video
play-sharp-fill

മീഡിയാ സെക്രട്ടറിയായി എന്‍. പ്രഭാവര്‍മ്മ; എം.സി. ദത്തൻ മെന്റര്‍; പി.എം. മനോജ് പ്രസ് സെക്രട്ടറിയായി തുടരും; പാര്‍ട്ടി അംഗങ്ങളായ, പാര്‍ട്ടിയോട് അടുത്ത ബന്ധമുള്ളവരെ മാത്രം പ്രൈവറ്റ് സെക്രട്ടറിമാക്കാൻ മന്ത്രിമാർക്ക് നിർദേശം; മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചു 

സ്വന്തം ലേഖകൻ    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. മീഡിയാ സെക്രട്ടറിയായി എന്‍. പ്രഭാവര്‍മ്മയെ നിയമിച്ചു. കഴിഞ്ഞ തവണ ജോണ്‍ബ്രിട്ടാസാണ് ഈ പദവി വഹിച്ചിരുന്നത്. എം.സി. ദത്തനാണ് മെന്റര്‍, പി.എം. മനോജ് പ്രസ് സെക്രട്ടറിയായി തുടരും. അഡ്വ. എ.രാജശേഖരന്‍ നായരാണ് സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി. സി.എം. രവീന്ദ്രന്‍, പി.ഗോപന്‍, ദിനേശ് ഭാസ്‌കര്‍ എന്നിവരാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍. എ.സതീഷ് കുമാര്‍, സാമുവല്‍ ഫിലിപ്പ് മാത്യു എന്നിവരാണ് അസി. പ്രൈവറ്റ് സെക്രട്ടറിമാര്‍, വി.എം. സുനീഷാണ് പേഴ്‌സണല്‍ […]

കനത്ത മഴയും കോവിഡും അവഗണിച്ച് സത്യപ്രതിജ്ഞാ ഒരുക്കങ്ങള്‍ സജീവം; 800 പേര്‍ക്ക് പ്രവേശനം; സത്യപ്രതിജ്ഞ ഓണ്‍ലൈന്‍ വഴി നടത്തണമെന്ന നിര്‍ദ്ദേശത്തിനോട് പ്രതികരിക്കാതെ നേതാക്കള്‍; മാതൃകാപരമായ തീരുമാനം എടുക്കണമെന്ന് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം; എല്ലാം ക്യാപ്റ്റന്‍ പറയുന്നത് പോലെ എന്ന് കുട്ടി സഖാക്കള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് ഒരുക്കങ്ങള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. കനത്ത മഴയെപ്പോലും അവഗണിച്ചാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. 20-നാണ് പുതിയ മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്ത അധികാരമേല്‍ക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ അതനുസരിച്ച് തന്നെയാകും സത്യപ്രതിജ്ഞാ ചടങ്ങുകളും സംഘടിപ്പിക്കുന്നത്. എന്നാല്‍, സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടുകയും കോവിഡ് വ്യാപനം രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യമാകുന്ന സ്ഥിതി വിശേഷമാണ് നിലനില്‍ക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് 800 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളൂവെന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. ഇതില്‍ ആര്‍ക്കെങ്കിലും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാല്‍ വലിയ ദുരന്തത്തിന് തന്നെ പുതിയ […]

എനക്ക് അറിയില്ല, വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, വടിവാളുകള്‍ക്കിടയിലൂടെ നടന്നവനാണ്; അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ക്ക് പിണറായി വിജയന്‍ പറയുന്ന സ്ഥിരം മറുപടികള്‍ വൈറല്‍; കമ്മ്യൂണിസം പിണറായിസമാകുമ്പോള്‍

സ്വന്തം ലേഖകന്‍ കോട്ടയം: എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരിച്ച കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഉണ്ടായ അഴിമതി ആരോപണങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ ചോദ്യമുന്നയിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്ന മറുപടികള്‍ കോര്‍ത്തിണക്കി ജിതിന്‍ കെ ജേക്കബ് ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പ് വൈറലാകുന്നു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം; കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഉയരുന്ന അഴിമതി ആരോപങ്ങള്‍ക്ക് ലഭിക്കുന്ന മറുപടി:- എനക്ക് അറിയില്ല മടിയില്‍ കനമില്ലാത്തവന്‍ ഭയക്കേണ്ട ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും ഇനി തെളിവുകള്‍ പുറത്ത് വരുമ്പോഴോ:- ഇത് കേരളം ആണ് വിരട്ടലും […]

