play-sharp-fill
എനക്ക് അറിയില്ല, വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, വടിവാളുകള്‍ക്കിടയിലൂടെ നടന്നവനാണ്; അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ക്ക് പിണറായി വിജയന്‍ പറയുന്ന സ്ഥിരം മറുപടികള്‍ വൈറല്‍; കമ്മ്യൂണിസം പിണറായിസമാകുമ്പോള്‍

എനക്ക് അറിയില്ല, വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, വടിവാളുകള്‍ക്കിടയിലൂടെ നടന്നവനാണ്; അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ക്ക് പിണറായി വിജയന്‍ പറയുന്ന സ്ഥിരം മറുപടികള്‍ വൈറല്‍; കമ്മ്യൂണിസം പിണറായിസമാകുമ്പോള്‍

സ്വന്തം ലേഖകന്‍

കോട്ടയം: എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരിച്ച കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഉണ്ടായ അഴിമതി ആരോപണങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ ചോദ്യമുന്നയിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്ന മറുപടികള്‍ കോര്‍ത്തിണക്കി ജിതിന്‍ കെ ജേക്കബ് ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പ് വൈറലാകുന്നു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം;

കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഉയരുന്ന അഴിമതി ആരോപങ്ങള്‍ക്ക് ലഭിക്കുന്ന മറുപടി:-
എനക്ക് അറിയില്ല
മടിയില്‍ കനമില്ലാത്തവന്‍ ഭയക്കേണ്ട
ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും
ഇനി തെളിവുകള്‍ പുറത്ത് വരുമ്പോഴോ:-
ഇത് കേരളം ആണ്
വിരട്ടലും വിലപേശലും വേണ്ട
കേരളത്തെ അപമാനിക്കുന്നു
വടിവാളുകള്‍ക്കിടയിലൂടെ നടന്നവനാണ്
സാധാരണ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ അധികാരത്തില്‍ നിന്ന് പുറത്താകാനുള്ള പ്രധാന കാരണം പാര്‍ട്ടി നേതാക്കളുടെയും അണികളുടെയും കൊലപാത രാഷ്ട്രീയവും, പിടിച്ചു പറിയും, ഗുണ്ടായിസവും ആണ്. പക്ഷെ ഇത്തവണ അതില്‍ കുറവുണ്ടായിരുന്നു. എന്നുവെച്ചാല്‍ മുന്‍കാലങ്ങളില്‍ ഭരണം ഉണ്ടായിരുന്നപ്പോള്‍ നടത്തിയ അത്രയും കൊലപാതകവും, പിടിച്ചുപറിയും ഗുണ്ടായിസവും നടത്തിയില്ല എന്ന് മാത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016 ല്‍ ഭരണം കിട്ടിയപ്പോള്‍ പാര്‍ട്ടി കോര്‍പ്പറേറ്റ് സ്ഥാപനം പോലെ ആയിക്കഴിഞ്ഞിരുന്നു. ഇത്തവണ അവര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത് ഇതുവരെ ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരും കേള്‍ക്കാത്ത, ഒരുപക്ഷെ കേരളത്തിലെ ഒരു ഭരണകൂടവും നേരിടാത്ത അത്രവലിയ അഴിമതി ആരോപണങ്ങള്‍ നേരിട്ടുകൊണ്ടാണ്. നിങ്ങള്‍ ശ്രദ്ധിച്ചോ, പണ്ടൊക്കെ അമേരിക്കക്കെതിരെ ആഞ്ഞടിച്ചിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇന്ന് അമേരിക്കന്‍ കമ്ബനികളുമായി നടത്തിയ കരാറുകളുടെ പേരില്‍ അഴിമതി ആരോപണം നേരിടുന്നു.

സ്പ്രിംഗ്‌ളര്‍ ആണെങ്കിലും കിഫ്ബി ആണെങ്കിലും, ആഴക്കടല്‍ മത്‌സ്യബന്ധനം ആണെങ്കിലും അമേരിക്കന്‍ ഇടപാടുകള്‍ നടന്നിട്ടുണ്ട്. ചികിത്സക്കും, മക്കളുടെ വിദ്യാഭ്യാസത്തിനും, ജോലിക്കും എല്ലാം അമേരിക്കയെ ആശ്രയിക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ അധികാരം കിട്ടിയപ്പോള്‍ അമേരിക്കന്‍ കമ്ബനികളുമായി ഇടപാടുകള്‍ നടത്തുന്നതില്‍ അത്ഭുതം ഒന്നുമില്ല.

സ്വര്‍ണക്കടത്തും, ഡോളര്‍ കടത്തും ഒന്നും അന്വേഷിക്കാന്‍ പോലും സമ്മതിക്കില്ല. കിഫ്ബിയുടെ തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്തോടെ എന്‍ഐഎ യും സംഘിയായി. ലൈഫ് മിഷന്‍ അഴിമതിയുടെ ഏറ്റവും വലിയ തെളിവായ പുതിയ മോഡല്‍ ഐ ഫോണ്‍ ഉപയോഗിക്കുന്നത് പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ!.
ടെക്‌നോളജിയുടെ ഈ കാലത്ത് ഇതൊക്കെ മുക്കാന്‍ പറ്റാതെ അടിമകളായ അണികളെ കൊണ്ട് തെരുവില്‍ ആഭാസം കാട്ടുകയാണ് ഇപ്പോള്‍. ഏറ്റവും ദയനീയമായ കാര്യം കഴിഞ്ഞ 5 വര്‍ഷം കേരളത്തിലെ മന്ത്രിമാര്‍ പറഞ്ഞ കള്ളങ്ങളാണ്. യാതൊരു ഉളുപ്പും ഇല്ലാതെ പച്ച നുണകള്‍ പ്രചരിപ്പിക്കും. ഓരോന്ന് പൊളിഞ്ഞു വീഴുമ്‌ബോള്‍ ഉളുപ്പില്ലാതെ മാറ്റി പറയും എന്നതാണ്.

