സംസ്ഥാനത്ത് ഇനി മുതൽ സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിന് വിലക്ക്..! കുപ്പിയിൽ പെട്രോളും കിട്ടില്ല..! നടപടി എലത്തൂർ ട്രെയിൻ തീവെപ്പിന് പിന്നാലെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം കൊണ്ടു പോകുന്നതിനും കുപ്പിയിൽ പെട്രോൾ വാങ്ങുന്നതിനും വിലക്ക്. ഇത് സംബന്ധിച്ച 2002 ലെ പട്രെോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർ​ഗനൈസേഷൻ (പെസോ) നിയമം കർശനമാക്കി. എലത്തൂർ ട്രെയിൻ തീവെപ്പിന് പിന്നാലെയാണ് നടപടി. നിയമം കർശനമാക്കിയതോടെ വാഹനത്തിലെ ഇന്ധനം തീർന്നാൽ പോലും കുപ്പിയുമായി പമ്പുകളിൽ ചെന്നാൽ ഇനി മുതൽ ഇന്ധനം ലഭിക്കില്ല. വീടുകളിലേക്ക് എൽപിജി സിലിണ്ടറുകൾ ഓട്ടോയിലോ മറ്റ് ടാക്സി വാഹനങ്ങളിലോ കൊണ്ടുപോയാൽ നടപടിയുണ്ടാകും. യാത്രക്കാരുമായി പോകുന്ന ബസുകൾ പമ്പിൽ നിന്ന് ഇന്ധനം […]

ഇന്ധന വില വർധനയിൽ ടെൻഷൻ വേണ്ട; മാഹിയിലേക്ക് വിട്ടോളു; ആരെയും മോഹിപ്പികും ഇന്ധന വിലയാണ് മാഹിയിൽ

സ്വന്തം ലേഖകൻ മാഹി: കേരളത്തിൽ ഇന്ധന സെസിൽ രണ്ടു രൂപ കൂട്ടാനുള്ള ബജറ്റിലെ നിർദേശം യാഥാർഥ്യമായാൽ മാഹിയിൽ തിരക്ക് കൂടാൻ സാധ്യത. ഇന്ധന വിലയിലെ വലിയ വ്യത്യാസം കാരണം കഴിഞ്ഞ 10 മാസത്തോളമായി മാഹിയിലേക്ക് കേരള വാഹനങ്ങളുടെ ഒഴുക്കാണ്. ബജറ്റ് നിർദേശം യാഥാർഥ്യമായാൽ മാഹി മേഖലയിലെ പെട്രോൾ പമ്പുകളിൽ തിരക്ക് ഇനിയും കൂടുമെന്ന കണക്കുകൂട്ടലിലാണ് ഡീലർമാരും പമ്പുടമകളും.ഇതോടെ ഗതാഗതക്കുരുക്കിൽ മാഹി വീർപ്പുമുട്ടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മേയ് മൂന്നിന് കേന്ദ്ര സർക്കാർ ഇന്ധന വിലയിലെ എക്സൈസ് തീരുവ കുറച്ച ശേഷം എണ്ണക്കമ്പനികൾ ഇന്ധന വില കൂട്ടിയിട്ടില്ല. […]

പാകിസ്താനില്‍ പെട്രോളിനും ഡീസലിനും 35 രൂപവീതം കൂട്ടി; പെട്രോള്‍ ലിറ്ററിന് 249.80 രൂപ,ധനമന്ത്രി ഇഷാഖ് ധറാണ് സുപ്രധാന തീരുമാനം ജനങ്ങളെ അറിയിച്ചത്

സ്വന്തം ലേഖകൻ ഇസ്ലാമാബാദ്: സാമ്ബത്തികപ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ പെട്രോളിനും ഡീസലിനും 35 രൂപവീതം വര്‍ധിപ്പിച്ച്‌ പാക് സര്‍ക്കാര്‍. ഞായറാഴ്ച രാവിലെ ടെലിവിഷന്‍വഴി ധനമന്ത്രി ഇഷാഖ് ധറാണ് സുപ്രധാന തീരുമാനം ജനങ്ങളെ അറിയിച്ചത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 249 രൂപ 80 പൈസയായും ഡീസല്‍ വില 262 രൂപ 80 പൈസയായും ഉയര്‍ന്നു. മണ്ണെണ്ണയ്ക്ക് 18 രൂപ കൂട്ടി. എല്ലാമാസവും ഒന്നുമുതല്‍ പതിനാറാം തീയതിവരെ രണ്ടാഴ്ചയിലൊരിക്കലാണ് പാകിസ്താനില്‍ എണ്ണവില പുതുക്കുന്നത്. സാമ്ബത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കര്‍ശന വ്യവസ്ഥകള്‍ പാലിച്ച്‌ അന്താരാഷ്ട്രനാണയനിധിയുടെ വായ്പപ്പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ഭരണസഖ്യം തയ്യാറാണെന്ന് […]