പിണറായി സർക്കാരിന്റെ കടുംവെട്ട്; സ്ഥിരപ്പെടുത്തുന്നത് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന സംഘത്തിനെ വരെ : വീട്ടുകാരെ മുഴുവൻ നിയമിച്ചെങ്കിൽ ഇച്ചിരി സ്ഥലം യോഗ്യതയുള്ളവർക്ക് കൂടി തരണമെന്ന് ഉദ്യോഗാർത്ഥികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പിണറായി സർക്കാരിന്റെ സ്ഥിരപ്പെടുത്തൽ വിവാദം വീണ്ടും പുതിയ തലത്തിലേക്ക്. പത്ത് വർഷത്തെ സർവീസുള്ളവരെ സ്ഥിരപ്പെടുത്തുമെന്നായിരുന്നു മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേർന്ന് നിൽക്കുന്നവർക്ക് ഇത് ബാധകമാവില്ല. മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന സംഘത്തെയും സ്ഥിരപ്പെടുത്തും.സംസ്ഥാന സർക്കാർ അധികാരത്തിൽ വന്ന് 2 മാസം കഴിഞ്ഞപ്പോൾ നിയമിച്ച സംഘത്തിലെ 10 പേരെയും പാർട്ടിക്കു വേണ്ടപ്പെട്ട മറ്റു മുപ്പതോളം പേരെയും സ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സിഡിറ്റിൽ 10 വർഷത്തിലേറെ സേവന പരിചയമുള്ള 114 പേരെയാണ് സ്ഥിരപ്പെടുത്താൻ മന്ത്രിസഭ […]

പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് 300 രൂപയുടേയും, യു.പി.വിഭാഗം കുട്ടികള്‍ക്ക് 500 രൂപയുടേയും ഭക്ഷ്യ കൂപ്പണുകൾ ; പദ്ധതി ഈ അദ്ധ്യയന വർഷം മുതൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഈ അധ്യയന വര്‍ഷം മുതല്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് 300 രൂപയുടേയും, യു.പി.വിഭാഗം കുട്ടികള്‍ക്ക് 500 രൂപയുടേയും ഭക്ഷ്യ കൂപ്പണുകൾ സ്കൂളുകളില്‍ വിതരണം ചെയ്യും. ഭക്ഷ്യ കിറ്റുകൾക്ക് പകരമാണ് ഭക്ഷ്യ കൂപ്പണുകൾ നൽകുന്നത്. സ്കൂളുകള്‍ പൂര്‍ണമായി തുറന്നു പ്രവര്‍ത്തിക്കുന്നത് വരെയാണ് ഭക്ഷ്യ കിറ്റുകള്‍ക്ക് പകരം ഭക്ഷ്യ കൂപ്പണുകള്‍ നല്‍കുന്നത്. പ്രൈമറി വിഭാഗത്തിലെ കുട്ടികള്‍ക്ക് 300 രൂപയുടേയും, യു.പി.വിഭാഗത്തിലെ കുട്ടികള്‍ക്ക് 500 രൂപയുടേയും കൂപ്പണുകളാണ് നല്‍കുന്നത്. കൂപ്പണുകള്‍ ഉപയോഗിച്ച്‌ സപ്ലൈകോ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാം. കൊവിഡ് […]

ബിജെപിയുടെ വളര്‍ച്ച തടയാന്‍ ക്ഷേത്രങ്ങളില്‍ പിടിമുറുക്കാനൊരുങ്ങി സിപിഎം; ക്ഷേത്രഭരണ സമിതികളില്‍ ആര്‍എസ്എസ് അല്ലാത്ത സിപിഎം അനുഭാവമുള്ള വിശ്വാസികളെ എത്തിക്കും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ മുന്നേറ്റം തടയുന്നതിന് ക്ഷേത്രങ്ങളില്‍ പിടിമുറുക്കാനൊരുങ്ങി സിപിഎം. ക്ഷേത്രഭരണ സമിതികളില്‍ ആര്‍എസ്എസുകാരല്ലാത്ത, സിപിഎം അനുഭാവമുളള വിശ്വാസികളെ എത്തിക്കാനാണ് പാര്‍ട്ടി തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഫലം വിലയിരുത്തി കീഴ്ഘടകങ്ങളില്‍ നടക്കുന്ന റിപ്പോര്‍ട്ടിംഗിലാണ് ക്ഷേത്രഭരണ സമിതികളില്‍ കയറി പറ്റാനുളള ശ്രമം വിശദമായി ചര്‍ച്ചയാകുന്നത്. ക്ഷേത്രങ്ങളില്‍ സ്വാധീനമുറപ്പിച്ചിരിക്കുന്ന ബിജെപി അവിടെയെത്തുന്ന ഭക്തരുമായി സ്ഥാപിക്കുന്ന ബന്ധം തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന് തടയിടണം. ഇതിനായി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പ്രവര്‍ത്തിക്കണം. ക്ഷേത്ര ഭരണസമിതികളില്‍ അംഗങ്ങളാവുകയും വേണം എന്നാണ് നിര്‍ദ്ദേശം. നേരത്തെ […]

