സംസ്ഥാന സർക്കാരിന് ഒരു ചെലവുമില്ല, പെട്രോളടിക്കാ കാശുവാങ്ങാ, ഡീസലടിക്കാ കാശു വാങ്ങാ.. ; മനസാക്ഷിയുണ്ടെങ്കിൽ പിണറായി വിജയൻ പെട്രോളിന് പത്തുരൂപയെങ്കിലും കുറയ്ക്കണം : സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കെ.സുരേന്ദ്രൻ

സ്വന്തം ലേഖകൻ കാസർക്കോട്: അടിക്കടിയുള്ള പെട്രോൾ-ഡീസൽ വർധനവിൽ സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തി കെ സുരേന്ദ്രൻ രംഗത്ത്. പെട്രോൾ നികുതിയുടെ 42 ശതമാനവും സംസ്ഥാന സർക്കാറുകൾക്ക് തിരിച്ചു കൊടുക്കുന്നുണ്ടെന്നും അതിൽ കുറച്ചു വേണ്ടെന്ന് വച്ച് പെട്രോൾ വില കുറക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്റ്റേറ്റിന് ഒരു ചെലവുമില്ല, പെട്രോളടിക്കാ, കാശുവാങ്ങാ, ഡീസലടിക്കാ, കാശുവാങ്ങാ അങ്ങനെ കാശുവാങ്ങി നാട്ടിൽ അഴിമതി. അത് മുഴുവൻ കൊള്ളയടിക്കുകയാണ്. പത്ത് രൂപയെങ്കിലും കുറയ്ക്കണം. എത്രയോ ബി.ജെ.പി സംസ്ഥാനങ്ങൾ വില കുറച്ചിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയർന്നുവരികയാണ്. […]

രാത്രിയിൽ ടോറസ് ലോറി കെട്ടിവലിച്ചു നിരത്തിലിറങ്ങി യുവാക്കൾ ; പെട്രോൾ ഡീസൽ വിലവർദ്ധനയ്ക്കെതിരെ വ്യത്യസ്ത സമരവുമായി ഡിവൈഎഫ്ഐ

സ്വന്തം ലേഖകൻ കൂരോപ്പട: പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് വ്യെത്യസ്ത സമരവുമായി ഡിവൈഎഫ്ഐ. ദിനം പ്രതി ഉയരുന്ന വില വർദ്ധനവിൽ പ്രതിഷേധിച്ച് ടോറസ് ലോറി കെട്ടിവലിച്ചാണ് ഡിവൈഎഫ്ഐ സമരം സംഘടിപ്പിച്ചത്. കൂരോപ്പട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂരോപ്പട കവലയിൽ നടന്ന പ്രതിഷേധത്തിൽ വലിയ പങ്കാളിതമാണ് ഉണ്ടായത്. ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പുറമെ നാട്ടുകാരും പ്രതിഷേധത്തിൽ അണിനിരന്നു.കൂരോപ്പട കവലയിൽ ചേർന്ന പ്രതിഷേധ യോഗം സിപിഐഎം ഏരിയ കമ്മിറ്റി അംഗം സിഎം വർക്കി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി അജയ്‌നാഥ്‌ അധ്യക്ഷനായി.സിപിഐഎം ലോക്കൽ സെക്രട്ടറി ഇ […]

സംസ്ഥാനത്ത് പെട്രോൾ വില സർവ്വകാല റെക്കോഡിലേക്ക് ; ഒരുമാസത്തിനിടെ ഇന്ധനവില വർദ്ധിച്ചത് ഒൻപത് തവണ

സ്വന്തം ലേഖകൻ കൊച്ചി : സംസ്ഥാനത്ത് ഇന്ധനവില സർവ്വകാല റെക്കോഡിലേക്ക്. കേരളത്തിൽ ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 86.32 രൂപ ആയി. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ ലിറ്ററിന് ഇന്ന് 88 രൂപയാണ്. പ്രീമിയം പെട്രോളിന്റെ വില കൊച്ചിയിൽ 89 രൂപയായി ഉയർന്നു. കൊച്ചിയിൽ 2018 ഒക്ടോബറിലുണ്ടായിരുന്ന 85 രൂപ 99 പൈസയെന്ന റെക്കോഡാണ് ഇപ്പോൾ തകർന്നത്. കഴിഞ്ഞ കൊല്ലം 13 തവണയാണ് മാത്രമാണ് സംസ്ഥാനത്ത് ഇന്ധന വില വർധിച്ചതെങ്കിൽ, […]