video
play-sharp-fill

സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്; വൈരാഗ്യം തീര്‍ക്കാന്‍ രാഷ്ട്രീയമായി കെട്ടിച്ചമച്ചതെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം; പീഡനം നടന്നെന്ന് പരാതിക്കാരി പറഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലില്ല; തെരഞ്ഞെടുപ്പു കാലത്ത് ഉമ്മന്‍ ചാണ്ടിക്ക് കിട്ടിയ വജ്രായുധം യുഡിഎഫിന് ഊര്‍ജ്ജം പകരുന്നു; റിപ്പോര്‍ട്ട് കേന്ദ്രത്തിന് അയച്ചതോടെ വെട്ടിലായി പിണറായി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. വൈരാഗ്യം തീര്‍ക്കാനുള്ള കേസാണിതെന്നും രാഷ്ട്രീയമായി കെട്ടിച്ചമച്ചതാണെന്നുമുള്ള നിഗമനത്തിലേക്കാണ് നിലവില്‍ ക്രൈംബ്രാഞ്ച് പോകുന്നത്. 2012 സെപ്റ്റംബര്‍ 19ന് ക്ലിഫ്ഹൗസില്‍ വച്ചാണ് പീഡനം നടന്നതെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍, ഈ ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ്ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെയും പേഴ്സണല്‍ സ്റ്റാഫിനെയും ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും പരാതിക്കാരി സംഭവം നടന്ന ദിവസം ക്ലിഫ്ഹൗസില്‍ വന്നില്ലെന്ന് അന്വേഷണ […]

ഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വന്റി 20യിൽ ; വർഗീസ് ജോർജിന്റെ രംഗപ്രവേശനം പാർട്ടി ജനറൽ സെക്രട്ടറിയായി ; ജോലി രാജിവച്ച് അംഗത്വം സ്വീകരിച്ചത് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ അകൃഷ്ടനായി

സ്വന്തം ലേഖകൻ കൊച്ചി: ഉമ്മൻചാണ്ടിയുടെ മുത്ത മകളുടെ ഭർത്താവ് വർഗീസ് ജോർജ് ട്വന്റി 20 യിൽ ചേർന്നു. കൊച്ചിയിൽ നടന്ന ഭാരവാഹി പ്രഖ്യാപന യോഗത്തിലാണ് പാർട്ടിയിൽ ചേർന്നതായി വർഗീസ് ജോർജ് പ്രഖ്യാപനം നടത്തിയത്. ഇനി ഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വന്റി 20യുടെ ഉപദേശക സമിതി അംഗമായും യൂത്ത് കോർഡിനേറ്ററായും ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കും. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വർഗീസ് ജോർജിന് പാർട്ടി അംഗത്വം നൽകിയത്. ഉമ്മൻചാണ്ടിയുടെ മൂത്ത മകളായ മരിയ ഉമ്മന്റെ ഭർത്താവാണ് വർഗീസ് ജോർജ്. വിദേശത്ത് ഒരു കമ്പനിയിൽ സി.ഇ.ഒ ആയിരുന്നുനോക്കുകയായിരുന്ന […]

ഇനി ഉമ്മൻ ചാണ്ടിയെ അപമാനിക്കില്ല, തോമസ്-ജോസഫ് ലയനം പി.ജെ ജോസഫിന്റെ അഹങ്കാരവും വിവരക്കേടുമെന്ന് പി.സി.ജോർജ്

സ്വന്തം ലേഖകൻ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ തൂക്കുമന്ത്രിസഭ വരുമെന്ന് പി.സി ജോർജ് എംഎൽഎ. പൂഞ്ഞാറിന്റെ ശക്തി തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ രൂപീകരിക്കുമ്പോൾ ബോധ്യപ്പെടുത്തുമെന്നും ജോർജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ബിജെപി അഞ്ചു സീറ്റുകൾ വരെ നേടുമെന്നും പി.സി ജോർജ് പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരെ പ്രസ്താവന നടത്തിയത് അപ്പോഴത്തെ അരിശത്തിൽ. ഇനിയും ഉമ്മൻ ചാണ്ടിയെ അപമാനിക്കാനില്ല. തന്റെ യുഡിഎഫ് മുന്നണി പ്രവേശം തടഞ്ഞതിൽ രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്ന് പി സി പറയുന്നു. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്നാണ് തന്നെ വെട്ടിയതെന്നാണ് ജോർജിന്റെ ആരോപണം. […]

