ഭരണപരിഷ്‌കരണ കമ്മീഷന്‍ സ്ഥാനം രാജി വച്ച് വി.എസ്. അച്യുതാനന്ദന്‍; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

ഭരണപരിഷ്‌കരണ കമ്മീഷന്‍ സ്ഥാനം രാജി വച്ച് വി.എസ്. അച്യുതാനന്ദന്‍; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

സ്വന്തം ലേഖകന്‍

തിരുവന്തപുരം: സംസ്ഥാന ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം വി എസ് അച്യുതാനന്ദന്‍ രാജിവെച്ചു. നാലര വര്‍ഷം കാബിനെറ്റ് പദവിയില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. 13 പഠന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു.

ഇന്നലെ മൂന്ന് റിപ്പോര്‍ട്ടുകള്‍ കൂടി വി എസ് സമര്‍പ്പിച്ചിരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് രാജിയെന്ന് വി എസ് അറിയിച്ചു. ചെയര്‍മാനെന്ന നിലയില്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ സംസ്ഥാനത്തുടനീളം സഞ്ചരിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തിരുന്നു. നിരവധി സെമിനാറുകളും യോഗങ്ങളും നടത്തി. ഇത്തരം യോഗങ്ങളിലൂടെ ക്രോഡീകരിച്ച അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് വിധേയമാക്കിയപ്പോഴാണ് റിപ്പോര്‍ട്ടുകള്‍ രൂപപ്പെട്ടത്. രണ്ട് റിപ്പോര്‍ട്ടുകള്‍കൂടി തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ പ്രിന്റിങ്ങ് ജോലികള്‍ തീരുന്ന മുറയ്ക്ക് അതും സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ എനിക്ക് തുടരാനാവാതെ വന്നിരിക്കുന്നു. തലച്ചോറിലുണ്ടായ രക്തപ്രവാഹത്തെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി തുടരുന്നതിനാല്‍, യോഗങ്ങള്‍ നടത്താനോ, ചര്‍ച്ചകള്‍ സംഘടിപ്പിക്കാനോ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍, 31-01-2021 തിയ്യതി വെച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി ഞാന്‍ സര്‍ക്കാരിനെ അറിയിച്ചതായി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.