിൽ നിന്നുള്ളവരോ എവിടെ വേണമെങ്കിലും മത്സരിക്കാൻ തയ്യാറാണ്. അതേസമയം മത്സരിക്കണമെന്ന ആവശ്യം ഇതുവരെ ഉയർന്നിട്ടില്ല. തീരുമാനം പാർട്ടിയുടേതാണെന്നും ഭരണത്തുടർച്ചയുണ്ടായാൽ തനിക്ക് നീതി […]

ഞങ്ങളെല്ലാം തൊഴിലാളി വര്‍ഗത്തില്‍ ജനിച്ചവരാണ്; ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ സുധാകരന് പിണറായി വിജയനോട് വെറുപ്പാണ്; പ്രതികരണവുമായി എ കെ ബാലന്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി എ കെ ബാലന്‍. സുധാകരന് പിണറായിയോടുളള വെറുപ്പ് തനിക്ക് നന്നായി അറിയാം. സുധാകരനെപ്പോലുളളവര്‍ അങ്ങനെ പറയാന്‍ പാടില്ലെന്ന് പറയാനുളള ആര്‍ജ്ജവം കോണ്‍ഗ്രസുകാര്‍ കാണിക്കണം. എന്നാല്‍ സുധാകരനെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്ന കോണ്‍ഗ്രസുകാരുണ്ടെന്നും ബാലന്‍ പരിഹസിച്ചു. സുധാകരനെ പേടിയുളള കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തിന്റെ കൂടെ ഹല്ലേലൂയ പാടിയിട്ട് പോകും. ഇത് ഒരിക്കലും സുധാകരന്‍ പറയാന്‍ പാടില്ലാത്തതാണ്. തങ്ങളെല്ലാം തൊഴിലാളി വര്‍ഗത്തില്‍ ജനിച്ചവരാണെന്ന് പറയുന്നതില്‍ ഒരു അഭിമാനക്ഷതവും ഇല്ലെന്നും എ […]

പിണറായി വിജയൻ തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രി ; തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെ മന്ത്രി തോമസ് ഐസക്

സ്വന്തം ലേഖകൻ തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എൽ.ഡി.എഫ് തന്നെ അധികാരത്തിൽ വരുമെന്ന് ധനമന്ത്രി തോമസ് ഐസക്. പിണറായി വിജയൻ തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രിയാവുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നാണ് ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. എന്നാൽ ആരൊക്കെയാണ് ടീമിലുണ്ടാകുക എന്ന് പറയുന്ന പതിവൊന്നും ഞങ്ങളുടെ പാർട്ടിയിലില്ല. പാർട്ടി അത് തീരുമാനമെടുക്കും. ഇപ്പോ ഉള്ളവർ മാത്രമാണ് കഴിവുള്ളവർ എന്നൊക്കെ പറയാൻ പറ്റില്ല. കഴിവുള്ള ആൾക്കാർ ഇനിയും ഒരുപാട് ഉണ്ടെന്നും തോമസ് ഐസക് പറഞ്ഞു. കേരളത്തിലെ അടുത്ത സർക്കാരിന്റെ ക്യാപ്റ്റൻ പിണറായി വിജയൻ തന്നെയായിരിക്കും. […]

എല്‍ഡിഎഫിന്റെ സീറ്റുകള്‍ പിടിച്ചെടുക്കും; പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയ്യാര്‍; എഐസിസി വക്താവ് ഷമാ മുഹമ്മദ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനെതിരെ മത്സരിക്കാന്‍ സന്നദ്ധയാണെന്ന് എഐസിസി വക്താവ് ഷമാ മുഹമ്മദ്. സ്വന്തം നാടായതിനാല്‍ കണ്ണൂര്‍ മണ്ഡലത്തോട് പ്രത്യേക അടുപ്പമുണ്ടെന്നും പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ഏത് മണ്ഡലത്തിലും സ്ഥാനാര്‍ഥിയാകാന്‍ തയ്യാറാണെന്നും ഷമ മുഹമ്മദ് പറഞ്ഞു. പിണറായി വിജയന്‍ ഇത്തവണയും ധര്‍മടത്ത് തന്നെയാണ് മത്സരിക്കുന്നത്. ധര്‍മടത്ത് 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2016 ല്‍ പിണറായി വിജയന്‍ ജയിച്ചത്. കോണ്‍ഗ്രസിന്റെ മമ്പറം ദിവാകരനെയാണ് പിണറായി തോല്‍പിച്ചത്. ഈ സീറ്റിലേക്കാണ് ഷമാ മുഹമ്മദ് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചത്. ഷമാ മുഹമ്മദിന്റെ വാക്കുകള്‍; പാര്‍ട്ടി പറഞ്ഞാല്‍ […]

ഭരണപരിഷ്‌കരണ കമ്മീഷന്‍ സ്ഥാനം രാജി വച്ച് വി.എസ്. അച്യുതാനന്ദന്‍; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