കുതിച്ചുയർന്ന് പെട്രോൾ-ഡീസൽ വില ; തുടർച്ചയായ പതിമൂന്നാം ദിവസവും ഇന്ധനവില വർധിപ്പിച്ച് എണ്ണ കമ്പനികൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ ദുരിതങ്ങൾക്കിടയിൽ ജനങ്ങൾ വലയുമ്പോൾ തുടർച്ചയായ പതിമൂന്നാം ദിവസവും ഇന്ധന വില വീണ്ടും വർധിപ്പിച്ച് എണ്ണ കമ്പനികൾ. പെട്രോൾ ലിറ്ററിന് 56 പൈസയും ഡിസൽ ലിറ്ററിന് 60 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ മാത്രം ഒരു ലിറ്റർ പെട്രോളിന് 7.09 രൂപയും ഡീസലിന് 7.28 രൂപയുമാണ് വർധിച്ചത്. 78.63 രൂപയാണ് ഇന്നത്തെ പെട്രോളിന് വില. ഡീസൽ വില 73.06 രൂപയായി ഉയർന്നു. അതേസമയം രാജ്യാന്തര വിപണിയിൽ എണ്ണ വില കുതിച്ചുയരുന്നതാണ് രാജ്യത്ത് ഇന്ധന വില […]

കൊറോണയ്ക്ക് തന്ന സഹായം പത്ത് ദിവസം കൊണ്ട് തിരിച്ചുപിടിച്ച് കേന്ദ്രസർക്കാർ ; പെട്രോളിനും ഡീസലിനും പത്ത് ദിവസത്തിനിടെ വില കൂടിയത് ലിറ്ററിന് അഞ്ച് രൂപയ്ക്ക് മുകളിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി : മൂന്ന് മാസങ്ങളായി കൊറോണയിൽ വലഞ്ഞിരിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടി തന്ന് രകേന്ദ്രസർക്കാർ. തുടർച്ചയായ പത്താം ദിവസവും ഇന്ധന വില വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയുമാണ് ഇന്ന് മാത്രം കൂടിയത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ രാജ്യത്ത് പെട്രോളിന് 5.48 രൂപയും ഡീസലിന് 5 . 51 രൂപയുമാണ് വർധിച്ചത്. ഈ മാസം ഏഴ് മുതൽ മുതൽ എല്ലാ ദിവസവും തുടർച്ചയായി പെട്രോൾ – ഡീസൽ വില കൂട്ടുന്നുണ്ട്. ഒരോ ദിവസവും പരമാവധി 60 പൈസ […]

പൊതുജനങ്ങൾക്ക് ഇരുട്ടടിയുമായി എണ്ണക്കമ്പനികൾ ; ആറു ദിവസത്തിനിടെ പെട്രോൾ-ഡീസൽ വില വർധിച്ചത് ലിറ്ററിന് മൂന്ന് രൂപയിലധികം

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടിയുമായി എണ്ണ കമ്പനികൾ. രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്. ഒരു ലിറ്റർ പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് മാത്രം വർദ്ധിച്ചത്. തുടർച്ചയായി ആറാം ദിവസമാണ് എണ്ണക്കമ്പനികൾ വില വർധിപ്പിക്കുന്നത്. കഴിഞ്ഞ ആറു ദിവസത്തിനിടെ മാത്രം ഒരു ലിറ്റർ ഡീസലിന് 3 രൂപ 26 പൈസയും പെട്രോളിന് 3 രൂപ 32 പൈസയുമാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് ഇന്ധന വില വർധനയ്ക്ക് പ്രധാന കാരണം. എണ്ണ […]