മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ കുരുക്ക് മുറുകുന്നു ; പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ടുള്ള അഴിമതികൾ നടത്തിയത് ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയെന്ന് ടി.ഒ സൂരജ്

സ്വന്തം ലേഖകൻ കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരായ കുരുക്ക് മുറുകുന്നു. അഴിമതികൾ നടത്തിയത് മുൻമന്ത്രിയുടെ അറിവോടെയെന്ന് പ്രതിയായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ് മൊഴിയാവർത്തിച്ച് പറഞ്ഞു. . മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മൊഴിയിൽ വ്യക്തത വരുത്തുന്നതിനായി വിജിലൻസ് സൂരജിനെ വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുത്തു. ഇതിലാണ് സൂരജ് തന്റെ നിലപാട് ആവർത്തിച്ചത്. കൊച്ചിയിലെ ഓഫീസിലാണ് പൊതുമരാമത്ത് മുൻസെക്രട്ടറിയായ ടി.ഒ സൂരജിനെ മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തത്. എന്നാൽ പാലാരിവട്ടം മേൽപ്പാലവുമായി ബന്ധപ്പെട്ട ഉത്തരവുകൾ ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയെന്ന് സൂരജ് […]

പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന നടത്തണം : ഹൈക്കോടതി

  സ്വന്തം ലേഖകൻ കൊച്ചി: പാലാരിവട്ടം പാലത്തിന് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്.മൂന്നു മാസത്തിനകം പരിശോധന നടത്തി റിപ്പോർട്ട് കോടതിയിൽ നൽകണം. ആരു പരിശോധന നടത്തണമെന്ന് സർക്കാരിന് തീരുമാനിക്കാം. ചെലവ് ആർഡിഎസ് കമ്പനി വഹിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പാലം പൊളിക്കും മുൻപ് ഭാര പരിശോധന നടത്താൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കരാർ കമ്പനിയായ ആർഡിഎസും സ്ട്രക്ച്ചറൽ എഞ്ചിനീയർമാരുടെ സംഘടനയും സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് ഉത്തരവ്. എന്നാൽ ഭാര പരിശോധന നടത്തുന്നത് സുരക്ഷിതമല്ലെന്നും വിദഗ്ദ്ധ റിപ്പോർട്ടുകളും പൊതു താൽപ്പര്യവും മാനിച്ചാണ് ഡിഎംആർസിയെ കൊണ്ട് പാലം പുനരുദ്ധരിക്കാൻ തീരുമാനിച്ചതെന്നും സർക്കാർ […]

പാലാരിവട്ടം പാലം : ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തിൽ അനുമതി നൽകാതെ ആഭ്യന്തര വകുപ്പ്‌ ; വഴിമുട്ടി അന്വേഷണസംഘം

  കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം പാതിവഴിയിൽ വീണ്ടും വഴിമുട്ടി. ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് മുന്‍കൂര്‍ അനുമതി നല്‍കാത്തതാണ് അന്വേഷണം വഴിമുട്ടാൻ കാരണം. ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തിന് അനുമതി തേടി അന്വേഷണ സംഘം സംസ്ഥാന ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയിരുന്നു. ഒക്ടോബര്‍ 22 നാണു ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയത്. എന്നാല്‍ ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്ന് ഇതുവരെ അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചിട്ടില്ല. വി കെ  ഇബ്രാഹിംകുഞ്ഞിനെ രണ്ടാംഘട്ട ചോദ്യംചെയ്യല്‍ […]

പാലാരിവട്ടം അഴിമതിക്കേസ് : ടി.ഒ സൂരജ് അടക്കമുള്ള മൂന്ന് പ്രതികൾക്കും കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു

  സ്വന്തം ലേഖിക കൊച്ചി: പാലാരിവട്ടം മേൽപ്പാല നിർമ്മാണ അഴിമതി കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ടിഒ സൂരജ് ഉൾപ്പടെയുള്ള മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് കൂടാതെ ആർഡിഎസ് പ്രൊജക്ട്‌സ് കമ്ബനിയുടെ എംഡി സുമിത്ത് ഗോയൽ, ആർബിഡിസി മുൻ അസിസ്റ്റന്റ് ജനറൽ മാനേജർ പിഡി തങ്കച്ചൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെയാണ് മൂവർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ബെന്നി പോളിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പാലാരിവട്ടം അഴിമതിക്കേസിൽ […]

എട്ടേകാൽ കോടി കരാറുകാരന് മുൻകൂർ നല്‌കി ; സർക്കാരിന്റെ സ്‌ട്രോങ് റൂമിൽ താമസം ഉറപ്പാക്കി ഇബ്രാംഹിം കുഞ്ഞ്

