play-sharp-fill

ശിക്ഷ വധശിക്ഷ തന്നെ…! നിർഭയ വധക്കേസിൽ വിനയ് ശർമ്മയുടെ അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയ വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വധശിക്ഷ തന്നെ. പ്രതി വിനയ് ശർമ്മയുടെ അപേക്ഷ ഡൽഹി കോടതി തള്ളി. രാഷ്ട്രപതിക്ക് ദയാഹർജിക്കായി സമർപ്പിക്കാനുള്ള രേഖകൾ ജയിൽ അധികൃതർ കൈമാറുന്നില്ലെന്ന് ആരോപിച്ച് വിനയ് ശർമ്മയുടെ അഭിഭാഷകൻ സമർപ്പിച്ച അപേക്ഷയാണ് ഡൽഹി ഹൈക്കോടതി തള്ളിയത്. വിനയ് ശർമ്മ വിഷം ഉള്ളിൽ ചെന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നതിന്റെ മെഡിക്കൽ റിപ്പോർട്ട് നൽകുന്നില്ലെന്നും അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു. എന്നാൽ എല്ലാ രേഖകളും പ്രതികളുടെ അഭിഭാഷകർക്ക് നൽകിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പ്രതികൾ വധശിക്ഷ വൈകിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പ്രോസിക്യൂഷൻ […]

നിർഭയ വധക്കേസിൽ പ്രതി പവൻ കുമാർ ഗുപ്തയ്ക്കും വധശിക്ഷ ; പ്രതി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി : നിർഭയ വധക്കേസിലെ പ്രതികളിലൊരാളായ പവൻ കുമാർ ഗുപ്ത നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ബലാത്സംഗത്തിനിരയായയ നിർഭയ കൊല്ലപ്പെടുന്ന സമയത്ത് തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് കാണിച്ചാണ് പവൻ കുമാർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ജസ്റ്റിസുമാരായ ആർ.ഭാനുമതി, അശോക് ഭൂഷൺ, എ.എസ്.ബൊപ്പണ്ണ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജിയിൽ വാദം കേട്ട ശേഷം തള്ളിയത്. 2012 ഡിസംബറിൽ സംഭവം നടക്കുമ്പോൾ തനിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നും ബാലനീതി നിയമപ്രകാരം തന്റെ കേസ് പരിഗണിക്കണമെന്നുമാണ് പവൻ ഗുപ്തയുടെ വാദം. ഇതേവാദം ഉന്നയിച്ച് പവൻ ഗുപ്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയും […]

എന്റെ മകളുടെ മരണം രാഷ്ട്രീയലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണ് : ആശാദേവി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയ കേസ് രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്ന ഗുരുതര ആരോപണവുമായി നിർഭയയുടെ അമ്മ ആശാദേവി രംഗത്തെത്തി.പ്രതികൾക്ക് വധശിക്ഷ വൈകുന്ന പശ്ചാത്തലത്തിലാണ് ആശാദേവിയുടെ ഇത്തരമൊരു പ്രതികരണം. എന്റെ മകളെ ആക്രമിച്ചവർക്ക് ആയിരക്കണക്കിന് സൗകര്യങ്ങൾ നൽകുന്നു. പക്ഷെ ഞങ്ങൾക്ക് യാതൊരു അവകാശവുമില്ലേ? ഇതുവരെ ഞാൻ രാഷ്ട്രീയം സംസാരിച്ചിട്ടില്ല. എന്നാൽ, ഇന്ന് ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്, 2012ൽ ആരൊക്കെയാണോ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് ഇന്ന് അതേ ആളുകൾ എന്റെ മകളുടെ മരണം രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണ്’- ആശാദേവി കൂട്ടിച്ചേർത്തു. ആം ആദ്മി പാർട്ടി വേഗത്തിൽ പ്രവർത്തിച്ചിരുന്നെങ്കിൽ ഇപ്പോൾ […]

നിർഭയ വധക്കേസ് : പ്രതികൾക്ക് തൂക്കുകയർ തന്നെ..! മുകേഷ് സിങ്ങ് സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയ വധക്കേസിലെ പ്രതികൾക്ക് തൂക്കുകയർ തന്നെ. നിർഭയകേസിലെ പ്രതി മുകേഷ് സിങ് സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി. വ്യാഴാഴ്ച രാത്രിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ഹരജി കൈമാറിയത്. എന്നാൽ ദയാഹർജിക്കൊപ്പം അത് തള്ളണമെന്ന ശുപാർശയും ആഭ്യന്തര മന്ത്രാലയം സമർപ്പിച്ചിരുന്നു. കേസിലെ മുകേഷ് അടക്കമുള്ള നാല് പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. ജനുവരി 22ന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് മുകേഷ് ദയാഹർജി സമർപ്പിച്ചത്. ഇതേ തുടർന്ന് വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ്. ദയാഹർജി തള്ളണമെന്ന ശിപാർശയോടെയാണ് ഡൽഹി ലഫ്റ്റനൻഡ് ഗവർണർ കേന്ദ്ര ആഭ്യന്തര […]