‘കമ്മ്യൂണിസ്റ്റ്കാരനെ ജയില്‍ കാണിച്ച് പേടിപ്പിക്കരുത്, നിങ്ങള്‍ക്ക് പിണറായി വിജയനെ മനസ്സിലായിട്ടില്ല, എന്റെ മകളുടെ വിവാഹത്തിന് സ്വപ്‌ന വന്നിട്ടില്ല’; നിയമസഭയില്‍ പിടി തോമസിനോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പുത്രീ വാത്സല്യത്തില്‍ നാടിനെ നശിപ്പിക്കരുതെന്ന കോണ്‍ഗ്രസ് അംഗം പി.ടി തോമസിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്. നിയമസഭ പൂരപ്പാട്ടിനുള്ള സ്ഥലമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ കൈകള്‍ ശുദ്ധമാണെന്നും പി.ടി തോമസിന് പിണറായി വിജയനെ മനസിലായിട്ടില്ലെന്നും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അത് ആരുടേയും മുന്നില്‍ പറയാനുള്ള കരുത്ത് നെഞ്ചിലുണ്ട്. ലാവലിന്‍ കേസില്‍ തന്നെ പ്രതിയാക്കാന്‍ ശ്രമിച്ച് കുറേനാള്‍ നടന്നു […]

ആ നാല് കുഞ്ഞുങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു; കണ്മുന്നില്‍ തെരുവ് നായ കടിച്ചു കുടഞ്ഞ നായ്ക്കുട്ടിയെ രക്ഷിക്കാന്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: തെരുവു നായയുടെ അക്രമണത്തിന് ഇരയായ നായക്കുട്ടിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയെ വിളിച്ച്നാടിന് മാതൃകയാവുകയാണ് നാല് കുഞ്ഞുങ്ങള്‍. പാലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നാറാത്ത് എയുപി സ്‌കൂളിലുമായി പഠിക്കുന്ന അനന്ദുദേവ്, ദീജു ദിനേശ്, അക്ഷയ്, ആദര്‍ശ് എന്നീ കുട്ടികളാണ് നായകുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വിളിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചു മണിയോടെ രണ്ടുമാസം പ്രായമുള്ള നായക്കുട്ടിയെ തെരുവുനായകള്‍ കടിച്ചു കുടയുന്നത് കുട്ടികള്‍ കണ്ടത്. ശരീരമാസകലം മുറിവേറ്റ നായക്കുട്ടിയെ ഇവര്‍ തെരുവുനായകളില്‍നിന്നു രക്ഷിച്ചെങ്കിലും എന്തുചെയ്യണം എന്നറിയില്ലായിരുന്നു. ഉടനെ അനന്ദു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഫോണ്‍ […]

മുഖ്യമന്ത്രിയെ വിമർശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ; മുൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കോഴിക്കോട്: മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തും വിധ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട മുൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനും ധനമന്ത്രി തോമസ് ഐസക്കിന്റെ പേഴ്‌സണൽ സ്റ്റാഫംഗമായിരുന്ന ആൾക്കെതിരെ പൊലീസ് കേസെടുത്തു. ഖത്തറിൽ ജോലി ചെയ്യുന്ന കോഴിക്കോട് കരിമ്പൻപാലം സ്വദേശി ബിബിത്ത് കോഴിക്കളത്തിലിനെതിരെയാണ് സാമൂഹിക സ്പർധ സൃഷ്ടിക്കുന്ന രീതിയിൽ പ്രവർത്തിച്ചതിന് പൊലീസ് കേസെടുത്തിരിക്കുന്നത്. സാമൂഹിക സ്പർധ സൃഷ്ടിക്കൽ, അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് വടകര പൊലീസാണ് കേസെടുത്തിരിക്കുന്നത്. സി.പി.എം വടകര ഏരിയാ കമ്മിറ്റി സെക്രട്ടറി നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ഇടത് മുന്നണി ഭരണകാലത്താണ് തോമസ് ഐസക്കിന്റെ പേഴ്‌സണൽ […]