ഉമ്മൻ ചാണ്ടി ആയാലും ചാണ്ടി ഉമ്മൻ ആയാലും ഇടതുപക്ഷത്തിന് എതിരാളി ഒരുപോലെ ; പുതുപ്പള്ളിയിൽ ഇടതിന് വിജയം സുനിശ്ചിതമെന്ന് ജെയ്ക്

സ്വന്തം  ലേഖകൻ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ആരായാലും ഇടതുപക്ഷത്തിന് ഒരുപോലെ ആയിരിക്കുമെന്ന് ജെയ്ക്.സി. തോമസ്.എതിർ സ്ഥാനാർത്ഥി ആരായാലും ഇടതുപക്ഷം അവരെ സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ഇടതു സ്ഥാനാർഥി ജെയ്ക് സി.തോമസ്. വ്യക്തമാക്കി. ഉമ്മൻ ചാണ്ടി ആയാലും ചാണ്ടി ഉമ്മനായാലും ഇടതുപക്ഷത്തിന് എതിരാളി ഒരുപോലെ ആയിരിക്കുമെന്നും പാർട്ടിയുടെ പ്രചാരണ രീതികൾ എതിർ സ്ഥാനാർഥിയെ നോക്കിയല്ല തീരുമാനിക്കുന്നതെന്നും ജെയ്ക് പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിൽ ഇടത് വിജയം സുനിശ്ചിതമാണെന്നും ജെയ്ക് വ്യക്തമാക്കി. അതേ സമയം നേമത്ത് മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ […]

നേമത്ത് മുരളീധരനെന്ന് സൂചന; അടൂര്‍ പ്രകാശും സുധാകരനും മത്സര രംഗത്തേക്ക് വരാന്‍ താത്പര്യം; മത്സരത്തിന് ഇല്ലെന്ന നിലപാടില്‍ ഉറച്ച് സുധീരന്‍; ബിജെപിയെ പ്രതിരോധിക്കുന്നത് സിപിഎമ്മാണെന്ന പ്രചാരണത്തിന്റെ മുനയൊടിക്കാന്‍ യുഡിഎഫ്

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : പുതുപ്പള്ളി വിട്ട് നേമത്ത് ഉമ്മന്‍ ചാണ്ടിയെയോ രമേശ് ചെന്നിത്തലയെയോ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്. മുതിര്‍ന്ന നേതാക്കള്‍ ഇറങ്ങുന്നത് ന്യൂനപക്ഷ വോട്ട് ഉറപ്പിക്കാന്‍ സഹായിക്കും. നേമത്ത് മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. നേമത്ത് മുരളീധരനും വട്ടിയൂര്‍ക്കാവില്‍ സുധീരനും നിന്നാല്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് അനുകല തരംഗമുണ്ടാകും. നേമത്തും എഐസിസി സര്‍വ്വേ നടത്തിയിരുന്നു. ഇതില്‍ മുരളീധരന്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ സര്‍വ്വേയുടെ കണ്ടെത്തല്‍ അതിനിര്‍ണ്ണായകമാണ്. നേമത്ത് ബിജെപി വിരുദ്ധനാകും ജയിക്കുക. ബിജെപി വിരുദ്ധ വോട്ടര്‍മാര്‍ ഇതിന് മാനസികമായി തയ്യാറെടുത്തിട്ടുണ്ട്. നിലവില്‍ ഇതിന്റെ ആനുകൂല്യം കിട്ടുക സിപിഎം സ്ഥാനാര്‍ത്ഥി […]

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു ; അപകടം സംഭവിച്ചത് തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്കുള്ള യാത്രയ്ക്കിടയിൽ