  സ്വന്തം ലേഖകൻ കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെയും അന്വേഷണം വേണമെന്ന് വിജിലൻസ് ഹൈക്കോടതിയിൽ പറഞ്ഞു. കരാറുകാരന് എട്ടേകാൽ കോടി മുൻകൂർ നൽകിയതിലാണ് അന്വേഷണം. ഇതുസംബന്ധിച്ച് സർക്കാരിന് വിജിലൻസ് കത്ത് നൽകി. പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടിയത്. മൊബിലൈസേഷൻ അഡ്വാൻസ് ആയി കരാറുകാർക്ക് അനുവദിച്ചതിൽ മന്ത്രിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു. അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണത്തിന് അനുമതി […]

വി. കെ ഇബ്രാഹിംകുഞ്ഞ് വീണ്ടും കുരുക്കിൽ ; പാലാരിവട്ടം പാലത്തിമൊപ്പം ആലുവ മണപ്പുറം പാലം അഴിമതിയും

  സ്വന്തം ലേഖിക കൊച്ചി : പാലാരിവട്ടംപാലം അഴിമതിക്ക് പിന്നാലെ മറ്റൊരു അഴിമതിക്കേസിൽ കൂടി മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ കുരുക്ക് മുറുകുന്നു. ആലുവ മണപ്പുറം പാലം നിർമ്മാണ അഴിമതിയിൽ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷയിൽ സർക്കാർ നടപടി വൈകുന്നത് ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഒരു വർഷമായിട്ടും സർക്കാർ പ്രോസിക്യൂഷൻ അപേക്ഷയിൽ തീരുമാനമെടുത്തില്ലെന്നാണ് ആരോപണം. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. പൊതു പ്രവർത്തകനായ ഖാലിദ് മുണ്ടപ്പിള്ളിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വി.കെ ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് 2014ൽ […]

പാലാരിവട്ടം പാലം അഴിമതി : കരാറുകാർക്ക് മുൻകൂർ പണം അനുവദിച്ച നോട്ടുഫയലുകൾ കാണാനില്ല ;അപ്രത്യക്ഷമായത് വി കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് വ്യക്തമാക്കുന്ന രേഖകൾ

സ്വന്തം ലേഖിക കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ പൊതുമരാമത്ത് വകുപ്പിൽ നിന്നും കാണാതായി. കരാറുകാർക്ക് മുൻകൂർ പണം അനുവദിക്കാൻ ശുപാർശ ചെയ്ത് വിവിധ വകുപ്പുകൾ മന്ത്രിയുടെ ഓഫീസിലേക്കയച്ച നോട്ട് ഫയലാണ് കാണാതായത്. കരാർ ഏറ്റെടുത്ത ആർഡിഎസ് കമ്പനിക്ക് പൊതുമരാമത്ത് വകുപ്പ് മുൻകൂറായി നൽകിയത് എട്ടേകാൽ കോടി രൂപയാണ്. പണം അനുവദിക്കാൻ ശുപാർശ ചെയ്ത് വിവിധ വകുപ്പുകൾ മന്ത്രിയുടെ ഓഫീസിലേക്ക് അയച്ച ഈ നോട്ട് ഫയൽ പരിഗണിച്ചാണ് പാലം കരാർ കമ്പനിക്ക് പണം അനുവദിക്കാൻ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ടത്. വിജിലൻസിന്റെ പരിശോധനയിലാണ് […]

പാലാരിവട്ടം പാലം പൊളിക്കരുത് ; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: പാലാരിവട്ടം പാലം ഇപ്പോൾ പൊളിക്കരുതെന്ന നിർദ്ദേശവുമായി കേരള ഹൈക്കോടതി. നിലവിൽ പാലം പൊളിക്കാൻ പാടില്ലെന്നും കോടതിയുടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ അത് പാടുള്ളൂ എന്നുമാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എൻജിനീയർമാർ കോടതിയിൽ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച ശേഷമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വന്നത്. പാലാരിവട്ടം പാലം പൊളിച്ച് പണിയാൻ സർക്കാർ നീക്കങ്ങൾ ആരംഭിക്കുന്നതിനിടെയാണ് കോടതിയുടെ നിർദ്ദേശം വരുന്നത്. ഇ.ശ്രീധരന്റെ നിർദ്ദേശം അനുസരിച്ചാണ് സർക്കാർ പാലം പൊളിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോയതെന്നും എന്നാൽ ഇതിനുമുൻപ് സർക്കാർ […]