സ്വന്തം ലേഖകന്‍ തിരുവന്തപുരം: സംസ്ഥാന ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം വി എസ് അച്യുതാനന്ദന്‍ രാജിവെച്ചു. നാലര വര്‍ഷം കാബിനെറ്റ് പദവിയില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. 13 പഠന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. ഇന്നലെ മൂന്ന് റിപ്പോര്‍ട്ടുകള്‍ കൂടി വി എസ് സമര്‍പ്പിച്ചിരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് രാജിയെന്ന് വി എസ് അറിയിച്ചു. ചെയര്‍മാനെന്ന നിലയില്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ സംസ്ഥാനത്തുടനീളം സഞ്ചരിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തിരുന്നു. നിരവധി സെമിനാറുകളും യോഗങ്ങളും നടത്തി. ഇത്തരം യോഗങ്ങളിലൂടെ ക്രോഡീകരിച്ച അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് […]

ആ വാര്‍ത്ത മുഖ്യമന്ത്രി കണ്ടു; സുനീഷിന്‍റെ വീട്ടില്‍ പുത്തന്‍ സൈക്കിളുമായി കളക്ടര്‍ എത്തി

സ്വന്തം ലേഖകൻ കോട്ടയം: ആശിച്ചു വാങ്ങിച്ച സൈക്കിള്‍ മോഷ്ടിക്കപ്പെട്ടതിന്‍റെ വിഷമത്തിലായിരുന്ന കണിച്ചേരില്‍ വീട്ടിലേക്ക് ഇന്നലെ (ജനുവരി 26)ഉച്ചയ്ക്ക് പുതുപുത്തന്‍ സൈക്കിളെത്തി. കൊണ്ടുവന്നത് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന. ഭിന്നശേഷിക്കാരനായ സുനീഷിന്‍റെ കുടുംബത്തിന്‍റെ സങ്കടത്തെക്കുറിച്ചുള്ള പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് പുതിയ സൈക്കിള്‍ നല്‍കിയത്. കൈകള്‍ക്കും കാലുകള്‍ക്കും വൈകല്യമുള്ള സുനീഷ് ഒരു കൈ കുത്തി കമിഴ്ന്ന് നീന്തിയാണ് സഞ്ചരിക്കുന്നത്. വൈകല്യത്തിനുമുന്നില്‍ മനസു തളരാതെ ഉരുളികുന്നത്തിന് സമീപം കുരുവിക്കൂട് എന്ന സ്ഥലത്ത് സ്വന്തമായി സ്ഥാപനം നടത്തിവരികയാണ്. ഒന്‍പതു വയസുള്ള മകന്‍ ജസ്റ്റിന് വാങ്ങി […]

സോളാര്‍ കേസ് തുറന്ന് കാണിക്കുന്നത് ഇരട്ടചങ്കന്റെ ഇരട്ടത്താപ്പ്; സിബിഐയ്‌ക്കെതിരെ കോടികള്‍ മുടക്കി സുപ്രീംകോടതിയില്‍ പോയതും അനുമതി എടുത്തുമാറ്റിയതും സംസ്ഥാന സര്‍ക്കാര്‍ ; സോളാര്‍ കേസ് സി.ബി.ഐ ഏറ്റെടുത്തില്ലെങ്കില്‍ നാണക്കേടാവുക പിണറായി സര്‍ക്കാരിന്

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: സോളാര്‍ പീഡന കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ട് കൊടുത്തതോടെ വെളിച്ചത്ത് വരുന്നത് പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ ഇരട്ടത്താപ്പ് കൂടിയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം സോളാര്‍ കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തില്ലെങ്കില്‍ അത് നാണക്കേടാകുന്നതും പിണറായി സര്‍ക്കാരിനായിരിക്കും. ഒരേസമയം സിബിഐ അന്വേഷണങ്ങളെ എതിര്‍ക്കുക. അതേസമയം തന്നെ സിബിഐയെ ക്ഷണിച്ചു വരുത്തുക എന്നതാണ് പല കേസുകളിലും സംസ്ഥാന സര്‍ക്കാറിന്റെ കാര്യങ്ങള്‍. സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതിനെ എതിര്‍ത്ത സര്‍ക്കാറാണ് പിറണായിയുടേത്. ഇക്കാര്യത്തില്‍ സിബിഐക്ക് നല്‍കിയ പ്രത്യേക അധികാരം […]

കേസിൽ നിന്നും പിന്മാറരുതെന്ന് ആദ്യം തന്നോട് പറഞ്ഞത് അവരായിരുന്നു, പിന്നീട് അവർ തന്നെ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു ; ബാർ കോഴക്കേസിൽ പിണറായിക്കും കോടിയേരിക്കുമെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബാർ കോഴക്കേസിൽ തന്നോട് പിന്മാറരുതെന്ന് പറഞ്ഞത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമായിരുന്നു. എന്നാൽ ഇവർ തന്നെ കേസ് ഒത്തുതീർപ്പാക്കനാണ് ശ്രമിച്ചത്. ബാർ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരേ ഗുരുതര ആരോപണവുമായി ബാർ ഉടമ ബിജു രമേശ്. ബാർ കോഴക്കേസ് ഒത്തുതീർപ്പാക്കാൻ ഇരുവരും ശ്രമിച്ചതെന്ന് വാർത്താസമ്മേളനത്തിലാണ് ബിജു രമേശ് വെളിപ്പെടുത്തിയത്. ബാർ കോഴക്കേസ് വിവാദമായതിന് പിന്നാലെ കെ.എം. മാണി പിണറായിയെ കണ്ടിരുന്നു. ഇതിന് ശേഷമാണ് കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കം നടന്നത്. വിജിലൻസിൽ […]