സ്വന്തം ലേഖകൻ കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സഞ്ചരിച്ച വാഹനം പത്തനംതിട്ട അടൂരിന് സമീപത്തുവച്ച് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം സംഭവിച്ചത്. അടൂരിനടുത്ത് വച്ച് എം.സി റോഡിൽ വച്ച് ഉമ്മൻ ചാണ്ടി സഞ്ചരിച്ചിരുന്ന ഇന്നോവയിലേക്ക് മറ്റൊരു കാർ വന്നിടിച്ചാണ് അപകടം സംഭവിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നുവന്ന സ്ത്രീ ഓടിച്ച വാഗണാർ കാറാണ് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. വാഗണാറിന്റെ സ്റ്റിയറിങ് ലോക്കായതാണ് അപകട കാരണമെന്നാണ് സൂചന. ഉമ്മൻ ചാണ്ടിയുടെ വലതു കാലിന്റെ മുട്ടിന് ചെറിയ രണ്ട് മുറിവുണ്ടെന്നും ആർക്കും സാരമായ […]

അന്ന് തങ്കച്ചൻ കത്തെഴുതി, ഉമ്മൻചാണ്ടി സ്ഥിരപ്പെടുത്തി ; പി.എസ്‌.സി റാങ്ക് പട്ടിക നിലനിൽക്കെ ഉമ്മൻചാണ്ടി സ്ഥിരപ്പെടുത്തിയത് 14 ഡ്രൈവർമാരെയും ഒരു വർക്‌ഷോപ്പ് ജീവനക്കാരനെയും : യു.ഡി.എഫ് സർക്കാർ നടത്തിയ നിയമന തട്ടിപ്പ് വിവരവും പുറത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം : പിണറായി സർക്കാരിന്റെ നിയമ തട്ടിപ്പ് വിവാദത്തിനിടയിൽ യു.ഡി.എഫ് സർക്കാർ നടത്തിയ നിയമന തട്ടിപ്പും പുറത്ത്. ആരോഗ്യ വകുപ്പിൽ ഡ്രൈവർമാരുടെ പിഎസ്സി റാങ്ക് പട്ടിക നിലനിൽക്കെ ദിവസവേതനക്കാരായ 14 ഡ്രൈവർമാരെയും ഒരു വർക്ഷോപ് ജീവനക്കാരനെയുമാണ് ഉമ്മൻചാണ്ടി സ്ഥിരപ്പെടുത്തിയത്. രണ്ടും പി.എസ്.സിക്ക് വിടേണ്ട തസ്തികയാണ്. റിഹാബിലിറ്റേഷൻ ടെക്‌നീഷ്യന്മാരുടെ തസ്തികയാകട്ടെ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തതുമായിരുന്നു. ഇതോടൊപ്പം റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ (ആർസിഐ) രജിസ്റ്റർ ചെയ്യാത്ത നാലുപേരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ റിഹാബിലിറ്റേഷൻ ടെക്‌നീഷ്യന്മാരുടെ സ്ഥിരംതസ്തികയിൽ നിയമിച്ചത്. യുഡിഎഫ് കൺവീനറായിരുന്ന പിപി […]

നേമത്ത് പുതുപ്പള്ളിക്കാരനെ എത്തിക്കാനുള്ള മുല്ലപ്പള്ളിയുടെ നീക്കത്തിന് ചെക്ക് : തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുന്നു, മറിച്ചുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ കോട്ടയം : വിജയ സാധ്യത ഉറപ്പുള്ള മണ്ഡലത്തിൽ നിന്നും നേമത്ത് മത്സരിപ്പിക്കാനുള്ള മുല്ലപ്പള്ളിയുടെ തീരുമാനത്തിന് ചെക്ക് വച്ച് ഉമ്മൻചാണ്ടി.തന്റെ ജീവിതം പുതുപള്ളിയുമായി അലിഞ്ഞുകിടക്കുന്നുവെന്നും മണ്ഡലം വിടില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. മറിച്ചുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. പുതുപ്പള്ളി വിട്ട് നേമത്ത് മത്സരിക്കുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു.തിരുവനന്തപുരത്തെ നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടിക്ക് മേൽ കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദമുണ്ടെന്നായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉമ്മൻ ചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു.കോൺഗ്രസ് എ ഗ്രൂപ്പിൽ നിന്നടക്കം ഉമ്മൻചാണ്ടി നേമത്ത് […]