നിർഭയ വധക്കേസ് : പ്രതി നൽകിയ ദയാഹർജിയും അത് തള്ളണമെന്ന ശുപാർശയും ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് കൈമാറി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയ വധക്കേസിലെ കേസിലെ പ്രതി മുകേഷ് സിങ് സമർപ്പിച്ച ദയാഹർജിയും ഒപ്പം അത് തള്ളണമെന്ന ശുപാർശയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് കൈമാറി. വ്യാഴാഴ്ച രാത്രി രാഷ്ട്രപതി ഭവന് കൈമാറിയത്. ദയാഹർജിക്കൊപ്പം അത് തള്ളണമെന്ന ശിപാർശയും ആഭ്യന്തര മന്ത്രാലയം സമർപ്പിച്ചിട്ടുണ്ട്. അന്തിമ തീരുമാനത്തിനായി ഇപ്പോൾ ഹർജി രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ പരിഗണനയിലാണ്. കേസിലെ മുകേഷ് അടക്കമുള്ള നാല് പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. ജനുവരി 22ന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് മുകേഷ് ദയാഹരജി സമർപ്പിച്ചത്. ഇതേ തുടർന്ന് വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ്. […]

നിർഭയ കേസ് ; വധശിക്ഷയ്ക്ക് ദിവസങ്ങൾ മാത്രം , തിരുത്തൽ ഹർജിയുമായി പ്രതി വിനയ് ശർമ്മ സുപ്രീം കോടതിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തിരുത്തൽ ഹർജിയുമായി പ്രതി വിനയ് ശർമ്മ. വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലാണ് ഹർജി സമർപ്പിച്ചത്. കേസിലെ വിനയ് കുമാർ ശർമ ഉൾപ്പെടെയുള്ള നാലുപ്രതികൾക്കുള്ള മരണ വാറന്റ് ഡൽഹി അഡീഷണൽ സെഷൻസ് കോടതി ജനുവരി ഏഴിന് പുറപ്പെടുവിച്ചിരുന്നു. മുകേഷ്, അക്ഷയ് കുമാർ സിങ്, പവൻ ഗുപ്ത എന്നിവരാണ് കേസിലെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റു പ്രതികൾ. ജനുവരി 22ന് രാവിലെ ഏഴുമണിക്ക് തിഹാർ ജയിലിൽ തൂക്കിലേറ്റാനാണ് മരണ വാറന്റിലെ […]

നാല് പ്രതികളെ ഒരേസമയം തൂക്കിലേറ്റുന്ന രാജ്യത്തെ ജയിൽ തീഹാർ ; നിർഭയ കേസിലെ പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റും

സ്വന്തം ലേഖകൻ ന്യൂഡൽഹി: നാല് പ്രതികളെ ഒരോസമയം തൂക്കിലേറ്റുന്ന രാജ്യത്തെ ആദ്യത്തെ ജയിൽ തീഹാർ. രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച നിർഭയ കേസിലെ പ്രതികളെ ഒന്നിച്ച് തൂക്കിലേറ്റുമെന്ന് റിപ്പോർട്ട്. കേസിൽ ഉൾപ്പെട്ട നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുന്നതിനായുള്ള പുതിയ തൂക്കുമരം തിഹാർ ജയിലിൽ തയ്യാറായതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തൂക്കിലേറ്റുന്നതിനുള്ള ചട്ടക്കൂടിനും ഭൂമിക്കടിയിലേക്കുള്ള തുരങ്കം കുഴിക്കുന്നതിനുമായി കഴിഞ്ഞ ദിവസം ജയിൽ വളപ്പിൽ ജെ.സി.ബി എത്തിച്ച് പണികൾ നടത്തിയിരുന്നു.തുരങ്കത്തിലൂടെയാണ് തൂക്കിലേറ്റപ്പെട്ടവരുടെ മൃതദേഹങ്ങൾ കൈമാറുക. അതേസമയം, ദയാ ഹർജി സമർപ്പിക്കുന്നതിന് മുമ്പ് തിരുത്തൽ ഹർജി നൽകാനുള്ള സാധ്യതയുണ്ടെന്ന് കഴിഞ്ഞയാഴ്ച നാല് […]

