video
play-sharp-fill

ജീവിക്കാന്‍ വഴിയില്ല; വാടകവീടിനുമുന്നില്‍ ‘വൃക്കയും കരളും വില്‍ക്കാനുണ്ട് ‘ എന്ന് ബോര്‍ഡ് വെച്ച്‌ ദമ്പതികള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: വീടിന് മുന്നില്‍ വൃക്കയും കരളും വില്‍ക്കാനുണ്ടെന്ന് ബോര്‍ഡ് വെച്ച്‌ ദമ്പതികള്‍. തിരുവനന്തപുരം കുര്യാത്തി സ്വദേശി സന്തോഷ് കുമാറും ഭാര്യയുമാണ് വാടകവീടിന് മുന്നില്‍ ഇത്തരം ബോര്‍ഡ് വെച്ചത്. അമ്മയുടെ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതികൊടുത്ത കടമുറി സഹോദരനില്‍ നിന്ന് വിട്ടുകിട്ടണമെന്നാണ് ഇവരുടെ ആവശ്യം. അധ്വാനിച്ച്‌ ഉണ്ടാക്കിയെടുത്ത സ്ഥാപനം സഹോദരന്‍ കൈക്കലാക്കി, വരുമാനം നിലച്ച്‌ ദാരിദ്രത്തിലേക്ക് കുടുംബം പോയതോടെയാണ് വ‍ൃക്കയും കരളും വില്‍പനയ്ക്ക് എന്ന് വീടിന് മുന്നില്‍ ബോര്‍ഡ് വെച്ചതെന്ന് സന്തോഷ് കുമാര്‍ പറയുന്നു. വീടിന് മുകളില്‍ പ്രത്യക്ഷപ്പെട്ട ഈ ബോർഡ് കേരളത്തിന് […]

അമലിന്റെ കരളും വൃക്കയും കണ്ണുകളും ഇനിയും ജീവിക്കും ; അവയവദാനത്തിലൂടെ നാലുപേർക്ക് പുതു ജീവനേകി പതിനേഴുകാരൻ

കൊച്ചി : അവയവദാനത്തിലൂടെ നാലുപേർക്ക് പുതുജീവനേകി അമൽ കൃഷ്ണ (17) യാത്രയായി. തൃശൂർ വല്ലച്ചിറ സ്വദേശിയായ വിനോദിന്റെയും മിനിയുടെയും ഏക മകനായ അമലിനെ നവംബർ 17നാണ് തലവേദനയെയും ഛർദിയെയും തുടർന്ന് തൃശൂരിലെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് സ്ട്രോക് സംഭവിക്കുകയും അവിടെ നിന്ന് ഗുരുതരാവസ്ഥയിൽ 22ന് പുലർചെ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ എത്തിക്കുകയും ചെയ്തു. സ്ട്രോകിനെ തുടർന്ന് തലച്ചോറിന്റെ ഇടത്തെ ഭാഗത്തെ പ്രവർത്തനം നിലച്ച നിലയിലാണ് അസ്റ്റർ മെഡ്സിറ്റിയിൽ എത്തിച്ചത്. ഇതേ തുടർന്ന് 25ന് രാവിലെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയും ചെയ്തു. ആസ്റ്റർ മെഡ്സിറ്റി പീഡിയാട്രിക് ഐസിയു […]

മരണത്തിന് ശേഷവും എനിക്ക് ജീവിക്കണം…! മരണാനന്തരം തന്റെ ശരീരം വിദ്യാർത്ഥികൾക്ക് പഠനത്തിനായി നൽകാനുള്ള സമ്മതപത്രം സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ കൈമാറി ; സമ്മതപത്രം നൽകിയത് സഭയുടെ അനുമതിയ്ക്കായി കാത്തിരിക്കാതെ

സ്വന്തം ലേഖകൻ കോഴിക്കോട്: മരണാനന്തരം തന്റെ ശരീരം വിദ്യാർത്ഥികൾക്ക് പഠിക്കാൻ വിട്ടു നൽകാനൊരുങ്ങി സിസ്റ്റർ ലൂസി കളപ്പുര. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് കൈമാറുന്നതിനുള്ള സമ്മതപത്രം സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ നൽകിയിരിക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് അനാട്ടമി ഡിപ്പാർട്ട്‌മെന്റിനാണ് തന്റെ ശരീരം വിദ്യാർത്ഥികൾക്ക് പഠനത്തിനായി നൽകാനുളള സമ്മതപത്രം സിസ്റ്റർ ലൂസി കളപ്പുര നൽകിയിരിക്കുന്നത്. മരണാനന്തരം കണ്ണും ശരീരവുമാണ് കൈമാറുക. മരണശേഷവും തനിക്ക് ജീവിക്കണം. ഏറെ നാളായി ഇക്കാര്യത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് അവസരം ലഭിച്ചത്. അവയവ, ശരീര ദാനത്തിനായി ഒരുപാട് പേർ മുന്നോട്ട് […]

ഗുണ്ടകൾ മുതൽ കഞ്ചാവ് കേസ് പ്രതികൾ വരെ അവയവദാതാക്കൾ ; സംസ്ഥാനത്ത് അവയവ തട്ടിപ്പ് നടന്നത് സർക്കാർ സംവിധാനങ്ങളെ മറയാക്കി : കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്ന അവയവദാനങ്ങളുടെ വിശദാംശങ്ങൾ തേടി ആരോഗ്യവകുപ്പിന് ക്രൈംബ്രാഞ്ചിന്റെ കത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ തട്ടിപ്പ് നടക്കുന്നുവെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാജ രേഖകൾ മറയാക്കിയെന്ന് അവയവദാന തട്ടിപ്പ് നടന്നതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. പണം വാങ്ങി അവയവങ്ങൾ നൽകിയവർ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അയവങ്ങൾ നൽകുന്നുവെന്ന സർട്ടിഫിക്കറ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നേടുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. ഇതോടെ കഴിഞ്ഞ രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത് നടന്ന അവയവദാനങ്ങളുടെ വിശദാംശങ്ങൾ തേടി ക്രൈംബ്രാഞ്ച് ആരോഗ്യ വകുപ്പിന് കത്ത് നൽകി. കേരളത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ നടന്ന 35 അവയവദാനങ്ങൾ ക്രൈം ബ്രാഞ്ച് പരിശോധിച്ചു. […]

വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച് മകനെ നഷ്ടപ്പെട്ടു ; അവയവദാനത്തിലൂടെ പിതാവ് പുതുജീവൻ നൽകിയത് അഞ്ചുപേർക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം : വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച് മകനെ നഷ്ടപ്പെട്ടു. മകന്റെ മരണം ഉറപ്പായ നിമിഷത്തിൽ പിതാവിന്റെ തീരുമാനത്തോടെ അഞ്ച് പേർക്ക് പുതിയ ജീവിതം. വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച ആദിത്യ എന്ന 21 കാരനിലൂടെയാണ് അവയവദാനം വഴി അഞ്ചുപേർക്ക് പുതുജീവിതം ലഭിച്ചത്. 2020ലെ ആദ്യ അവയവദാനം നടന്നത് ശാസ്തമംഗലം ടി സി 9/1418 ബിന്ദുലയിൽ മനോജ് – ബിന്ദു ദമ്പതികളുടെ മകൻ ആദിത്യയിലൂടെയായിരുന്നു. ഡിസംബർ 29നാണ് വെള്ളയമ്പലം ശാസ്തമംഗലം റോഡിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കിംസ് […]