മക്കൾ രാഷ്ട്രീയം തെറ്റല്ല ; പാർട്ടി പറഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും ; ഉമ്മൻ‌ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം:വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയും മുന്നണിയും പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടിഉമ്മൻ. മക്കള്‍ രാഷ്ട്രീയം തെറ്റല്ല. പക്ഷേ, അത് മാത്രമാവരുത് സ്ഥാനാർഥിക്കുള്ള യോഗ്യത. എനിക്ക് ചില പരിമിതികളുണ്ട്. അതിപ്പോളും നിലനില്‍ക്കുന്നുണ്ട്.പാര്‍ട്ടിയെന്നത് ഒരു കുടുംബത്തിന്റേത് മാത്രമല്ലല്ലോ, പല ആളുകള്‍ ചേര്‍ന്നിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ, പാര്‍ട്ടിയെന്ത് തീരുമാനിച്ചാലും എനിക്ക് പ്രശ്‌നമല്ല, ഞാനത് അനുസരിക്കും. കഴിഞ്ഞ 21 വർഷമായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആദ്യമായി പ്രചാരണത്തിന് ഇറങ്ങിയത് 2000-ത്തില്‍ പുതുപ്പള്ളി പഞ്ചായത്തിലാണ്. അതിന് ശേഷം 12 തെരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിനിറങ്ങി. പ്രവര്‍ത്തനം തുടരുക എന്നതാണ് പോളിസി. ചാണ്ടി […]

കോട്ടയത്ത് കോൺഗ്രസിനെതിരെ അരയും തലയും മുറുക്കി സി.പി.എം : ജില്ലയിലെ പാർട്ടിയുടെ ഏക എം.എൽ.എ സുരേഷ് കുറുപ്പിനെ ഏറ്റുമാനൂരിൽ നിന്നും കോട്ടയത്തേക്ക് മാറ്റിയേക്കുമെന്ന് സൂചന ; ഉമ്മൻചാണ്ടിയെ നേരിടാൻ ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എം രാധാകൃഷ്ണന്റെ പേര് സജീവ പരിഗണനയിൽ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ കോൺഗ്രസിനെതിരെ അരയും തലയും മുരുക്കി സിപിഎം. കോട്ടയം ജില്ലയിലെ സിപിഎമ്മിന്റെ ഏക എംഎൽഎയായ സുരേഷ്‌കുറുപ്പിനെ ഏറ്റുമാനൂരിൽനിന്ന് കോട്ടയത്തേക്ക് മാറ്റിയേക്കുമെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം ഏറ്റുമാനൂരിലാവട്ടെ ജില്ലാ സെക്രട്ടറി വി.എൻ. വാസവന്റെ പേര് പാർട്ടിയിൽ സജീവമാണ്. എന്നാൽ രണ്ടു തവണ ഏറ്റുമാനൂരിൽ വിജയിച്ച സുരേഷ്‌കുറുപ്പിന് ഒരു ടേം കൂടി നൽകണമെന്ന അഭിപ്രായവും സിപിഎമ്മിൽ വ്യാപകമായി ഉയർന്നുവന്നിട്ടുണ്ട്. സുരേഷ് കുറുപ്പ് കോട്ടയത്തു മത്സരിച്ചാൽ കോട്ടയം സീറ്റ് പിടിച്ചെടുക്കാമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഏറ്റുമാനൂർ മണ്ഡലം മാറി മത്സരിക്കുന്നതിനോട് സുരേഷ്‌കുറുപ്പ് അനുകൂല നിലപാട് […]