മെഴ്സികുട്ടി അമ്മയ്ക്ക് ഒക്കെ വോട്ട് ചെയുന്ന ആളുകളെ ഓര്‍ത്ത് സഹതാപം മാത്രമേ ഉള്ളൂ.
മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി, അഡിഷണല്‍ ചീഫ് സെക്രട്ടറി, പേര്‍സണല്‍ സ്റ്റാഫ് അംഗം, പ്രസ്സ് സെക്രട്ടറി ഉള്‍പ്പെടെ അമേരിക്കന്‍ കമ്ബനിയുമായുള്ള ഇടപാടില്‍ പങ്കെടുത്തു എന്നും തെളിവ് സഹിതം പുറത്ത് വന്നിട്ടും പറയുന്നത് ‘എനക്ക് ഒന്നും അറിയില്ല’ എന്ന് മാത്രം.

പാര്‍ട്ടി കുനിയാന്‍ പറഞ്ഞാല്‍ മുട്ടിലിഴയുന്ന മാധ്യമ നാറികളാണ് കേരളത്തില്‍ ഭൂരിഭാഗവും. എല്ലിന്‍ കഷ്ണങ്ങള്‍ അവര്‍ക്കും കൊടുക്കുന്നത് കൊണ്ട് അവരും പിണറായി സ്തുതികള്‍ നടത്തികൊണ്ടേയിരിക്കും. ഇത്രയും അടിമകളായ മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ടായിട്ടും നിരവധി അഴിമതികളുടെ തെളിവുകള്‍ പുറത്ത് വരുന്നു എങ്കില്‍ യഥാര്‍ത്ഥത്തില്‍ എത്രത്തോളം അഴിമതികള്‍ ഉണ്ടായിക്കാണും? യാതൊരു വിശ്വാസ്യതയും ഇല്ലാത്ത ഒരു സ്ത്രീയുടെ വാക്കിന്റെ പേരില്‍, അതും ഖജനാവിന് ഒരു രൂപ പോലും നഷ്ടമില്ലാത്ത സ്വകാര്യ കേസില്‍ മുഖ്യമന്ത്രി രാജിവെക്കണം എന്ന് പറഞ്ഞു കലാപം ഉണ്ടാക്കിയവര്‍ക്ക് കിട്ടിയത് സ്വന്തം ഓഫീസില്‍ എന്ത് നടക്കുന്നു എന്ന് പോലും അറിയാത്ത അല്ലെങ്കില്‍ അറിയില്ലെന്ന് നടിക്കുന്ന ഒരാളെ.

ജോലിക്ക് വേണ്ടി ലക്ഷക്കണക്കിന് യുവാക്കള്‍ കാത്തിരിക്കുമ്‌ബോള്‍ 3 ലക്ഷം രൂപ ശമ്ബളത്തില്‍ പത്താം ക്ലാസുകാരിയെ സ്വന്തം വകുപ്പില്‍ നിയമിച്ചിട്ട് ‘എനക്ക് ഒന്നുമറിയില്ല’ എന്ന് കൈ മലര്‍ത്തുന്ന ഉളുപ്പില്ലായ്മയെ അടിമകള്‍ വിളിക്കുന്നത് ക്യാപ്റ്റന്‍ എന്നും.
ആഗോള കുത്തക മുതലാളിമാരുമായുള്ള ഇടപെടല്‍ മൂലം പാര്‍ട്ടി ഒരു കോര്‍പ്പറേറ്റ് സ്ഥാപനം ആയതുകൊണ്ട് പണം കുമിഞ്ഞു കൂടിയിരിക്കുന്നു. അതിനാല്‍ ജഞ വര്‍ക്കുകള്‍ എത്ര വേണമെങ്കിലും നടക്കും. അതാണിപ്പോള്‍ കേരളം കാണുന്നതും. 4.5 ലക്ഷം വ്യാജ വോട്ടര്‍മാരെയും പാര്‍ട്ടി സൃഷ്ടിച്ചുകഴിഞ്ഞു എന്നാണ് ആരോപണം. ഇതൊക്കെ കൊണ്ടുതന്നെ ഇനിയെത്ര അഴിമതിയുടെ തെളിവുകള്‍ ഉയര്‍ന്നു വന്നാലും സിപിഎം അധികാരം നിലനിര്‍ത്തുക തന്നെ ചെയ്യും. അടുത്ത സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്നല്ല പിണറായി സര്‍ക്കാര്‍ എന്നും, ആശയത്തെ കമ്മ്യൂണിസം എന്നതിന് പകരം പിണറായിസം എന്നും അറിയപ്പെടും എന്ന് മാത്രം.