play-sharp-fill

സുപ്രീംകോടതി വിധി അനുസരിച്ച് പെരുവയിൽ യാക്കോബായ സഭ പള്ളി പിടിച്ചെടുത്തു; ആരാധന നടത്തി യാക്കോബായ-ഓർത്തഡോക്‌സ് സഭാംഗങ്ങൾ: പള്ളിയിൽ തർക്കം തുടരുന്നു

സ്വന്തം ലേഖകൻ പെരുവ: ഇനിയും അവസാനിക്കാതെ യാക്കോബായ -ഓർത്തഡോക്‌സ് പള്ളിത്തർക്കം.സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ -ഓർത്തഡോക്‌സ് വിഭാഗങ്ങൾ തർക്കം നിലനിൽക്കുന്ന കാരിക്കോട് സെന്റ് തോമസ് ബഥേൽ യാക്കോബായ പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗം പ്രവേശിച്ചു. വൻ പോലീസ് സന്നാഹത്തോടെയാണ് ഓർത്തഡോക്‌സ് സഭാംഗങ്ങൾ പള്ളിയിൽ പ്രവേശിച്ചത്. പിറവം പള്ളി പിടിച്ചെടുത്തതിന് സമാനമായ സാഹചര്യമാണ് പെരുവയിലും ഉണ്ടായിരുന്നത്. എന്നാൽ പൊലീസ് സംയമനമായി ഇട്ടപ്പെട്ടതോടെ സംഘർഷം ഒഴിവാക്കുകയായിരുന്നു. ഇതോടെ ഇരുവിഭാഗങ്ങളും പള്ളിയിൽ ആരാധന നടത്തി. പള്ളി പിടിച്‌ചെടുക്കാൻ ഓർത്തഡോക്‌സ് വിഭാഗം എത്തുമെന്ന് അറിഞ്ഞ് നൂറുക്കണക്കിന് വിശ്വാസികളാണ് പള്ളിക്ക് മുന്നിൽ […]

കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം ; സർക്കാർ ഓർഡിനൻസ് പുറത്തിറക്കി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം. പള്ളിത്തർക്കത്തിന്റ പേരിൽ മൃദേഹങ്ങൾ കല്ലറയിൽ അടക്കം ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കാതിരിക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നു. കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃദേഹം അടക്കം ചെയ്യാം. ഇതിന് നിയമ പ്രാബല്യമുണ്ടാകും. ഓർത്തഡോകസ് – യാക്കോബായ തർക്കം കണക്കിലെടുത്താണ് സർക്കാരിന്റെ നടപടി. ബുധാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ഇതിന് വേണ്ട ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചു. കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃദേഹം അടക്കം ചെയ്യാം. സഭാ […]

പള്ളിത്തർക്കം: എട്ടാം ദിവസവും സംസ്കരിക്കാനാവാതെ മൃതദേഹം ; ഗവർണർ ഇടപെടണെമെന്ന്  യാക്കോബായ കൊല്ലം ഭദ്രാസനാധിപൻ  മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌

സ്വന്തം  ലേഖകൻ കായംകുളം: തര്‍ക്കത്തിലിരിക്കുന്ന കട്ടച്ചിറ സെന്റ്‌ മേരീസ്‌ പള്ളിയില്‍ എട്ടാം ദിവസവും സംസ്കരിക്കാനാവാതെ മൃതദേഹം. യാക്കോബായ ഇടവകാംഗമായ കിഴക്കേവീട്ടില്‍ മറിയാമ്മ രാജന്റെ മൃതദേഹമാണ്  ഇതുവരെ സംസ്കരിക്കാത്തത്. ഇതേ തുടർന്ന് മൃതദേഹം വീടിനു മുന്നില്‍ പ്രത്യേക പേടകത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ഈ വിഷയത്തില്‍ സംസ്‌ഥാന ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമെന്നു യാക്കോബായ സഭ കൊല്ലം ഭദ്രാസനാധിപന്‍ മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌ ആവശ്യപ്പെട്ടു. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ഭവനത്തില്‍ പ്രാര്‍ത്ഥനകൾക്ക് ശേഷം സംസാരിക്കുകയായിരുന്നു  അദ്ദേഹം. പ്രശ്നത്തിൽ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളും  ഇടപെടണമെന്നും പറഞ്ഞു.   യാക്കോബായ വിഭാഗം ആരാധന നടത്തിവന്ന പള്ളിയില്‍ […]

രാജ്യത്തെ പരമോന്നത കോടതി വിധി നടപ്പാക്കുക തന്നെ ചെയ്യണം ; ഓർത്തഡോക്‌സ് സഭ

സ്വന്തം ലേഖിക കോട്ടയം : സമാധാനപരമായി പ്രാർത്ഥിക്കുവാൻ വരുന്ന ഒരു വിശ്വാസിയെപ്പോലും സഭ തിരസ്‌ക്കരിക്കുകയില്ലെന്നും ഇടവകാംഗങ്ങളായ എല്ലാവർക്കും തുല്യ അവകാശങ്ങൾ ഉറപ്പുവരുത്തുമെന്നും ഓർത്തഡോക്‌സ് സഭാ അധികൃതർ അറിയിച്ചു. ഓർത്തഡോക്‌സ് സഭ ഭൂരിപക്ഷത്തെ മാനിക്കുന്നില്ല എന്നത് ജനത്തിൻറെ വികാരം ഇളക്കിവിടുവാനായി പാത്രിയർക്കീസ് വിഭാഗം നടത്തുന്ന കുപ്രചരണങ്ങളാണെന്നും സഭ കൂട്ടിച്ചേർത്തു.കോടതിവിധിയുടെ അടിസ്ഥാനത്തിൽ ഒരുപള്ളിയിൽ നിന്നും വിശ്വാസികളെ പുറത്താക്കാൻ ഓർത്തഡോക്സ് സഭ ആഗ്രഹിക്കുന്നില്ല. ഒരുമിച്ച് ആരാധിക്കുവാനുള്ള സാഹചര്യം ഒരുക്കുവാനാണ് സഭ ആഗ്രഹിക്കുന്നത്. വോട്ടുബാങ്കിനെ ലക്ഷ്യമിട്ട് സത്യപ്രതിജ്ഞാലംഘനം നടത്തിയവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കേണ്ടതാണ്. കേരളം ഭാരതത്തിൻറെ ഭാഗമാണോ എന്ന് സുപ്രീംകോടതി ചോദിക്കുവാൻ […]