സംസ്ഥാനത്ത് പെട്രോൾ വില സർവ്വകാല റെക്കോഡിലേക്ക് ; ഒരുമാസത്തിനിടെ ഇന്ധനവില വർദ്ധിച്ചത് ഒൻപത് തവണ

സംസ്ഥാനത്ത് പെട്രോൾ വില സർവ്വകാല റെക്കോഡിലേക്ക് ; ഒരുമാസത്തിനിടെ ഇന്ധനവില വർദ്ധിച്ചത് ഒൻപത് തവണ

സ്വന്തം ലേഖകൻ

കൊച്ചി : സംസ്ഥാനത്ത് ഇന്ധനവില സർവ്വകാല റെക്കോഡിലേക്ക്. കേരളത്തിൽ ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്.

ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 86.32 രൂപ ആയി. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ ലിറ്ററിന് ഇന്ന് 88 രൂപയാണ്. പ്രീമിയം പെട്രോളിന്റെ വില കൊച്ചിയിൽ 89 രൂപയായി ഉയർന്നു. കൊച്ചിയിൽ 2018 ഒക്ടോബറിലുണ്ടായിരുന്ന 85 രൂപ 99 പൈസയെന്ന റെക്കോഡാണ് ഇപ്പോൾ തകർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ കൊല്ലം 13 തവണയാണ് മാത്രമാണ് സംസ്ഥാനത്ത് ഇന്ധന വില വർധിച്ചതെങ്കിൽ, എന്നാൽ 2021 ൽമാത്രം ഈ ഒരു മാസത്തിനിടെ ് ഒൻപതാം തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്. സാധാരണയായി പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതി ചുങ്കവും ക്രൂഡ് ഓയിൽ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധനവില നിർണയിക്കുന്നത്. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞെങ്കിലും എണ്ണക്കമ്പനികൾ വില വർധിപ്പിക്കുന്നതാണ് നിലവിലെ ഇന്ധനവില വർധനവിന് കാരണമായിരിക്കുന്നത്.

ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. നവംബർ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്ബ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

2018 ൽ പെട്രോൾ, ഡീസൽ വില കുതിച്ച് കയറിയപ്പോൾ സർക്കാർ ചില നടപടികൾ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്.

ഇന്ത്യയിൽ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും എണ്ണവില നിശ്ചയിക്കുന്നതിൽ നിർണ്ണായകമാണ്.