‘പൊതു ഇടം എന്റേതും’ ; നിർഭയ ദിനത്തിൽ സ്ത്രീകളുടെ രാത്രി നടത്തം ; ശല്യപ്പെടുത്തുന്നവർ കുടുങ്ങും

  സ്വന്തം ലേഖിക തിരുവനന്തപുരം: രാത്രി കാലങ്ങളിൽ ഒറ്റയ്‌ക്കോ കൂട്ടായോ നടക്കുന്ന സ്ത്രീകളോടു മോശമായി പെരുമാറുന്നവർക്കെതിരെ ഇനി മുതൽ കർശന നടപടിയുണ്ടാകും. വനിത-ശിശുവികസന വകുപ്പാണു രാത്രി നടത്തത്തിനു സുരക്ഷിത മാർഗം ഒരുക്കുന്നത്. ‘പൊതു ഇടം എന്റേതും’ എന്ന മുദ്രാവാക്യത്തോടെ നിർഭയ ദിനമായ 29 മുതൽ സ്ത്രീകൾ രാത്രിയാത്ര നടത്തും. ആദ്യദിവസം മുനിസിപ്പാലിറ്റി, കോർപറേഷൻ പ്രദേശങ്ങളിലെ 100 കേന്ദ്രങ്ങളിൽ രാത്രി 11 മുതൽ പുലർച്ചെ ഒന്നുവരെയാണു രാത്രി നടത്തം. ഒറ്റയ്ക്കോ രണ്ടോ മൂന്നോ അംഗങ്ങൾ ഉൾപ്പെടുന്ന സംഘമായിട്ടോ ആണ് സ്ത്രീകൾ രാത്രി യാത്ര നടത്തുന്നത്. ഇവർക്കു […]

നിർഭയ കേസ് : അക്ഷയ് സിംഗ് ഠാക്കൂറിന് തൂക്കുകയർ തന്നെ ; വധശിക്ഷക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

  സ്വന്തം ലേഖിക ദില്ലി: നിർഭയ കേസിലെ പ്രതി സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളി. അക്ഷയ് സിങിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ഹർജി തള്ളിയത്. അതേസമയം, തിരുത്തൽ ഹർജി സമർപ്പിക്കുമെന്ന് അക്ഷയുടെ അഭിഭാഷകൻ പറഞ്ഞു. പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് സോളിസിറ്റിർ ജനറൽ തുഷാർ മേത്ത കോടതിയെ ബോധിപ്പിച്ചു. റിവ്യൂ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ കഴിഞ്ഞദിവസം പിൻമാറിയിരുന്നു. നിർഭയ കേസിൽ നാല് പ്രതികൾക്കാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. മൂന്നു […]

നിർഭയ കേസ് : രണ്ട് ആരാച്ചാർമാർ യുപിയിൽ നിന്ന്

  സ്വന്തം ലേഖകൻ ന്യൂഡൽഹി: തിഹാർ ജയിലധികൃതരുടെ അഭ്യർഥനപ്രകാരം നിർഭയ കേസിൽ രണ്ട് ആരാച്ചാർമാർ യു.പി.യിൽ നിന്ന് ഉടനെത്തുമെന്ന് ജയിൽ അഡീഷണൽ ഡയറക്ടർ ജനറൽ ആനന്ദ് കുമാർ പറഞ്ഞു. ലഖ്‌നൗ ജയിലിലും മീററ്റിലുമായി രണ്ടുപേർ യു.പി.യിലുണ്ട്. ഇവരെയാണ് ഡൽഹിയിലേക്ക് അയക്കുക. നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ തൂക്കിലേറ്റാൻ കേന്ദ്രസർക്കാർ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ആരാച്ചാർമാർക്കായി ജയിലധികൃതർ ശ്രമം തുടങ്ങിയത്. വധശിക്ഷ 16-നകം നടപ്പാക്കുമെന്നായിരുന്നു സൂചന. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിൽസമുച്ചയമായ തിഹാറിന് സ്വന്തമായി ആരാച്ചാരില്ല. നിര്‍ഭയ കേസിലെ പ്രതികളെ ഇന്ന് പാട്യാല കോടതിയില്‍ ഹാജരാക്കും.പ്രതികളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച […]