മറ്റ് കേസുകള്‍പോലെ കാലങ്ങള്‍ താമസിപ്പിച്ച്‌ തേച്ചുമായ്ച്ച്‌ കളയാന്‍ ശ്രമങ്ങള്‍ നടക്കും ; ഉന്നതർ ഉൾപ്പെട്ട കേസിലെ എഫ്.ഐ. ആർ. വിവരങ്ങളും ആരും പുറത്തുവിടില്ല : പാലാരിവട്ടം പാലം അഴിമതിക്കേസിലെ എഫ്‌ഐആറിലെ പ്രസക്ത ഭാഗങ്ങള്‍ ചൂണ്ടികാണിച്ച്‌ അഡ്വ ശ്രീജിത്ത് പെരുമന

സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളത്തെ ഏറെ നടുക്കിയ അഴിമതി കേസ് തന്നെയായിരുന്നു പാലാരിവട്ടം പാലം അഴിമതികേസ്. കേസിൽ നാളുകൾക്ക് ശേഷം മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഇന്ന് രാവിലെ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെ ആരും പുറത്ത് വിടാത്ത എഫ്.ഐ. ആറിലെ വിവരങ്ങളടക്കം പുറത്ത് വിട്ട അഡ്വ.ശ്രീജിത്ത് പെരുമന.   അഡ്വ ശ്രീജിത്ത് പെരുമനയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം  പാലാരിവട്ടം അഴിമതി കേസ് വി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്ത ഈ ഘട്ടത്തില്‍ ഒരിക്കലെങ്കിലും പാലാരിവട്ടം മേല്‍പ്പാലത്തിലൂടെ സഞ്ചരിച്ചവര്‍ ഇതു വായിക്കണം?? […]

പാലാരിവട്ടം പാലം പൊളിക്കൽ : ദേശീയപാതയിലൂടെയുള്ള ഗതാഗതം താറുമാറാകും ; ദുരിതമായി മാലിന്യവും

സ്വന്തം ലേഖകൻ കൊച്ചി: ഏറെ വിവാദങ്ങൾ സൃഷ്ടിച്ച പാലാരിവട്ടം ഫ്‌ളൈ ഓവർ പൊളിച്ചു പണിയുന്നതിന് അതിവേഗ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഒക്ടോബർ പകുതിയോടെ തന്നെ പാലം പൊളിക്കൽ നടപടി ആരംഭിക്കാനാണ് സർക്കാരിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും തീരുമാനം. ഫ്‌ളൈ ഓവറിന്റെ തകരാറുകൾ പരിശോധിച്ച ചെന്നൈ ഐ.ഐ.ടി വിദഗ്ദ്ധ സംഘവും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനും നിർദ്ദേശിച്ച പ്രവൃത്തികളാകും ചെയ്യുക. പണികളുടെ ചുമതല നേരത്തെ ഡി.എം.ആർ.സി.ക്ക് സർക്കാർ കൈമാറിയിരുന്നെങ്കിലും ഹൈക്കോടതിയിൽ കേസ് വന്നതോടെ പിന്മാറിയിരുന്നു. എന്നാൽ കൊച്ചി മെട്രോയുടെ ചുമതലകൾ പൂർത്തിയാക്കി ഡി.എം.ആർ.സി […]

പാലാരിവട്ടം പാലം : പുനർനിർമ്മാണത്തിൽ നിന്നും ഡി.എം.ആർ.സി പിന്മാറുന്നു ; ഇ. ശ്രീധരൻ

  സ്വന്തം ലേഖകൻ കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനർ നിർമ്മാണത്തിൽ നിന്നും ഡി.എം.ആർ.സി പിൻന്മാറുന്നുവെന്ന് ഇ.ശ്രീധരൻ അറിയിച്ചു. ഇക്കാര്യം അറിയിച്ച് സർക്കാരിന് ഉടൻ കത്ത് നൽകുമെന്ന് ഇ. ശ്രീധരൻ പറഞ്ഞു. ഡിഎംആർസിയുടെ കേരളത്തിലെ പ്രവർത്തനം ജൂണിൽ അവസാനിപ്പിക്കുന്ന സാഹചര്യത്തിലാണിത്. എന്നാൽ ഇതിന് മുനപ് പാലം പുനർനിർമാണം പൂർത്തിയാക്കാൻ കഴിയില്ല എന്നാണ് വിശദീകരണം. പുനർനിർമാണം ഒക്ടോബറിൽ തുടങ്ങി ജൂണിൽ പൂർത്തിയാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ഹൈക്കോടതി സ്റ്റേ നിലനിൽക്കുന്നതിനാൽ ഇത് വരെ നിർമാണം തുടങ്ങാനായിട്ടില്ല. പാലാരിവട്ടം പാലത്തിൽ പരിശോധന നടത്തിയശേഷം പാലം പൂർണ്ണമായും പുനർനിർമിക്കണമെന്ന ഇ […]

പാലാരിവട്ടം പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പുനഃപരിശോധന ഹർജിയുമായി സർക്കാർ

  സ്വന്തം ലേഖകൻ കൊച്ചി: പാലാരിവട്ടം പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരേ പുനഃപരിശോധനാ ഹർജിയുമായി സംസ്ഥാന സർക്കാർ. വിദഗ്ധ പരിശോധനയിൽ പാലത്തിന് ബലക്ഷയം കണ്ടെത്തിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഭാരപരിശോധന ആവശ്യമില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ വാദം. നിയമ നടപടികൾ നീണ്ടുപോയാൽ അറ്റകുറ്റപ്പണികൾ നടത്തി പാലം തുറക്കുന്നതു വൈകും. ഇത് കൂടുതൽ ഗതാഗതക്കുരുക്കുണ്ടാക്കുമെന്നും സർക്കാർ പുനപരിശോധനാ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭാരപരിശോധന നടത്താതെ അറ്റകുറ്റപ്പണികൾ നടത്തരുതെന്നും മൂന്ന് മാസത്തിനകം ഭാരപരിശോധന നടത്തണമെന്നുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ ഉത്തരവിട്ടത്. ഇതോടെ അടച്ചിട്ട പാലത്തിന്റെ അറ്റകുറ്റപ്പണികൾ […]